KeralaNEWS

ജയന്തി ജനത 31 മുതൽ ഓടിത്തുടങ്ങും; സർവീസ് പൂനെ വരെ മാത്രം

പൂനെ: കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തിജനത എക്സ്‌പ്രസ് മാര്‍ച്ച്‌ 31 മുതല്‍ ഓടിത്തുടങ്ങും.പൂനെ വരെയായിരിക്കും സർവീസ്.മാര്‍ച്ച്‌ 31-ന് കന്യാകുമാരിയില്‍നിന്നും ഏപ്രില്‍ ഒന്നുമുതല്‍ പുനെയില്‍ നിന്നും ട്രെയിൻ സർവീസ് ആരംഭിക്കും.
കന്യാകുമാരിയില്‍നിന്ന് കാലത്ത് 8.25-ന് പുറപ്പെടുന്ന വണ്ടി(നമ്ബര്‍-16382) അടുത്ത ദിവസം രാത്രി 10.20-ന് പുനെയിലെത്തും. അന്നുതന്നെ രാത്രി 11.50-ന് പുനെയില്‍നിന്ന് തിരിച്ച്‌ (നമ്ബര്‍-16381) മൂന്നാം ദിവസം ഉച്ചയ്ക്ക് 12.30-ന് കന്യാകുമാരിയില്‍ എത്തും.

 

Back to top button
error: