NEWS

റാന്നിയില്‍ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലു പേർ അറസ്റ്റിൽ

റാന്നി: കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ച നാലു പേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ചാലാപ്പള്ളി പുല്ലോക്കല്‍ തടത്തില്‍ വീട്ടില്‍ സുന്ദരന്‍ മകന്‍ സുബിന്‍ (27), പഴവങ്ങാടി മോതിരവയല്‍ കക്കുഴിയില്‍ വീട്ടില്‍ ബ്ലെസ്സന്‍ കുര്യാക്കോസ് (23), മാമുക്ക് കല്ലൂപ്പറമ്ബില്‍ നോഹിന്‍ സജു (26),  മന്ദമരുതി താമ്രത്ത് വീട്ടില്‍ ബെന്‍ ബിജു എബ്രഹാം (28) എന്നിവരാണ് അറസ്റ്റിലായത്.

മൂന്ന് കിലോഗ്രാം കഞ്ചാവും 36 ഗ്രാം ഹാഷിഷ് ഓയിലും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: