Month: March 2022

  • Kerala

    ഇന്ത്യയുടെ സ്വന്തം ആലപ്പുഴ

    ആലപ്പുഴ: നാഷണല്‍ ജ്യോഗ്രഫിക്‌ പുറത്തുവിട്ട ലോകത്തെ ഏറ്റവും റൊമാന്റിക്കായ 19 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന്‌ ആലപ്പുഴ മാത്രം.ഇവിടുത്തെ കായല്‍പരപ്പിലൂടെയുള്ള യാത്രകള്‍ ഏറെ ആസ്വാദ്യകരമാണെന്നാണ്‌ പഠനത്തില്‍ പറയുന്നത്.പടിഞ്ഞാറന്‍ യൂറോപ്പിലെ മോസേലി റിവര്‍ വില്ലേജാണ്‌ പട്ടികയില്‍ ഒന്നാം സ്‌ഥാനം നേടിയത്‌.  ബെല്‍ജിയത്തിലെ ബ്രൂഗ്‌സാണ് രണ്ടാമത്.സ്‌കോട്ട്‌ലന്‍ഡിലെ ഇസ്ലേ ഓഫ്‌ സ്‌കൈ, ഗ്രീസിലെ മീകോനോസ്‌, ഫ്രാന്‍സിലെ ഫ്രഞ്ച്‌ റിവിയേര, സ്‌പെയിനിലെ സണ്‍ സെബാസിയന്‍, ചൈനയിലെ യുനാന്‍ പ്രവിശ്യ, ഇറ്റലിയിലെ വെനീസ്‌, കാലിഫോര്‍ണിയയിലെ ബിഗ്‌ സൂര്‍ എന്നിവയാണ്‌ ആദ്യ പത്തിലെത്തിയ മറ്റിടങ്ങള്‍.

    Read More »
  • Crime

    നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

    നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണ പുരോ​ഗതി റിപ്പോർട്ടാണ് കോടതി പരി​ഗണിക്കുന്നത്. അന്വേഷണം പൂർത്തിയാവാത്തതിനാൽ തുടരന്വേഷണത്തിന് അന്വേഷണ ഉദ്യോ​ഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെടും. കേസ് നടത്തിപ്പിനായി പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും. ജനുവരിയിലാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെടാൻ അന്വേഷണ ഉദ്യോ​ഗസ്ഥർ ഒരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസത്തെ സമയം കൂടി നൽകാൻ വിചാരണക്കോടതി സുപ്രീം കോടതിയോട് തേടിയിട്ടുണ്ട്.  

    Read More »
  • Kerala

    ജയന്തി ജനത 31 മുതൽ ഓടിത്തുടങ്ങും; സർവീസ് പൂനെ വരെ മാത്രം

    പൂനെ: കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തിജനത എക്സ്‌പ്രസ് മാര്‍ച്ച്‌ 31 മുതല്‍ ഓടിത്തുടങ്ങും.പൂനെ വരെയായിരിക്കും സർവീസ്.മാര്‍ച്ച്‌ 31-ന് കന്യാകുമാരിയില്‍നിന്നും ഏപ്രില്‍ ഒന്നുമുതല്‍ പുനെയില്‍ നിന്നും ട്രെയിൻ സർവീസ് ആരംഭിക്കും. കന്യാകുമാരിയില്‍നിന്ന് കാലത്ത് 8.25-ന് പുറപ്പെടുന്ന വണ്ടി(നമ്ബര്‍-16382) അടുത്ത ദിവസം രാത്രി 10.20-ന് പുനെയിലെത്തും. അന്നുതന്നെ രാത്രി 11.50-ന് പുനെയില്‍നിന്ന് തിരിച്ച്‌ (നമ്ബര്‍-16381) മൂന്നാം ദിവസം ഉച്ചയ്ക്ക് 12.30-ന് കന്യാകുമാരിയില്‍ എത്തും.  

    Read More »
  • NEWS

    ന​ഗ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ​ൻ സൈ​ന്യം,കീ​വ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി യുക്രൈൻ

    യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ഏ​ഴ്‌ ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ന​ഗ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ​ൻ സൈ​ന്യം. ഇ​സ്‌​യു​മി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ റ​ഷ്യ​ൻ സൈ​ന്യം ദാ​ക്ഷി​ണ്യ​മി​ല്ലാ​തെ ആ​ക്ര​മ​ണം ന​ട​ത്തി. മൂ​ന്ന് സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് യു​ക്രെ​യ്ൻ അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​മാ​യ കീ​വി​ലും കാ​ർ​ക്കീ​വി​ലും റ​ഷ്യ ആ​ക്ര​മ​ണം നടത്തി. റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കീ​വ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ൽ യു​ക്രെ​യ്ൻ, വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കീ​വി​ലെ തു​ട​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ങ്ക​റു​ക​ളി​ലേ​ക്ക് പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. കീ​വി​ലെ ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം. യു​ക്രെ​യ്നി​ലെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​തു​വ​രെ 752 സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് യു​എ​ൻ മ​നു​ഷ്യാ​കാ​ശ വി​ഭാ​ഗം അ​റി​യി​ക്കു​ന്ന​ത്. യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ 9,000 റ​ഷ്യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് യു​ക്രൈ​ൻ പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു.  

    Read More »
  • India

    യുക്രൈനിൽ നിന്ന് 208 പേ​രു​ടെ സം​ഘവുമായി വ്യോ​മ​സേ​ന​യു​ടെ സി-17 ​വി​മാ​നം പറന്നിറങ്ങി

    യു​ക്രെ​യ്ൻ‌-​റ​ഷ്യ യു​ദ്ധ​മു​ഖ​ത്ത് കു​ടു​ങ്ങി​ക്കി​ട​ന്ന കൂ​ടു​ത​ൽ പേ​രെ വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ രാ​ജ്യ​ത്ത് എ​ത്തി​ച്ചു. പോ​ള​ണ്ടി​ൽ നി​ന്ന് വ്യോ​മ​സേ​ന​യു​ടെ സി-17 ​വി​മാ​ന​ത്തി​ലാ​ണ് 208 പേ​രു​ടെ സം​ഘം വി​മാ​നം ഹി​ന്ദ​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ​ത്. ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യു​ള്ള മൂ​ന്നാം വ്യോ​മ​സേ​നാ വി​മാ​ന​മാ​ണ് ഡ​ൽ​ഹി​യി​ൽ വ​ന്നി​റ​ങ്ങി​യ​ത്. കേ​ന്ദ്ര പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി അ​ജ​യ് ഭ​ട്ട് വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ച്ചു.

    Read More »
  • India

    ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്

    ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, നിയമസഭ പ്രതിപക്ഷ നേതാവും മുതിർന്ന സമാജ് വാദ് പാർടി നേതാവുമായ രാം കോവിന്ദ് ചൗധരി, മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ തുടങ്ങി നിരവധി മുതിർന്ന നേതാക്കളും മന്ത്രിമാരും ഇന്ന് ജനവിധി തേടും. 10 ജില്ലകളിൽ നിന്നായി 57 നിയമസഭ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി എഴുതുന്നത്. 676 സ്ഥാനാർഥികളാണ് ആറാംഘട്ടത്തിൽ മത്സര രം​ഗത്തുള്ളത്. ഗോരഖ്പൂർ, അംബേദ്കർ നഗർ, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, ഖുഷിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥ് നഗർ എന്നീ പത്ത് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.  

    Read More »
  • NEWS

    ആക്രമണം ഒരാഴ്ച പിന്നിടുമ്പോള്‍ യുക്രൈന്‍ – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്

    യുക്രൈനില്‍ റഷ്യന്‍ സൈനിക ആക്രമണം ഒരാഴ്ച പിന്നിടുമ്പോള്‍ യുക്രൈന്‍ – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്. പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച. തിങ്കളാഴ്ച നടന്ന ആദ്യ റൗണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്ത അതേ പ്രതിനിധികള്‍ ഉള്‍പ്പെടുന്നവരായിരിക്കും ഇന്നത്തെ ചര്‍ച്ചയിലും പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. നേരത്തെ നടന്ന ആദ്യഘട്ട ചര്‍ച്ച അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നെങ്കിലും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലും ചര്‍ച്ചയാവുമെന്ന് റഷ്യ അറിയിച്ച സാഹചര്യത്തില്‍ യുദ്ധത്തിന് അവസാനം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.  

    Read More »
  • LIFE

    കന്നട പുസ്തകത്തിൽ പോസ്റ്റ്‌ മാനായി കുഞ്ചാക്കോ ബോബൻ

      കഴിഞ്ഞ ദിവസം മലയാള താരം കുഞ്ചാക്കോ ബോബന്‍ തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറൽ. പോസ്റ്റ്‌ മാന്റെ രൂപത്തിലാണ് കന്നടാ പുസ്തകത്തിൽ കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപെട്ടത്.   വിവിധ തൊഴിലുകളെ പരിചയപെടുത്തുന്ന ഭാഗത്താണ് ചാക്കോച്ചനും ഉള്ളത്. ഒരിടത്തൊരു  പോസ്റ്മാൻ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചതാണ് പാഠപുസ്തകത്തിൽ പോസ്റ്റ്‌ മാന്റെ വേഷത്തിൽ കയറിപ്പറ്റാൻ കാരണം.   “അ​ങ്ങ​നെ ക​ര്‍​ണാ​ട​ക​യി​ല്‍ ഗ​വ​ൺ​മെ​ന്‍റ് ജോ​ലി സെ​റ്റാ​യി’ എ​ന്ന കു​റി​പ്പോ​ടെ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പാ​ഠ​പു​സ്ത​ക​ത്തി​ലെ ചി​ത്രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തു. സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി​പ്പേ​ര്‍ ലൈ​ക്കു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.

    Read More »
  • LIFE

    മിന്നൽ മുരളിയുടെ സംശയങ്ങളായിരുന്നു പരീക്ഷയിൽ താരം

      മി​ന്ന​ല്‍​മു​ര​ളി അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​യേ​ണ്‍ മാ​നി​നെ​യും അ​ക്വാ​മാ​നി​നെ​യും കാ​ണു​ന്നു, നോ​ണ്‍ ന്യൂ​ട്ടോ​ണി​യ​ന്‍ ഫ്‌​ളു​യ്ഡി​നെ​ക്കു​റി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ന്നു. തീർന്നില്ല, പെട്ടന്ന് മിന്നൽ മുരളിക്ക് ഉണ്ടായ ഒരു സംശയമാണ് ചോദ്യത്തിലേക്ക് നയിച്ചത്! 100 ഡി​ഗ്രി​ക്കു മു​ക​ളി​ലും താ​ഴേ​യും വെ​ള്ളം തി​ള​യ്ക്കു​മെ​ന്ന പ്ര​തി​ഭാ​സ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ങ്ങ​നെ ഉ​ത്ത​ര​ത്തി​ലൂ​ടെ മി​ന്ന​ല്‍ മു​ര​ളി​ക്ക് മ​ന​സി​ലാ​ക്കി കൊ​ടു​ക്കു​മെ​ന്ന​താ​ണ് ചോ​ദ്യ​രൂ​പം.     “മി​ന്ന​ല്‍ മു​ര​ളി’ എ​ന്ന സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രും സ്ഥ​ല​വും സി​ല​ബ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ വൈ​റ​ലാ​യതോടെ ചിത്രത്തിന്റെ സംവിധായകൻ ബേസിൽ തന്നെ നേരിട്ട് വിളിച്ചു, ചോദ്യകർത്താവിനെ.!   കോ​ത​മം​ഗ​ലം മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ‍​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ലാ​ണ് മി​ന്ന​ൽ മു​ര​ളി​യും ജോ​സ്മോ​നും കു​റു​ക്ക​ൻ​മൂ​ല​യു​മൊ​ക്കെ ആദ്യം. മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​കു​ര്യ​ന്‍ ജോ​ണാ​ണ് ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്. കു​ട്ടി​ക​ളു​ടെ സ​മ്മ​ർ​ദം കു​റ​യ്ക്കാ​നു​ള്ള ഇ​തു​പോ​ല​ത്തെ ചോ​ദ്യ​ങ്ങ​ൾ കു​ര്യ​ന്‍ ജോ​ണ്‍ മു​മ്പും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.   പ​രീ​ക്ഷ​യ്ക്കു​ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ ചോ​ദ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍…

    Read More »
  • India

    ഇനി യുദ്ധ ഭൂമിയിൽ അവരെ തനിച്ചാക്കേണ്ട, മടക്ക യാത്രയിൽ കൂടെ കൂട്ടാം

      കഴിഞ്ഞ ദിവസം യുദ്ധ ഭൂമിയില്‍ നിന്നും തന്റെ നയക്കുട്ടിയെ കൂട്ടി വന്ന ആര്യ എന്ന ഇടുക്കികാരി വലിയ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ച് വരിക എന്നത് ഹൃദയഭേദകമാണ്. അതിനെക്കുറിച്ച് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് സർക്കാർ.   യു​ക്രെ​യ്നി​ൽ നി​ന്നു മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​നി ത​ട​സ​മി​ല്ലാ​തെ ത​ങ്ങ​ളു​ടെ ഓ​മ​ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ഒ​പ്പം കൂ​ട്ടാം. ഇ​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ള​വു വ​രു​ത്തി.   നാ​യ​യും പൂ​ച്ച​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ ക​ഴി​ഞ്ഞ ഒ​രു മാ​സ​മെ​ങ്കി​ലും ഉ​ട​മ​യ്ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നി​രി​ക്ക​ണം. പെ​റ്റ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​പ്പം ക​രു​ത​ണം.   ഹം​ഗ​റി, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു മൃ​ഗ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ർ ആ ​രാ​ജ്യ​ത്തെ പെ​റ്റ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​പ്പം ക​രു​തി​യി​രി​ക്ക​ണം

    Read More »
Back to top button
error: