Month: February 2022

  • VIDEO

    സലീഷിനെ എന്തിനാണ് ദിലീപ് കൊന്നത്.? പെട്രോളിനേക്കാള്‍ വേഗത്തില്‍ തീപടര്‍ത്തുന്ന വിവാദങ്ങളുടെ ഉള്ളറകളിലേയ്ക്ക് ഒരു ഒളിഞ്ഞു നോട്ടം-പ്രവീൺ ഇറവങ്കര-വീഡിയോ

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ഒരു വർഷത്തിനുശേഷം പോലീസ് പിടിയിൽ

    പൊന്നാനി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ഒരു വർഷത്തിനുശേഷം പോലീസ് പിടിയില്‍.പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) ആണ് അറസ്റ്റിലായത്. ഒരു വർഷം മുമ്പ്  സ്‌കൂളിൽ നടന്ന കലോത്സവത്തിനിടയിൽ മുഖം കഴുകാനായി എത്തിയ പെണ്‍കുട്ടിയെ ബാത്ത് റൂമില്‍ ഒളിഞ്ഞിരുന്ന പ്രതി കടന്നുപിടിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.തുടർന്ന് പ്രതി മൊബൈലില്‍ ഇത് പകര്‍ത്തുകയും ചെയ്തു.ഒരു വര്‍ഷം മുമ്ബ് പൊന്നാനി താലൂക്കിലെ സ്‌കൂളിലാണ് സംഭവം.പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.

    Read More »
  • India

    നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു

    ഹൈദരാബാദ്: നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.ക്ലാസ് മുറിയില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ അധ്യാപകൻ കടന്നു പിടിക്കുകയും  വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ചെയ്തു.എന്നാൽ ഇതിനിടെ ഭയന്ന പെണ്‍കുട്ടി നിലവിളിച്ചതോടെ മറ്റ് ജീവനക്കാര്‍ ഓടിയെത്തുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് സംഭവം കുട്ടിയുടെ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഛത്രിനാക പോലീസാണ് കേസെടുത്തിരിക്കുന്നത്.

    Read More »
  • NEWS

    യുഎഇയിൽ തൊഴിൽ കാലാവധി കഴിഞ്ഞാലും ഇനിമുതൽ രാജ്യത്ത് തുടരാം

    യുഎഇയില്‍ ജോലി കാലാവധി അവസാനിച്ചാലും ഇനി മുതല്‍ രാജ്യം വിടാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.ഇതടക്കമുള്ള തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിച്ച്‌ യുഎഇ നിർദ്ദേശം പുറപ്പെടുവിച്ചു. തൊഴിലുടമയ്ക്ക് ജീവനക്കാരുടെ ഔദ്യോഗിക രേഖകള്‍ കണ്ടുകെട്ടാനും കഴിയില്ല. തൊഴിലിടങ്ങളിലെ വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള മററ് നിയന്ത്രണങ്ങളും പുതിയ നിയമങ്ങളിലുണ്ട്.റിക്രൂട്ട്മെന്റിന്റെയും തൊഴിലിന്റെയും ഫീസും ചെലവുകളും തൊഴിലുടമ വഹിക്കണം. സ്വകാര്യമേഖലയില്‍ പ്രസവാവധി ഉള്‍പ്പെടെ അവധികളിലും നിരവധി മാറ്റങ്ങളുണ്ട്. യുഎഇയിലെ തൊഴില്‍ നിയമങ്ങളിലെ പരിഷ്കാരങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി നോര്‍ക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്.പരിഭാഷ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റില്‍ (norkaroots.org) ലഭ്യമാണ്.

    Read More »
  • Kerala

    സംസ്ഥാനത്ത് 26,729 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

      തിരുവനന്തപുരം: കേരളത്തില്‍ 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസര്‍ഗോഡ് 463 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9450 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,29,348 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 115 മരണങ്ങളും സുപ്രീം കോടതി…

    Read More »
  • Crime

    തലസ്ഥാനത്ത് കടയ്ക്കുള്ളിൽ യുവതി കൊല്ലപ്പെട്ട നിലയിൽ

    തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുറവന്‍കോണത്ത് കടയ്ക്കുള്ളിൽ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കട അവധിയായതിനാൽ നഴ്‌സറിയിൽ ചെടികൾ നനയ്ക്കാൻ എത്തിയതാണ് വിനീത. വിനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത് കടയുടെ പിൻഭാഗത്താണ്. കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടതായാണ് പൊലീസ് നൽകുന്ന വിവരം. കടയിലെത്തിയ ശേഷം വിനീത വിളിച്ചിരുന്നതായി യുവതിയുടെ അച്ഛന്‍ പറഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലത്രേ. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.

    Read More »
  • NEWS

    കുവൈത്തിൽ  250 മലയാളി നഴ്സുമാരെ പുറത്താക്കി; കഴിഞ്ഞ മാസത്തെ ശമ്പളവും ഇല്ല

    കുവൈത്തില്‍ 250 മലയാളികള്‍ ഉള്‍പ്പെടെ 400ഓളം നഴ്സുമാരെ നിയമ വിരുദ്ധമായി ജോലിയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ കഴിഞ്ഞ മാസത്തെ ശമ്പളവും തടഞ്ഞുവെച്ച് ജി ടി സി അല്‍ ശുക്കൂർ എന്ന സ്വകാര്യ കമ്ബനിയുടെ പ്രതികാരം.ജോലിയിൽ നിന്നും പുറത്താക്കിയതിനെതിരെ നഴ്സുമാർ പരാതി നൽകിയതാണ് കമ്പനിയെ ചൊടിപ്പിച്ചിരിക്കുന്നത്.പരാതിയുമായി ആരോഗ്യ മന്ത്രാലയത്തെ സമീപിച്ച മുന്നൂറില്‍ പരം നഴ്സുമാരുടെ കഴിഞ്ഞ മാസത്തെ ശമ്പളമാണ് കമ്പനി ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന 380ഓളം നഴ്‌സുമാര്‍ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജി ടി സി അല്‍ ശുകൂര്‍ കമ്ബനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കപ്പെട്ട ഇവരില്‍ 250 ഓളം പേര്‍ മലയാളികളാണ്. ഈ മാസം 26ന് തൊഴില്‍ കരാര്‍ അവസാനിക്കുകയാണെന്ന് ജനുവരി 24നാണ് കമ്ബനി അധികൃതര്‍ ഇവരെ അറിയിക്കുന്നത്.മൂന്നു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വാങ്ങിയാണ് കമ്ബനി ഇവർക്ക് നിയമനം നല്‍കിയിരിക്കുന്നത്. റിലീസ്…

    Read More »
  • Kerala

    മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി

    മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തിയത്. രാജ്ഭവനിലാണ് കൂടിക്കാഴ്ച നടന്നത്. ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മുമ്പാകെ വിശദീകരിച്ചു. വിഷയത്തില്‍ ഗവര്‍ണറുടെ തീരുമാനം കാത്തിരിക്കുകയാണ് സര്‍ക്കാര്‍.  

    Read More »
  • LIFE

    നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ സ്വയം കണ്ടെത്താം, റദ്ദാക്കാം

    അറിയാതെ പോകരുത് ഈ കാര്യങ്ങൾ.ഒടുവിൽ വൻ വില കൊടുക്കേണ്ടി വരും ഈ പിഴകൾക്ക്   നമ്മുടെ ഐഡി പ്രൂഫില്‍ എത്ര മൊബൈല്‍ സിം കാര്‍ഡുകള്‍ ഉണ്ടെന്നു അറിയണോ ? നമ്മളല്ലാതെ മറ്റാരെങ്കിലും നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ നമുക്കതു സ്വയം കണ്ടെത്താന്‍ സാധിക്കുമെന്ന് മാത്രമല്ല, അത് റദ്ദാക്കാനും കഴിയും.അതിന് ആദ്യം നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസറില്‍ tafcop.dgtelecom.gov.in/ എന്ന ലിങ്ക് തുറക്കുക.അങ്ങനെ തുറന്നു കഴിയുമ്ബോള്‍ നമ്മള്‍ ഇപ്പോള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ നമ്ബര്‍ ഈ വെബ്സൈറ്റിലെ “enter your mobile number” എന്ന ബോക്സില്‍ ടൈപ്പ് ചെയുക. എന്നിട്ട് താഴെയുള്ള “get your OTP”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക.അതിനുശേഷം മൊബൈലിൽ വരുന്ന OTP നമ്പർ എന്റര്‍ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.അപ്പോള്‍  പുതിയൊരു പേജ് ഓപ്പണായി വരും.അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ചേര്‍ത്ത ഐഡി പ്രൂഫ് വച്ച്‌ എടുത്ത മറ്റു നമ്ബറുകളും കാണാന്‍ സാധിക്കും.…

    Read More »
  • Health

    ശരീരത്തിൽ സോഡിയം കുറഞ്ഞാൽ

    ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനായി വളരെ വലിയ പങ്കു വഹിക്കുന്ന ഒന്നാണ് സോഡിയം. സോഡിയം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളിൽ ഒന്നാണ്. കോശങ്ങളുടെ അകത്തും പുറത്തുമുള്ള ജലാംശത്തെ കോശകോശാന്തര വൈദ്യുത വാഹകമാക്കുന്നത് ഇലക്ട്രോലൈറ്റുകളുടെ സാന്നിധ്യമാണ്.ശരീരത്തിലെ സോഡിയത്തിന്റെ ഭൂരിഭാഗവും രക്തത്തിലും, കോശങ്ങൾക്ക് ചുറ്റുമുള്ള ദ്രാവകത്തിലുമാണ് (പ്ലാസ്മദ്രവം) കാണപ്പെടുന്നത്. ഹൈപ്പോതലാമസ്, അഡ്രീനൽ ഗ്രന്ഥി, വൃക്കകൾ എന്നീ ശരീരഭാഗങ്ങളാണ് സോഡിയത്തിന്റെ സന്തുലനത്തിൽ മുഖ്യ പങ്കുവഹിക്കുന്നത്. ശരീരത്തിൽ എത്തുന്ന ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. എന്നാൽ വിയർപ്പിലൂടെയും, മൂത്രത്തിലൂടെയും ഇവ നഷ്ടപ്പെടുകയും ചെയ്യുന്നു. ആരോഗ്യമുള്ള വൃക്കകൾ ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ നില ക്രമീകരിച്ചുകൊണ്ട് മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നു. പ്രായമായവരിലാണ് ശരീരത്തിൽ സോഡിയത്തിന്റെ അസന്തുലിതാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. വൃക്കയുടെയും, അഡ്രീനൽ ഗ്രന്ഥികളുടെയും പ്രവർത്തനം മന്ദഗതിയിലാകുന്നതും, വെള്ളം വേണമെന്ന് തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതും മറ്റും വാർധക്യത്തിലേക്ക് കടന്നവർക്കുണ്ടാകുന്ന ചില ബുദ്ധിമുട്ടുകളാണ്. ഇവയ്ക്കു പുറമെ ഇവർ കഴിക്കുന്ന ചില മരുന്നുകളും സോഡിയത്തിന്റെ അളവിൽ വ്യതിയാനം വരുത്തുന്നു.  ഹൈപ്പോനാട്രീമിയ എന്നാണ് സോഡിയം…

    Read More »
Back to top button
error: