Month: March 2022
-
Food
ഒലിവ് എണ്ണക്ക് ഗുണങ്ങൾ ഏറെയാണ്
ഒലിവ് ഓയിൽ നമ്മുടെ അടുക്കളകളിൽ അധികം കാണാറില്ലങ്കിലും, വളരെ ആരോഗ്യപ്രദമായ ഒന്നാണ് അത്. സൗന്ദര്യ പുഷ്ടിക്കും ഒലിവ് എണ്ണക്ക് ഗുണങ്ങൾ ഏറെയാണ്. 1. മോയ്സ്ചറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണിത് 2. അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു. 3. മുഖത്തെ ചുളിവ് മാറാന്‍ ഒലീവ് ഓയില്‍ ഏറ്റവും നല്ലതാണ്. ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും. 4.ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ഇല്ലാതാക്കുന്നതിന് സഹായിക്കും. 5. ഒലീവ് ഓയിലില്‍…
Read More » -
Kerala
കുടുംബ വഴക്കിനെ തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു
മാള: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. മാള വെണ്ണൂര്‍ സ്വദേശി ഐക്കരപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ മകള്‍ ദിയ(16) ആണ് മരിച്ചത്. മേലഡൂര്‍ സര്‍ക്കാര്‍ സമിതി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.70 ശതമാനത്തോളം പൊള്ളലേറ്റ ദിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വീട്ടില്‍ വഴക്കിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമം നടത്തിയത്. ജനുവരി 27നായിരുന്നു സംഭവം. പൊള്ളലേറ്റ ദിയയെ ആദ്യം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ മെഡിക്കല്‍ കോളജിലേക്കും എത്തിക്കുകയായിരുന്നു.
Read More » -
NEWS
പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കൂ, പക്ഷേ ഈ മിശ്രിതങ്ങൾ ഒഴിവാക്കൂ
പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നത് ഗുണത്തേക്കാളധികം ദോഷം ചെയ്യും. ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്തത് ഏതൊക്കെയാണെന്നു നോക്കാം. 1. പേരയ്ക്കയും വാഴപ്പഴവും: ഈ പഴങ്ങള്‍ രണ്ടും ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാന്‍ സാധ്യത കൂടുതലാണ്. 2. പൈനാപ്പിളും പാലും: പൈനാപ്പിളില്‍ ബ്രോമെലെയ്ന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. പാല്‍ പൈനാപ്പിളിനൊപ്പം കഴിച്ചാല്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. ഗ്യാസ്ട്രബിള്‍, വയറു വേദന, ഓക്കാനം, തലവേദന, അണുബാധകള്‍ ഇവയ്ക്കു കാരണമാകും. 3. ഓറഞ്ചും കാരറ്റും: ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാല്‍ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും. 4. പപ്പായയും നാരങ്ങയും: പലപ്പോഴും പപ്പായ മുറിച്ച് നാരങ്ങാനീര് പിഴിഞ്ഞത് ചേര്‍ത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാല്‍ ഇത് ഒഴിവാക്കണം. കാരണം വിളര്‍ച്ച ഉണ്ടാകാനും ഹീമോഗ്ലോബിന്‍ അസന്തുലനത്തിനും ഇത് കാരണമാകും. 5. ഓറഞ്ചും പാലും:…
Read More » -
Crime
ഓണ്‍ലൈന്‍ പണമിടപാടുകള്‍ പബ്ലിക് വൈഫൈ ഉപയോഗിച്ച് നടത്തരുതെന്ന് പോലീസ്
പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് കേരളാ പോലീസ്. ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നല്‍കിയത്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്നും ഒരു വൈഫൈ നെറ്റ് വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നു കുറിപ്പില്‍ ഓര്‍മിപ്പിച്ചു. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കും നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും. ഇത്തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാന്‍ ഇടയുണ്ട് – പോസ്റ്റില്‍ പറഞ്ഞു
Read More » -
Crime
കേരളത്തില്‍ ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്‌നം
തിരുവനന്തപുരം: കേള്‍വിക്കുറവ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളിലെ കേള്‍വിക്കുറവ് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അതവരുടെ സംസാരഭാഷ വികസനത്തെയും വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കും. ഇതിനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നവജാത ശിശുക്കളിലെ കേള്‍വിക്കുറവ് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടന്നുവരുന്നു. ഇങ്ങനെ കണ്ടുപിടിക്കുന്ന കുട്ടികള്‍ക്ക് കേള്‍വി സഹായിയുടെ ഉപയോഗത്തോടെ സംസാര പരിശീലനം നല്‍കുകയും ചെയ്യുന്നു. ആവശ്യമായവര്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പോലെയുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി വേണ്ട സംസാരഭാഷാ പരിശീലനം സൗജന്യമായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തിവരുന്നു. വലിയൊരു ശതമാനവും പ്രായാധിക്യം കൊണ്ടുള്ള…
Read More » -
NEWS
ശമ്പളം വൈകിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരേ കടുത്ത നടപടി; വൈകിയാല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തും… തൊഴിലാളികള്‍ക്ക് ആശ്വാസവാര്‍ത്ത….
അബുദാബി: യുഎഇയില്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം. അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് 17 ദിവസം വൈകിയാല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തുമെന്നും ചെറിയ സ്ഥാപനങ്ങളാണെങ്കില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്യുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറ് മാസത്തിലധികം ശമ്പളം വൈകിയാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും. പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നടപടികളുമുണ്ടാകും. നിശ്ചിത തീയ്യതി കഴിഞ്ഞ് 30 ദിവസത്തിലധികം ശമ്പളം വൈകിയാല്‍ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നോട്ടീസ് നല്‍കും. 50 മുതല്‍ 499 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കെതിരാണ് ഈ നടപടി. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെ മാനവ വിഭവ ശേഷി സ്വദേശി വത്കരണ മന്ത്രാലയം ‘ഹൈ റിസ്‌ക്’ സ്ഥാപനങ്ങളുടെ പട്ടികയില്‍ പെടുത്തും. ശമ്പളം നല്‍കാത്ത തൊഴിലുടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുടെയും…
Read More » -
Breaking News
ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികള്‍ക്ക് പീഡനം; കുട്ടികളുടെ വെളിപ്പെടുത്തല്‍ കൗണ്‍സിലിങ്ങിനിടെ
കാസര്‍കോട്: കാസര്‍കോട് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More » -
Kerala
ആ സ്വപ്‌നവും പൊലിഞ്ഞു; ശ്രീശാന്ത് രഞ്ജിയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്ത്
മുന്‍ ഇന്ത്യന്‍ താരവും കേരള ഫാസ്റ്റ് ബൗളറുമായ എസ് ശ്രീശാന്തിന് രഞ്ജി ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം നഷ്ടമാകും. ശ്രീയ്ക്ക് ഏറ്റ പരിക്ക് സാരമുളളതാണെന്നും മുക്തമാകാന്‍ സമയമെടുക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മേഘാലയ്ക്കെതിരായ രഞ്ജിയിലെ ആദ്യ മത്സരത്തില്‍ ശ്രീശാന്ത് കളിച്ചിരുന്നു.അന്ന് താരത്തിന്റെ മോശം പ്രകടനത്തിൽ വ്യാപകമായ വിമർശനവും ഉയർന്നിരുന്നു.തുടർന്ന് കേരളത്തിന്റെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ശ്രീശാന്ത് ഉണ്ടായിരുന്നില്ല. പക്ഷെ ശ്രീക്ക് പിന്നീട് പ്രാക്ടീസ് സെഷനില്‍ പരിക്കേല്‍ക്കുകയായിരുന്നു.തനിക്ക് നടക്കാന്‍ ആകുന്നില്ല എന്നും പരിക്ക് സാരമുള്ളതാണ് എന്നും ശ്രീശാന്ത് തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടത്. ആശുപത്രിയിലെ തന്റെ ചിത്രവും ശ്രീശാന്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അതെസമയം രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കേരളം കാഴ്ച്ചവെക്കുന്നത്.ആദ്യ മത്സരത്തില്‍ മേഘാലയയെ ഇന്നിംഗ്‌സിന് തോല്‍പിച്ച കേരളം രണ്ടാം മത്സരത്തില്‍ കരുത്തരായ ഗുജറാത്തിനെ എട്ട് വിക്കറ്റിനാണ് തകര്‍ത്തത്.കേരളത്തിന്റെ അതേപോയന്റുളള മധ്യപ്രദേശിനെയാണ് ഇനി കേരളത്തിന് നേരിടാനുളളത്. മത്സരത്തില്‍ ജയിക്കുകയോ ലീഡ് നേടുകയോ ചെയ്താല്‍ കേരളത്തിന് അടുത്ത റൗണ്ടിലേക്ക് അനായാസം എത്താനാകും.
Read More » -
Kerala
ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാനുള്ള നമ്ബറുകള്‍ പങ്കുവച്ച് മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാനുള്ള നമ്ബറുകള്‍ പങ്കുവച്ച് മോട്ടോര്‍ വാഹനവകുപ്പ്.ബസ്സില്‍ കയറ്റാതിരിക്കുക..ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക..ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക..ടിക്കറ്റ് കണ്‍സഷന്‍ നല്‍കാതിരിക്കുക.തുടങ്ങിയ വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വരികയാണ്. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് മേല്‍പ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങള്‍ ബസ്സുകളിലുണ്ടായാല്‍ താഴെപ്പറയുന്ന നമ്ബരുകളിലേക്ക് വാട്‌സ് ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്. 1. തിരുവനന്തപുരം 9188961001, 2. കൊല്ലം 9188961002, 3. പത്തനംതിട്ട 9188961003, 4. ആലപ്പുഴ 9188961004, 5. കോട്ടയം 9188961005, 6. ഇടുക്കി 9188961006, 7. എറണാകുളം 9188961007, 8. തൃശ്ശൂര്‍ 9188961008, 9. പാലക്കാട് 9188961009, 10. മലപ്പുറം 9188961010, 11. കോഴിക്കോട് 9188961011, 12. വയനാട് 9188961012, 13. കണ്ണൂര്‍ 9188961013, 14. കാസര്‍ഗോഡ് 9188961014.
Read More »
