Month: March 2022
-
Kerala
ആനയുടെ വാലിൽ പിടിച്ചു വലിച്ചവരെ തല്ലിച്ചതച്ച് പാപ്പാൻമാർ
ഉത്സവം നടക്കുന്നതിനിടയില്‍ ആനയുടെ വാല്‍ പിടിച്ചു വലിച്ചത് അതിലും വലിയ പുലിവാലായി.മലപ്പുറം ആനമങ്ങാട് കുന്നിന്മേല്‍ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിയുടെ ഭാഗമായി വേലകള്‍ നിരക്കുന്നതിനിടെയാണ് സംഭവം നടന്നത്.വിനായകന്‍ എന്ന ആനയുടെ വാല്‍ ഉത്സവം കാണാനെത്തിയ യുവാക്കളുടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പിടിച്ചു വലിക്കുകയായിരുന്നു.വാലിൽ വലിച്ചതോടെ ആന തിരിഞ്ഞു. ഇതോടെ ക്ഷുഭിതരായ പാപ്പാന്മാര്‍ ആനയുടെ വാലിൽ പിടിച്ചു വലിച്ച യുവാവിനെ ആനയെ നിയന്ത്രിക്കുന്ന വടികൊണ്ടു തന്നെ പൊതിരെ തല്ലുകയായിരുന്നു.സമീപത്തായി കൂടിയിരുന്നവര്‍ പിന്തിരിപ്പിച്ചിട്ടും അടങ്ങാതെ ആനക്കലി പൂണ്ട് നിന്ന ആനപ്പാപ്പാന്‍മാരെയും മറ്റും പിന്നീട് പോലീസെത്തി പിന്തിരിപ്പിക്കുകയായിരുന്നു.
Read More » -
Business
റഷ്യ-ഉക്രൈന്‍ സംഘര്‍ഷം: സൂര്യകാന്തി എണ്ണ വിതരണത്തിന്റെ നഷ്ടം നികത്താന്‍ പാം ഓയില്‍ വിതരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്തോനേഷ്യയോട് ഇന്ത്യ
മുംബൈ: ഉക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള സൂര്യകാന്തി എണ്ണ വിതരണത്തിന്റെ നഷ്ടം നികത്താന്‍ രാജ്യത്തേക്കുള്ള പാം ഓയില്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഇന്തോനേഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യയിലെ സര്‍ക്കാര്‍, വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉപഭോക്താക്കളായ ഇന്ത്യ, പാമോയില്‍ ഇറക്കുമതിയുടെ പകുതിയിലധികവും വാങ്ങാന്‍ മുന്‍നിര ഉല്‍പ്പാദകരായ ഇന്തോനേഷ്യയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പ്രാദേശിക വില കുറയ്ക്കാന്‍ ജനുവരിയില്‍ ജക്കാര്‍ത്ത കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ആശങ്കാകുലരാണ്. ലോകത്തിലെ സൂര്യകാന്തി എണ്ണയുടെ 60 ശതമാനവും കയറ്റുമതിയുടെ 76 ശതമാനവും വരുന്ന കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള സൂര്യകാന്തി എണ്ണയുടെ കയറ്റുമതി നിര്‍ത്തിയതിനെ തുടര്‍ന്ന് ഈന്തപ്പന വിതരണം പരിമിതമാകുകയും ആഗോള സസ്യ എണ്ണയുടെ വില റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തു. ജനുവരി 27-ന് ഇന്തോനേഷ്യ കയറ്റുമതി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത ക്രൂഡ് പാം ഓയിലിന്റെ വില 38 ശതമാനം ഉയര്‍ന്നു. ഈന്തപ്പന കഴിഞ്ഞാല്‍ ഇന്ത്യയില്‍…
Read More » -
Business
ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ദ്ധിച്ചു; ഫെബ്രുവരിയില്‍ കയറ്റുമതി 22 % ഉയര്‍ന്ന് 33.81 ബില്യണ്‍ ഡോളറായി
ന്യൂഡല്‍ഹി: വ്യാപാരക്കമ്മി 21.19 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചപ്പോഴും, എഞ്ചിനീയറിംഗ്, പെട്രോളിയം, രാസവസ്തുക്കള്‍ എന്നീ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ച കാരണം ഫെബ്രുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 22.36 ശതമാനം ഉയര്‍ന്ന് 33.81 ബില്യണ്‍ ഡോളറായി. ഇതേ കാലയളവില്‍ ഇറക്കുമതിയും ഏകദേശം 35 ശതമാനം ഉയര്‍ന്ന് 55 ബില്യണ്‍ ഡോളറിലെത്തി. പെട്രോളിയം ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി 66.56 ശതമാനം ഉയര്‍ന്ന് 15 ബില്യണ്‍ ഡോളറായി. കേന്ദ്ര വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 374.05 ബില്യണ്‍ ഡോളറായിരുന്നു. 2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലെ 256.55 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 45.80 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതേ 11 മാസക്കാലയളവിലെ ഇറക്കുമതി 59.21 ശതമാനം ഉയര്‍ന്ന് 550.12 ബില്യണ്‍ ഡോളറിലെത്തി. 2020 ഏപ്രില്‍ മുതല്‍ 21ഫെബ്രുവരി വരെയുള്ള കാലയളവില്‍ 88.99 ബില്യണ്‍…
Read More » -
Kerala
ജവാനും എംസിയും ഒസിയും കിട്ടാനില്ല; കുടിയൻമാർക്കിത് കഷ്ടകാലം
മദ്യശാലകളില്‍ ജനപ്രിയ ബ്രാന്‍ഡുകളായ റമ്മും ബ്രാണ്ടിയും കിട്ടാനില്ലെന്ന് പരാതി.ജവാനും എംസിയും ഒസിയും അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് പകരമായി നല്‍കുന്നത് വടക്കേ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന മദ്യമാണ്.കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം ബ്രാന്‍ഡുകള്‍ക്ക് നിലവാരമില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.കൊവിഡ് നിയന്ത്രണം പരിഗണിച്ച് ഓര്ഡറുകളില്‍ വന്ന കുറവും വര്‍ഷാവസാനമായതിനാല്‍ സ്റ്റോക്ക് എടുക്കുന്നത് കുറച്ചതുമാണ് ലോക്കല്‍ ബ്രാന്‍ഡുകളെ കിട്ടാക്കനിയാക്കിയതെന്നാണ് ആക്ഷേപം. അതേസമയം സർക്കാർ മേഖലയിൽ മദ്യ ഉൽപ്പാദനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബവ്റിജസ് കോർപറേഷൻ സർക്കാരിനു കത്തു നൽകി.ജവാൻ റമ്മിന്റെ ഉൽപ്പാദനം വർധിപ്പിക്കണമെന്നും മലബാർ ഡിസ്റ്റലറി തുറക്കണമെന്നുമാണ് ബവ്കോയുടെ പ്രധാന ആവശ്യം. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ആണ് ജവാന്റെ ഉൽപ്പാദകർ.ഉപയോക്താക്കൾ വർധിച്ചെങ്കിലും ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കമ്പനി.നിലവിൽ 4 ലൈനുകളിലായി 7,500 കെയ്സ് മദ്യമാണ് ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്.സംസ്ഥാനത്തെ 23 വെയർഹൗസുകളിൽ വിതരണമുണ്ടെങ്കിലും ആവശ്യക്കാർക്കു പലയിടത്തും ജവാൻ മദ്യം ലഭിക്കുന്നില്ല.
Read More » -
Kerala
അന്ന് ഭാഗ്യം തുണച്ചു; ഇന്ന് ഭാര്യയുടെ കൈകൊണ്ട് അന്ത്യവും
കഴിഞ്ഞ ദിവസം ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പാലോട് കുറുപുഴ വെമ്പ് സ്വദേശി ഷിജുവിന്(40) മസ്കറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ നറുക്കെടുപ്പിൽ എട്ടു വർഷം മുൻപ് സമ്മാനമായി 50 ലക്ഷം രൂപ ലഭിച്ചിരുന്നു.ഷീജു ആ പണംകൊണ്ട് വെമ്പ് ക്ഷേത്രത്തിന് സമീപം സ്ഥലം വാങ്ങി അവിടെ തന്‍റെ സ്വപ്ന ഭവനം പണിതു.എന്നാല്‍, അവിടെ സമാധാനത്തോടെ ജീവിക്കാമെന്നുള്ള ആഗ്രഹത്തിന് ഭാര്യയുടെ സംശയ രോഗം വിലങ്ങു തടിയായി.ഒടുവില്‍ ഭാര്യയയുടെ കൈകൊണ്ടു തന്നെ ഷീജുവിന്‍റെ അന്ത്യവും സംഭവിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഭാര്യ സൗമ്യ വേലിക്കല്ലിന്റെ ഭാഗവും ടൈല്‍സ് കഷണവും ഉപയോഗിച്ചു ഫോണിൽ സംസാരിച്ചുകൊണ്ട് നിന്ന ഷിജുവിന്റെ തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയത്.കൊലയ്ക്കു ശേഷം സമീപത്തെ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്നിറങ്ങിയ സൗമ്യയെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു.സൗമ്യയുടെ കൈയിലെയും വസ്ത്രങ്ങളിലെയും രക്തക്കറ കണ്ടതിനെത്തുടര്‍ന്നു സംശയം തോന്നിയ നാട്ടുകാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷീജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.തുടർന്നാണ് ഇവർ പോലീസിൽ വിവരം അറിയിച്ചത്. ഷിജുവിന്റെ ഫോണ്‍വിളിയില്‍ സൗമ്യയ്ക്കുണ്ടായ സംശയവും…
Read More » -
Kerala
അപകടം വിട്ടുമാറാതെ മാറാടി; ഇന്നലെ 2പേർ മരിച്ചിടത്തുതന്നെ ഇന്ന് വീണ്ടും 2 മരണം
മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം അപകടമുണ്ടായത്.അപകടത്തില്‍ കാർ പൂര്‍ണമായും തകര്‍ന്നു.കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്.ഇന്നലെയും ഇതേയിടത്ത് അപകടമുണ്ടായി രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.കാറും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശികളായ ആരമലക്കുന്ന് നെജീബിന്റെ മകന്‍ മുഹമ്മജ് ഇസ്മയില്‍ (25), പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമള ദാമോദരന്‍(60) എന്നിവരാണ് മരിച്ചത്. അമിത വേഗതയാണ് ഇവിടുത്തെ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
Read More » -
Kerala
വ്ലാദിമിർ പുടിനിൽ നിന്നും ഏറെ പഠിക്കാനുണ്ട് വൊളോദമിർ സെലൻസ്കി എന്ന യുക്രൈൻ ഭരണാധികാരിക്ക്
യുദ്ധം ചെയ്യാതെ കീഴടങ്ങുകയും സ്വന്തം ജനതയാൽ നിഷ്‌കാസിതരാക്കപ്പെടുകയും ചരിത്രത്തിന്റെ ചവിറ്റുകുട്ടയിലേക്ക് നിർദ്ദയം എറിയപ്പെടുകയും ചെയ്ത രാജാക്കന്മാരെപ്പറ്റി മാക്യുവല്ലി ‘പ്രിൻസിൽ’ പറയുന്നുണ്ട്.എന്നേ നയപരമായി പരിഹരിക്കേണ്ട ഒരു പ്രശ്നം ഇപ്പോഴത്തെ യുദ്ധമാക്കി മാറ്റിയത് വൊളോദമിർ സെലൻസ്കി എന്ന യുക്രൈനിന്റെ മോശം ഭരണാധികാരി തന്നെയാണ്.അമേരിക്കയെയും നാറ്റോ രാജ്യങ്ങളെയും അമിതമായി വിശ്വസിച്ചു നയതന്ത്രമായി നേരിടേണ്ട വിഷയം യുദ്ധമായി മാറ്റാൻ സെലൻസ്കി വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. തന്നെയുമല്ല, സ്വന്തം ജനങ്ങൾക്ക് ആയുധം നൽകി അവരെ മനുഷ്യ കവചങ്ങളാക്കി അവരുടെ മരണം ആയുധങ്ങളാക്കി ചാനലുകൾക്ക് മുമ്പിൽ പൊട്ടികരഞ്ഞു, മുന്നിൽ നിന്ന് നയിക്കുന്നതായി അഭിനയിച്ചു യുക്രൈൻ ജനതയെ അപകടത്തിലേക്ക് നയിക്കുന്ന ഒരു കഴിവു കെട്ട ഭരണാധികാരി കൂടിയാണ് യുക്രയ്ൻ പ്രസിഡന്റ് സെലൻസ്കി എന്ന് പറയേണ്ടി വരും. പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും കൊടുക്കുന്ന താരപദവിക്ക് അപ്പുറം വെറും പരാജയമാണ് അയാൾ.അപ്പുറത്തെ വശത്തു പുടിൻ എന്ന ഭരണാധികാരി തികഞ്ഞ രാജ്യസ്നേഹി , യുദ്ധ മേഖലയിൽ നിപുണൻ , കൃത്യമായ ആസൂത്രണവും നടപ്പിലാക്കലും- പുടിനിൽ നിന്ന് ഏറെ…
Read More » -
Kerala
വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് പശു ചത്തു
വിതുര: മക്കളില്ലാത്ത വൃദ്ധദമ്ബതികളുടെ ഏക വരുമാന മാർഗമായ പശു വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ചത്തു.തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി ഭദ്രംവച്ചപാറ കിഴക്കുംകരയില്‍ വാസു, ശാന്തകുമാരി ദമ്ബതിമാരുടെ പശുവാണ് ചത്തത്.കാലപ്പഴക്കം ചെന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലായിരുന്നു പശുവിനെ കെട്ടിയിരുന്നത്.മേല്‍ക്കൂര തകര്‍ന്ന് തെഴുത്തിലേക്ക് വീഴുകയായിരുന്നു.ഹോട്ടല്‍ തൊഴിലാളിയായിരുന്ന വാസുവിന് കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടിരുന്നു.പിന്നാലെ കിടപ്പ് രോഗിയായി.ഭാര്യ ശാന്തകുമാരിയും ചികിത്സയിലാണ്.ഇവരുടെ ദുരവസ്ഥ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളും, നാട്ടുകാരും ചേര്‍ന്നാണ് പശുവിനെ വാങ്ങി ഇവര്‍ക്ക് നല്‍കിയത്.
Read More » -
Kerala
ഭാഗ്യം ഇങ്ങനെയും വരുമോ;നറുക്കെടുപ്പില്‍ രണ്ടാം തവണയും കോടീശ്വരനായി യുഎഇയിലെ മലയാളി
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടാം തവണയും കോടീശ്വരനായി പ്രവാസി മലയാളി.മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി കണ്ണങ്കടവത്ത് സൈദാലിക്കാണ് ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ ഒരു കോടി രൂപ (5 ലക്ഷം ദിര്‍ഹം) ലഭിച്ചത്. 30 വര്‍ഷമായി അബുദാബിയിലെ ഒരു അറബിയുടെ വീട്ടില്‍ പാചകക്കാരനാണ് സൈദാലി.1998ല്‍ 15 പേര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിലായിരുന്നു ആദ്യ ഭാഗ്യം. അന്നത്തെ സമ്മാനത്തുകകൊണ്ടാണ് സൈദാലി വീടുവച്ചത്.ഇത്തവണത്തെ സമ്മാനത്തുക കൊണ്ട് നാട്ടിൽ എന്തെങ്കിലും ബിസിനസ് തുടങ്ങാനാണ് ആഗ്രഹമെന്ന് സൈദാലി പറഞ്ഞു.
Read More » -
Kerala
മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമായ മത്സ്യം ഏറ്റവും ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു.കാരണം ഇത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. നമ്മുടെ ദൈനംദിന പോഷകാഹാരത്തിന്റെ ഭാഗമായി മത്സ്യം കഴിക്കുന്നത് ഹൃദയാഘാതം കുറയ്ക്കുന്നതിനും,കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും, ആസ്ത്മയുടെ സാധ്യത കുറയ്ക്കുന്നതിനും, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 2 (റൈബോഫ്ലേവിൻ) എന്നിവയാൽ സമ്പന്നമായ മത്സ്യം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, അയഡിൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ ഒരു വലിയ ഉറവിടവുമാണ്.ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ സാൽമൺ മത്സ്യം ഉൾപ്പെടെ ദിവസേനയുള്ള ഭക്ഷണക്രമം സ്തന, എൻഡോമെട്രിയൽ, പാൻക്രിയാറ്റിക്, തുടങ്ങിയ പ്രത്യേകതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വ്യത്യസ്ത പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മത്തി, നെത്തോലി എന്നിവ കാൽസ്യത്താൽ സമൃദ്ധവുമാണ്.അതിനാൽ കോഴിയിറച്ചി പോലെയുള്ള മാംസാഹാരത്തേക്കാൾ മത്സ്യ വിഭവങ്ങൾ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
Read More »