Month: March 2022

  • NEWS

    വലിയ കാഴ്ചകൾക്കായി ചെറായി ബീച്ചിലേക്ക് ചെറിയൊരു യാത്ര

    നീന്തൽക്കാരുടെ പറുദീസാ എന്നറിയപ്പെടുന്ന ചെറായി കടല്‍ത്തീരം എറണാകുളം നഗരത്തിനു സമീപമുള്ള വൈപ്പിൻ ദ്വീപിന്റെ ഭാ​ഗമാണ്. തീരമതിരിടുന്ന തെങ്ങിൻ തോപ്പുകളും, കടലോരത്തെ ചീന വലകളും ചെറായി കടല്‍ത്തീരത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.സ്വാദേറിയ കടൽ വിഭവങ്ങൾ ലഭ്യമാകുന്ന തട്ടുകടകൾ ധാരാളമുണ്ടിവിടെ.ഭാ​ഗ്യമുണ്ടെങ്കിൽ ഡോൾഫിനുകളെയും കാണാം.1341ലെ പ്രളയത്തെ തുടർന്ന്‌ രൂപം കൊണ്ട വൈപ്പിൻ ദ്വീപിലെ ചെറിയ പട്ടണമാണ്‌ ചെറായി. 25 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വൈപ്പിൻകരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറം പഞ്ചായത്തിലാണ്‌ ചെറായി.  ലോക ടൂറിസം ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞ ഒരു സ്ഥലമാണ് ഇന്ന് ചെറായി ബീച്ച്‌. .ശാന്ത സുന്ദരമായ ഈ ബീച്ച്‌ സ്വദേശിയരും വിദേശീയരുമായ നിരവധി സന്ദർശകരെ ആകർഷിക്കുന്നു. ബീച്ചിനോട്‌ ചേർന്ന്‌ കേരളീയ ശൈലിയിൽ പണിതിരിക്കുന്ന റിസോർട്ടുകൾ ബീച്ചിനെ കൂടുതൽ സുന്ദരിയാക്കുന്നു.കടലിലെ ഓളപ്പരപ്പിലൂടെയൂള്ള പെഡൽ ബോട്ട് യാത്ര ചെറായിയുടെ സൗന്ദര്യത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കുന്നു. ചെറായി ബീച്ചിൽ നിന്ന്‌ 4-5 കിലോമീറ്റർ വടക്കോട്ട്‌ യാത്ര ചെയ്താൽ മുനമ്പം ബീച്ചിൽ എത്താം.

    Read More »
  • NEWS

    ചെവി വേദന തടയാൻ ചില ഒറ്റമൂലികൾ

    ഒരു പക്ഷെ ഏറ്റവും അസഹനീയമായ വേദനകളിൽ ഒന്നാണ് ചെവി വേദന. അക്യൂട്ട് ഓട്ടിറ്റിസ് മീഡിയ എന്നറിയപ്പെടുന്ന ചെവിയുടെ മധ്യഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് ചെവിയുടെ വേദനകളിലെ പ്രധാന കാരണം.ചെവി വേദനയ്‌ക്കൊപ്പം പനി, ചെറിയ രീതിയിൽ കേൾവിക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. കുട്ടികളിൽ ചെവിയിലെ അണുബാധ വളരെ സാധാരണമായ പ്രശ്നമാണ്. ചെവി വേദനയെ നേരിടാൻ സഹായിക്കുന്ന ലളിതമായ ഒരു ഒറ്റമൂലി ആണ് വെളുത്തുള്ളി.രണ്ട് അല്ലി വെളുത്തുള്ളി ചതച്ചതും രണ്ട് ടീസ്പൂൺ കടുകെണ്ണയും ഒരുമിച്ച് ചേർത്ത് യോജിപ്പിക്കുക. വെളുത്തുള്ളി ചെറുതായി കറുക്കുന്നതുവരെ ഈ മിശ്രിതം ചൂടാക്കുക. ഇത് തണുക്കാൻ അനുവദിക്കുക, തുടർന്ന് വേദന ബാധിച്ച ചെവിയിൽ ഇതിന്റെ കുറച്ച് തുള്ളികൾ പ്രയോഗിക്കുക.വെളുത്തുള്ളിയുടെ വേദനസംഹാരിയായ ഗുണങ്ങൾ ചെവിയുടെ വേദന ഒഴിവാക്കാൻ സഹായിക്കുന്നു. കടുകെണ്ണയ്ക്ക് പകരം ചതച്ച വെളുത്തുള്ളി എള്ളെണ്ണയിൽ ഇട്ട് ചൂടാക്കിയും നിങ്ങൾക്ക് ഈ മിശ്രിതം തയ്യാറാക്കാവുന്നതാണ്.ഇത് ചെവി വേദനയിൽ നിന്ന് നിങ്ങൾക്ക് തൽക്ഷണ ആശ്വാസം നൽകുന്നു. ചെവിവേദന ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത ചികിത്സയാണ് തുളസി ഇല.…

    Read More »
  • India

    അടിച്ചുകയറിയ ബാംഗ്ലൂരിനെ ജയിച്ചുകയറി പഞ്ചാബ്

    മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് അഞ്ചു വിക്കറ്റിനാണ് ജയിച്ചുകയറിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പഞ്ചാബ് മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഭാനുക രജപക്സ എന്നിവര്‍ പഞ്ചാബിനായി മികച്ച തുടക്കമിട്ടപ്പോള്‍ വാലറ്റത്ത് തകര്‍ത്തടിച്ച ഒഡീന്‍ സ്മിത്താണ് പഞ്ചാബിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിനായി മായങ്ക് – ധവാന്‍ ഓപ്പണിങ് സഖ്യം 43 പന്തില്‍ നിന്ന് 71 റണ്‍സ് അടിച്ചുകൂട്ടി മിന്നുന്ന തുടക്കം സമ്മാനിച്ചു. മായങ്ക് 24 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 32 റണ്‍സെടുത്ത് മടങ്ങി. ധവാന്‍ 29 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 43 റണ്‍സെടുത്തു. തുടര്‍ന്ന് ക്രീസിലെത്തിയ ഭാനുക രജപക്സ വെറും 22 പന്തില്‍ നിന്ന്…

    Read More »
  • NEWS

    കുറുന്തോട്ടിയുടെ ഔഷധഗുണങ്ങൾ; കുറുന്തോട്ടി തോരൻ ഉണ്ടാക്കാം

    വഴികളിലും പറമ്പിലുമായി നമ്മള്‍ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.ഇത്രയധികം ഔഷധ ഗുണമുള്ള ഒരു ചെടി വേറെ ഇല്ലെന്നുതന്നെ പറയാം.വാതരോഗ മരുന്നുകളില്‍ പ്രധാന ചേരുവയാണ് കുറുന്തോട്ടി.ഇതിന്റെ വേരും ഇലകളും അരച്ച് നീരെടുത്ത് ദിവസവും കഴിക്കുന്നത് വാതത്തിനുള്ള നല്ലൊരു മരുന്നാണ്.   മൈഗ്രേന്‍ മാറാനും സഹായിക്കുന്ന ഒരു മരുന്നാണിത്.ഇതിന്റെ വേരുകള്‍ ചവയ്ക്കുന്നത് പല്ലുവേദന കുറയ്ക്കുന്നു.അതേപോലെ വയറിളക്കം മാറാനും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.   പ്രസവം സുഖകരമാക്കുന്നതിന് കുറുന്തോട്ടി കഷായം അത്യുത്തമമാണ്.അതേപോലെ സ്ത്രീകളിലെ പ്രധാന പ്രശ്നമായ അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് എന്നിവ ഇത് തടയുന്നു.ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ മാറ്റാനും കുറുന്തോട്ടി നല്ലതാണ്.   തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറെ ഗുണമുണ്ടാകുന്ന ഒന്നാണിത്.ഓര്‍മ്മക്കുറവ് പരിഹരിക്കാനും ഇത് ഉത്തമമാണ്.കുറുന്തോട്ടി ഉണക്കി പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിച്ചാല്‍ ക്ഷയ രോഗത്തില്‍ നിന്നും മുക്തി നേടാം.ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും, കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.   ഇത് താളിയായി ഉപയോഗിക്കുന്നത് മുടിക്ക് കറുപ്പും കട്ടിയും കൂട്ടുന്നു.മുടികൊഴിച്ചിലും…

    Read More »
  • NEWS

    തിരുനെൽവേലി ഹൽവയും ഇരുട്ട് കടയും; തിരുനെൽവേലി ഹൽവ ഉണ്ടാക്കുന്ന വിധം

    ലോകപ്രശസ്തമാണ് തിരുനൽവേലി ഹൽവ.നമ്മുടെ നാട്ടിൽ കിട്ടുന്ന ഹൽവ പോലെയല്ല ഇത്.കയ്യിൽ ഒട്ടിപ്പിടിക്കാത്ത, ജല്ലി പോലെയാണ് പരുവം.ഇത് വായിലിട്ടാൽ അലിഞ്ഞ്‌ പോകും.അതുതന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. 1800 കളിലാണ് തിരുനൽവേലി ഹൽവയുടെ ചരിത്രം തുടങ്ങുന്നത്‌. “ചൊൽകാം പെട്ടി” എന്ന നാട്ടുരാജ്യത്തെ രാജാവ്‌ കാശിയിൽ പോയപ്പോൾ കഴിച്ച ഹൽവയുടെ രുചി ഇഷ്ടപ്പെട്ടു. രജപുത്രനായ പാചകക്കാരൻ ജഗൻ സിങ്ങിനെ നാട്ടുരാജ്യത്തെ രാജാവ്‌ തിരുനെൽവേലിയിലേയ്ക്ക് കൂടെകൂട്ടി. പിന്നീട് ജഗൻ സിംഗ്‌ തിരുനെൽവേലിയിൽ ലക്ഷ്മി വിലാസ്‌ എന്ന പേരിൽ ഹൽവ കട ആരംഭിച്ചു.ഇപ്പോൾ ജഗൻ സിങ്ങിന്‍റെ പിൻ മുറക്കാരൻ കൃഷ്ണ സിംഗ് ഇവിടെ ഹൽവ കച്ചവടം നടത്തുന്നുണ്ട്- ഇരുട്ട്‌ കട എന്ന പേരിൽ. 1900ലാണ് ഈ ഇരുട്ട് കട തുടങ്ങിയത്.തിരുനെൽവേലിയിലെ ഒട്ടുമിക്ക കടകളിൽ നിന്നും തിരുനെൽവേലി ഹൽവ കിട്ടുമെങ്കിലും ‘നല്ല തറവാട്ടിൽ പിറന്ന തിരുനെൽവേലി ഹൽവ’ കിട്ടണമെങ്കിൽ ഇരുട്ട് കടയിൽ ക്യൂ നിന്ന് തന്നെ വാങ്ങണം.വൈകിട്ട് മാത്രമേ തുറക്കുകയുള്ളൂ.അതിനാലാണ് ഇരുട്ടുകടയെന്ന പേര്. മരത്തിന്‍റെ പഴയ നിരത്ത്‌ പലകകൾ നിരത്തിയ…

    Read More »
  • Careers

    മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ അവസരം

    മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്. ജൂനിയര്‍ സൂപ്പര്‍വൈസര്‍ (ഓപ്പറേഷന്‍സ്) ഒഴിവ് 1: യോഗ്യത ബിരുദം/ ഡിപ്ലോമ (ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്), അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 35 വയസ്സ്. ജൂനിയര്‍ എന്‍ജിനീയര്‍ – ഒഴിവ് 16 (എസ്.ആന്‍ഡ്.ടി 6, ഇ.ആന്‍ ഡ്. എം.10). യോഗ്യത ബിരുദം/ ഡിപ്ലോമ (ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്). എസ്.ആന്‍ഡ്.ടിയിലേക്ക് അപേക്ഷിക്കാന്‍ 5 വര്‍ഷത്തെയും ഇ.ആന്‍ഡ്.എമ്മിലേക്ക് അപേക്ഷിക്കാന്‍ 3 – 5 വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35 വയസ്സ്. അസിസ്റ്റന്റ് (ഐ.ടി): ഒഴിവ്1 (ഒ.ബി.സി). യോഗ്യത ബി.എസ്.സി. (ഐ.ടി/കംപ്യൂട്ടര്‍/ ബി.സി.എ) ഡിപ്ലോമ (കംപ്യൂട്ടര്‍ സയന്‍സ്/ ആപ്ലിക്കേഷന്‍). രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. മേല്‍പ്പറഞ്ഞവയെല്ലാം കരാര്‍ നിയമനങ്ങളാണ്. ഇവ കൂടാതെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി എന്‍ജിനീയര്‍ തസ്തികകളിലായി 9 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍/ കരാര്‍ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി…

    Read More »
  • NEWS

    കരിങ്ങാലി വെള്ളമെന്ന് പറഞ്ഞ് മടമടാ കൂടിക്കുന്നവർ ഇത് വായിക്കാതെ പോകരുത്

    കളർ വെള്ളത്തോടുള്ള മലയാളികളുടെ ആസക്തിയെ പറ്റി പറയേണ്ടതില്ല.അതിനി കള്ളായാലും കരിങ്ങാലിയായാലും കാപ്പിയായാലും.പാലിന്റെ നിറമുള്ള കള്ള് കളഞ്ഞിട്ട് കളർ വെള്ളത്തിനായി ബിവറേജസിന്റെ മുന്നിൽ ക്യൂ നിൽക്കുന്നവരാണ് നമ്മൾ.പറമ്പിലെ കാപ്പിക്കുരു മുഴുവൻ കിളികൾക്ക് കൊടുത്തിട്ട് പായ്ക്കറ്റുകളിൽ കടകളിൽ നിന്നും കിട്ടുന്ന കാപ്പിയുടെ രുചി തേടിപ്പോകുന്നവരുമാണ് നമ്മൾ.അതേപോലൊന്നാണ് കരിങ്ങാലി. കരിങ്ങാലി വെള്ളം ഇല്ലാതെ മലയാളി ഇല്ല.കരിങ്ങാലിയോ പതിമുഖമോ എന്നറിയാതെ പീടികയിൽ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് പാക്കറ്റിലെ  മരച്ചീളുകളെ തിളയ്ക്കുന്ന വെള്ളത്തിലിട്ട് അതിന്റെ കളറ് കണ്ട് നാം സായൂജ്യമടയുന്നു.എന്തായാലും വേണ്ടില്ല.വെള്ളത്തിന് നിറം വേണം.പക്ഷേ യഥാര്‍ത്ഥ പതിമുഖവും കരിങ്ങാലിയും തന്നെയാണോ നാം വാങ്ങുന്നത്?. കേരളത്തിൽ ഒരു ദിവസം ഉപയോഗിയ്ക്കുന്ന കരിങ്ങാലിയും പതിമുഖവും എത്ര ലോഡാണ് ?ആർക്കറിയാം.അതിന്റെ കണക്ക് ?!  ഇതിനു മാത്രം കരിങ്ങാലിക്കാടുകളും പതിമുഖം മരക്കൂട്ടങ്ങളും ഇന്ത്യയിലെവിടെയാണ് ഉള്ളത് ? പതിമുഖം എന്ന പേരില്‍ നാട് മുഴുവനും വില്പ്പനയ്ക്ക് എത്തുന്നത് പതിമുഖം തന്നെ ആണോ ? അല്ല എന്നാണ് ഉത്തരം. അതിനു മാത്രം കരിങ്ങാലിയും പതിമുഖവും ഇന്ത്യയില്‍ എവിടെയാണ്…

    Read More »
  • India

    ഈ ഇടപാടുകള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കിയോ ? അവസാന തീയതി മാര്‍ച്ച് 31

    ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍, പുതുക്കിയ റിട്ടേണ്‍ നല്‍കല്‍, പിപിഎഫ്, എന്‍പിഎസ് എന്നിവയിലെ നിക്ഷേപം തുടങ്ങി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ ഏറെയുണ്ട്. മാര്‍ച്ച് 31ന് സമയപരിധി അവസാനിക്കും. അവയില്‍ പ്രധാനപ്പെട്ടത് ഏതൊക്കെയാണെന്ന് അറിയാം  പുതുക്കിയതും കാലതാമസംവരുത്തിയതുമായി റിട്ടേണ്‍ 2021-22 അസസ്മെന്റ് വര്‍ഷത്തേയ്ക്കുള്ള വൈകിയ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആണ്. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ 31കം സമര്‍പ്പിക്കുക. ഓണ്‍ലൈനയി നല്‍കിയ റിട്ടേണില്‍ തിരുത്തലുണ്ടെങ്കില്‍ പുതുക്കി നല്‍കാനുള്ള അവസാന തിയതിയും 31 ആണ്. പാന്‍ ആധാര്‍ ബന്ധിപ്പിക്കല്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതിയും മാര്‍ച്ച് 31 ആണ്. സമയപരിധിക്കകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകാം. അസാധുവായ പാന്‍ കൈവശം വെച്ചാല്‍ 10,000 രൂപവരെ പിഴ നല്‍കേണ്ടിവന്നേക്കാം. ബാങ്ക് നിക്ഷേപങ്ങളില്‍നിന്ന് ഇരട്ടി തുക ടിഡിഎസ് ഈടാക്കുകയുംചെയ്യും. ബാങ്ക് അക്കൗണ്ട് കെവൈസി ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളിലെ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2021 ഡിസംബര്‍…

    Read More »
  • World

    തന്നെ പുറത്താക്കാന്‍ വിദേശപണം ഉപയോഗിക്കുന്നു; വിദേശ ഗൂഢാലോചനയുടെ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും: പാക് പ്രധാനമന്ത്രി

    ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കല്‍ ഭീഷണി നേരിടുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദില്‍ തന്റെ പാര്‍ട്ടിയുടെ ശക്തിപ്രകടനം നടത്തി. തന്നെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിദേശപണം ഉപയോഗിക്കുന്നുവെന്നും തന്റെ പക്കല്‍ രേഖാമൂലമുള്ള തെളിവുകളുണ്ടെന്നും ഇമ്രാന്‍ ഖാന്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പാകിസ്താന്‍ പാര്‍ലമെന്റില്‍ തനിക്കെതിരേയുള്ള അവിശ്വാസ പ്രമേയ നീക്കത്തിന് മുന്നോടിയായിട്ടാണ് ഇമ്രാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചുകൂട്ടിയത്. തനിക്കോ തന്റെ സര്‍ക്കാരിനോ ജീവന്‍ നഷ്ടമായാലും പ്രതിപക്ഷത്തെ അഴിമതിക്കാരായ നേതാക്കളോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് (എന്‍ആര്‍ഒ) ഉപയോഗിച്ച് അഴിമതിക്കാരായ ആ കൊള്ളക്കാര്‍ പരസ്പരം സംരക്ഷിക്കുന്നത് തുടരുകയാണ്. ഈ മൂന്ന് എലികളും (പ്രതിപക്ഷത്തെ മൂന്ന് നേതാക്കള്‍) തന്റെ സര്‍ക്കാരിനെ ആദ്യം മുതല്‍ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ‘മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് കാരണമാണ് എന്‍ആര്‍ഒയിലൂടെ ഈ അഴിമതിക്കാരായ നേതാക്കള്‍ അവരുടെ തെറ്റുകളില്‍ നിന്ന് രക്ഷപ്പെട്ടത്.…

    Read More »
  • India

    800ല്‍ അധികം അവശ്യ മരുന്നുകള്‍ക്ക് ഏപ്രില്‍ മുതല്‍ വില ഉയരും

    കൊച്ചി: പാരസെറ്റമോള്‍ ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്ക് വില വര്‍ധന. ഏപ്രില്‍ മുതല്‍ മരുന്നുകള്‍ക്ക് വില ഉയരും. 10 ശതമാനത്തിലധികം ആണ് വില ഉയരുന്നത്. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റി-ഇന്‍ഫെക്റ്റീവ് മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള 800-ല്‍ അധികം അവശ്യ മരുന്നുകള്‍ക്ക് വില ഉയരുന്നത് തിരിച്ചടിയാകും. മരുന്നുകളുടെ വിലനിര്‍ണ്ണയ അതോറിറ്റി വെള്ളിയാഴ്ചയാണ് 10.7 ശതമനം വിലവര്‍ദ്ധന അനുവദിച്ചത്. നിലവില്‍ അനുവദനീയമായ ഏറ്റവും ഉയര്‍ന്ന വിലവര്‍ദ്ധനയാണിത്.അവശ്യ മരുന്നുകളുടെ പട്ടികയിലുള്ള 800-ലധികം മരുന്നുകള്‍ക്കാണ് വില കൂടുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയര്‍ത്തിയിരുന്നു. വേദന സംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റി ഇന്‍ഫെക്റ്റീവ് മരുന്നുകള്‍ എന്നിവയ്ക്കുള്‍പ്പെടെ 20 ശതമാനം വരെയാണ് വില ഉയര്‍ത്തിയത്. വാര്‍ഷിക മൊത്ത വില സൂചികയിലെ മാറ്റത്തിനനുസരിച്ച് മരുന്ന് വില കൂട്ടാന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു വില വര്‍ധന. 2020-ല്‍ 0.5 ശതമാനമായിരുന്നു വില വര്‍ധന. മരുന്ന് നിര്‍മാണ ചെലവുകള്‍ 15-20 ശതമാനം വരെ ഉയര്‍ന്നത്…

    Read More »
Back to top button
error: