Month: March 2022
-
NEWS
ഡൽഹിയിൽ മരങ്ങള്‍ക്കായും ആംബുലന്‍സ് സര്‍വീസ്
ന്യൂഡൽഹി:മരങ്ങളെ രക്ഷിക്കാന്‍ ഇനി ആംബുലന്‍സ് സര്‍വീസും.ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് മരങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഇത്തരമൊരു പദ്ധതി തയ്യാറാക്കിയത്. ഡല്‍ഹി ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. ഡല്‍ഹിയിലെ മറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളായ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും, സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഇതിനകം തന്നെ മരങ്ങള്‍ക്കായുള്ള ആംബുലന്‍സ് സര്‍വീസ് നടപ്പാക്കിയിട്ടുണ്ട്. നഗര വനത്‌കരണത്തില്‍ പുതിയ മാതൃകയാണ് ഡല്‍ഹിയിലെ കോര്‍പ്പറേഷനുകള്‍ ഇങ്ങനെ സൃഷ്ടിക്കുന്നത്. ഏതെങ്കിലും ഒരു മരം ഉണങ്ങി കടപുഴകാറായിട്ടുണ്ടെന്ന് വിവരം ലഭിക്കുമ്ബോള്‍ ആംബുലന്‍സ് അതിനെ രക്ഷിക്കാനായി അവിടെ എത്തും.ഉണക്ക് ബാധിച്ച മരങ്ങളെ രക്ഷിക്കാനായി ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഇതിനായി ഉണക്ക് ബാധിച്ച് മരത്തിന്‍റെ പൊള്ളയായ ഭാഗം ആദ്യം വെള്ളമുപയോഗിച്ച് വൃത്തിയാക്കുന്നു. തുടര്‍ന്ന് മരത്തിന്‍റെ മരിച്ച കോശങ്ങള്‍ ചെത്തി മാറ്റുന്നു.അതിനുശേഷം കീടനാശിനി ഉപയോഗിച്ച് രോഗാണുമുക്തമാക്കുകയും പൊള്ളയായ ഭാഗത്ത് സിമന്‍റ് നിറച്ച തെര്‍മോകോള്‍ വെക്കുകയും ചെയ്യുന്നു. മരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ വായു സഞ്ചാരം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. …
Read More » -
NEWS
ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ വില്‍ സ്മിത്ത്, ജെസിക്ക ചസ്‌റ്റൈന്‍ മികച്ച നടി
ലോസ്ഏഞ്ചല്‍സ്: തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച നടന്‍ വില്‍ സ്മിത്ത്. ജെസിക്ക ചസ്‌റ്റൈനാണ് മികച്ച നടി. ‘കോഡ’ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായികയായി ‘ദ പവര്‍ ഓഫ് ഡോഗി’ലൂടെ ജേന്‍ കാപിയനും തെരഞ്ഞെടുക്കപ്പെട്ട ഇത്തവണത്തെ ഓസ്‌കറില്‍ ഒട്ടേറെ പുതുമകളുമുണ്ടായി. ഐതിഹാസിക ടെന്നീസ് വിജയങ്ങളിലേക്ക് വീനസ്, സെറീന സഹോദരിമാരെ കൈപിടിച്ച് നടത്തിയ അച്ഛന്‍ റിച്ചാര്‍ഡ് വില്യംസായുള്ള പ്രകടനമാണ് വില്‍ സ്മിത്തിനെ ആദ്യമായി ഓസ്‌കറിന് അര്‍ഹനാക്കിയത്. ‘കിംഗ് റിച്ചാര്‍ഡി’ലെ അഭിനയം മികച്ച നടനുള്ള ഓസ്‌കര്‍ നേടുന്ന അഞ്ചാമത്തെ മാത്രം കറുത്തവംശജനായ താരമാകുമെന്ന ബഹുമതിയാണ് വില്‍ സ്മിത്തിന് സമ്മാനിച്ചിരിക്കുന്നത്. ‘ദ അയിസ് ഓഫ് ടമ്മി ഫയേ’യിലെ പ്രകടനമാണ് ജെസിക്ക ചസ്‌റ്റൈനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അമേരിക്കയിലെ പ്രമുഖ സുവിശേഷകയും ടിവി അവതാരകയും എഴുത്തുകാരിയുമൊക്കെയായ ടാമി ഫേ ആയി തകര്‍പ്പന്‍ പ്രകടനമായിരുന്നു ജെസിക്ക ചസ്‌റ്റൈന്‍ കാഴ്ച വെച്ചത്. അരിയാന ഡെബോസാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘വെസ്റ്റ് സൈഡ് സ്റ്റോറി’യിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. എല്‍ജിബിടി കമ്മ്യൂണിറ്റി അംഗമെന്ന്…
Read More » -
NEWS
രുചികരമായ ചെമ്മീൻ ചമ്മന്തി ഉണ്ടാക്കാം
ഉണക്ക ചെമ്മീന്‍ – 1 കപ്പു തേങ്ങ ചിരവിയത് – ¼ കപ്പു ചുവന്നുള്ളി – 6-8 എണ്ണം ഇഞ്ചി – ചെറിയ കഷണം വറ്റല്‍ മുളക് – 6-8 എണ്ണം കറിവേപ്പില വാളന്‍ പുളി – നെല്ലിക്ക വലുപ്പത്തില്‍ വെളിച്ചെണ്ണ-ആവശ്യത്തിന് ഉപ്പ്-ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം : ചെമ്മീനിന്‍റെ തലയും വാലും കളഞ്ഞു ഫ്രയിംഗ് പാനില്‍ എണ്ണയൊഴിക്കാതെ നന്നായി ചൂടാക്കിയതിനു ശേഷം തണുക്കാന്‍ വെക്കുക. അതെ ഫ്രയിംഗ് പാനില്‍ തന്നെ വറ്റല്‍ മുളകും എണ്ണയൊഴിക്കാതെ നന്നായി ചൂടാക്കി മാറ്റി വെക്കുക. ചുവന്നുള്ളി, ഇഞ്ചി, വറ്റല്‍മുളക് , കറിവേപ്പില എന്നിവ ഒരു മിക്സറില്‍ ചതച്ചെടുക്കുക. ഇതിലേക്ക് തേങ്ങയും, വാളന്‍പുളിയും, ഉപ്പും ചേര്‍ത്തു വീണ്ടും നന്നായി ഒതുക്കിയെടുക്കുക. ശേഷം ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ഉണക്ക ചെമ്മീന്‍ ചേര്‍ത്തു നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി , വെളിച്ചെണ്ണ ഒഴിച്ച് കൂട്ടി യോജിപ്പിചെടുക്കാം. ചൂട് ചോറിന്റെ കൂടെ കഴിക്കാന്‍ നല്ലതാണ്.
Read More » -
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ക്രൈംബ്രാഞ്ച് ആണ് ദിലീപിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ ആലുവാ പോലീസ് ക്ലബില്‍ പുരോഗമിക്കുന്നു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. കേസിന്റെ ഭാഗമായാണ് ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് അന്വേഷണം വീണ്ടും നടക്കുന്നത്.
Read More » -
NEWS
ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അപമാനകരമാകുന്ന രീതിയില്‍ ചില ഡോക്ടർമാർ പ്രവര്‍ത്തിക്കുന്നു: ആരോഗ്യ മന്ത്രി വീണാ ജോർജ്
റാന്നി:ആരോഗ്യ മേഖലയില്‍ 98 ശതമാനം ആളുകളും കഠിനാധ്വാനം ചെയ്യുമ്ബോള്‍ ചുരുക്കം ചില ആളുകള്‍ തെറ്റായ രീതിയില്‍ പെരുമാറുന്നത് തിരുത്തപ്പെടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബഹുഭൂരിപക്ഷവും 24 മണിക്കൂറും, ഏത് നിമിഷം വിളിച്ചാലും ഓടിയെത്തുന്നവരാണ്. പക്ഷെ ചുരുക്കം ചിലര്‍ പൊതുവായ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അപമാനകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.റാന്നി താലൂക്ക് ആശുപത്രിയിലെ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളില്‍ ചില തെറ്റായ പ്രവണതകള്‍ ഇപ്പോഴും ഉള്ളതായി കാണുന്നു. ഓപ്പറേഷന്‍ ഡേറ്റ് നിശ്ചയിക്കണമെങ്കില്‍, ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റണമെങ്കില്‍ ഡോക്ടറെ അല്ലാതെ പോയി വീട്ടില്‍ കാണണം. ഇത് അനുവദിക്കില്ല.സംസ്ഥാന സര്‍ക്കാര്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്ന മേഖലയാണ് ആരോഗ്യ മേഖല. കോടിക്കണക്കിന് രൂപയാണ് ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായി ചെലവഴിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രികളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത്. ആര്‍ദ്രം മിഷന്റെ…
Read More » -
World
ഓസ്‌കാര്‍ വേദിയില്‍ ഭാര്യയെ പരിഹസിച്ചു; അവതാരകന്റെ മുഖത്തടിച്ച് മികച്ച നടന്റെ മറുപടി
ലോസ്ഏഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്. ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമര്‍ശം. ജി.ഐ. ജെയ്ന്‍ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാഡയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. Um. At first I thought this was staged, but Will Smith was seriously pissed off. (Or was this just amazing acting??) What the hell!?#WillSmith #ChrisRock #Oscars #Oscar #Oscars2022 #jadapinkettsmith pic.twitter.com/vhrw4QMnhk — AC (@ACinPhilly) March 28, 2022 എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല.…
Read More » -
NEWS
കണിക്കൊന്നയ്ക്കും അപരൻമാർ
കേരളീയർ തങ്ങളുടെ സ്വകാര്യ അഹങ്കാരം എന്ന് കരുതിയിരുന്ന കണിക്കൊന്നയ്ക്കും അപരന്മാർ.വേനല്‍ച്ചൂടില്‍ മഞ്ഞവസന്തം വാരിവിതറി വഴിയോരങ്ങളിലും മറ്റും നിൽപ്പുണ്ട് കനേഡിയൻ കൊന്ന എന്ന ഈ കള്ളക്കൊന്നകൾ.കൊളോണിയല്‍ കാലത്ത് വഴിയോരത്തും കലാലയങ്ങളിലും നഗരങ്ങളിലുമെല്ലാം നട്ടുപിടിപ്പിച്ചതാണ് കനേഡിയന്‍ കൊന്നകൾ. മരത്തിലെ ചില്ലകളും ഇലകളിലുമെല്ലാം പീതവര്‍ണം നിറച്ചാണ് കനേഡിയൻ കൊന്നകൾ വഴിയോരത്ത് സുന്ദരക്കാഴ്ച ഒരുക്കുന്നത്. കണിക്കൊന്നയോട് ഏറെ സാമ്യമുള്ള കനേഡിയന്‍ കൊന്നയ്‌ക്ക് നിത്യവസന്തമായി പൂക്കാന്‍ കഴിയുമെന്നതാണ് കേരളത്തിലെ ഉദ്യാനങ്ങളില്‍ ഈ വിദേശിക്ക് സ്ഥാനം നല്‍കിയത്.വിഷു അടുക്കുന്നതോടെ പലരെയും വീഴ്ത്താൻ ഈ അപരന്മാരും മാർക്കറ്റുകളുടെ മുൻനിരയിൽ ഉണ്ടാവും.അതിനാൽ ജാഗ്രതൈ!
Read More » -
NEWS
ഇളനീർ ശരീരവുമായി 63 കാരൻ ബാലേട്ടൻ
ബാലേട്ടന്റെ ആരോഗ്യം മൊത്തം ഇളനീരാണ്.യാതൊരുവിധ ജീവിതശൈലീ രോഗങ്ങളോ മുൻപ് അലട്ടിയിരുന്ന ഗ്യാസ് പ്രശ്നങ്ങളോ ഇന്ന് ബാലേട്ടനില്ല ഇളനീർ കുടിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും.എന്നാൽ ഭക്ഷണമായി ഇളനീർ മാത്രം കുടിക്കുന്ന ഒരാളെ കുറിച്ച് കേട്ടാൽ വിശ്വസിക്കാൻ അൽപം പ്രയാസമാകും. എങ്കിൽ 63കാരനായ കാസർകോട് ചന്തേര സ്വദേശി ബാലകൃഷ്ണൻ പാലായി 24 വർഷമായി ഇളനീർ മാത്രം കുടിച്ചാണ് ജീവിക്കുന്നത്! ചോറോ മറ്റു തരത്തിലുള്ള ഒരു ഭക്ഷണവും 24 വർഷമായി അദ്ദേഹത്തിന്റെ മെനുവിൽ ഇല്ല. കണ്ണൂർ കലക്ടറേറ്റിൽ നിന്ന് ഫെയർകോപ്പി സൂപ്രണ്ടായി വിരമിച്ച ബാലകൃഷ്ണൻ ഇന്നും വ്യായാമ മുറകളൊന്നും തെറ്റിക്കാതെ ചുറുചുറുക്കോടെ തന്റെ പ്രവൃത്തികളുമായി മുന്നോട്ടു പോകുകയാണ്. 1995ലാണ് ബാലകൃഷ്ണന് ഗ്യാസ് സംബന്ധ അസുഖമായ ജിഇആർഡി അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കുമ്പോൾ പുളിച്ചു തികട്ടൽ, ഛർദി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ സമീപിച്ചു. എരിവും പുളിയും ഇറച്ചിയും മീനുമെല്ലാം ഉപേക്ഷിക്കാൻ പറഞ്ഞതോടെ 6 മാസത്തോളം അത്തരം ഭക്ഷണക്രമം തുടർന്നു. പിന്നീട് മറ്റെല്ലാ ഇനങ്ങളും ഉപേക്ഷിച്ച്…
Read More » -
NEWS
ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ച് രണ്ടു മരണം
കോഴഞ്ചേരി: തിരുവല്ല- കുമ്പഴ സംസ്ഥാന പാതയിൽ കോഴഞ്ചേരിക്ക് സമീപം കുമ്ബനാട് വാഹന അപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു. ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍ , വാര്യാപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
Read More » -
NEWS
മലയാളികളെ കാൽപ്പന്ത് കളി പഠിപ്പിച്ച പോലീസ്
മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായിക രംഗത്തും കേരളം ഇന്ത്യയിൽ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമാണ്.ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു പിടിച്ചവരാണ്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.കൊയ്ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതിൽ ഉൾപ്പെടും. ഫുട്ബോൾ തീർച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്ബോൾ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കൽക്കത്തയിലായിരുന്നു ഇന്ത്യൻ ഫുട്ബാളിന്റെ തുടക്കം.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്. കൊച്ചി പോലീസ് സുപ്പീരിയന്റെൻഡ് ആയിരുന്ന ആർ ബി ഫെർഗൂസണ്ണിന്റെ നാമധേയത്തിൽ, തൃശ്ശൂരിനടുത്ത് ഒല്ലൂരിൽ വിശുദ്ധ അന്തോണീസ്…
Read More »