KeralaNEWS

ഇന്ത്യയുടെ സ്വന്തം ആലപ്പുഴ

ലപ്പുഴ: നാഷണല്‍ ജ്യോഗ്രഫിക്‌ പുറത്തുവിട്ട ലോകത്തെ ഏറ്റവും റൊമാന്റിക്കായ 19 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന്‌ ആലപ്പുഴ മാത്രം.ഇവിടുത്തെ കായല്‍പരപ്പിലൂടെയുള്ള യാത്രകള്‍ ഏറെ ആസ്വാദ്യകരമാണെന്നാണ്‌ പഠനത്തില്‍ പറയുന്നത്.പടിഞ്ഞാറന്‍ യൂറോപ്പിലെ മോസേലി റിവര്‍ വില്ലേജാണ്‌ പട്ടികയില്‍ ഒന്നാം സ്‌ഥാനം നേടിയത്‌.
 ബെല്‍ജിയത്തിലെ ബ്രൂഗ്‌സാണ് രണ്ടാമത്.സ്‌കോട്ട്‌ലന്‍ഡിലെ ഇസ്ലേ ഓഫ്‌ സ്‌കൈ, ഗ്രീസിലെ മീകോനോസ്‌, ഫ്രാന്‍സിലെ ഫ്രഞ്ച്‌ റിവിയേര, സ്‌പെയിനിലെ സണ്‍ സെബാസിയന്‍, ചൈനയിലെ യുനാന്‍ പ്രവിശ്യ, ഇറ്റലിയിലെ വെനീസ്‌, കാലിഫോര്‍ണിയയിലെ ബിഗ്‌ സൂര്‍ എന്നിവയാണ്‌ ആദ്യ പത്തിലെത്തിയ മറ്റിടങ്ങള്‍.

Back to top button
error: