IndiaNEWS

നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.ക്ലാസ് മുറിയില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ അധ്യാപകൻ കടന്നു പിടിക്കുകയും  വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ചെയ്തു.എന്നാൽ ഇതിനിടെ ഭയന്ന പെണ്‍കുട്ടി നിലവിളിച്ചതോടെ മറ്റ് ജീവനക്കാര്‍ ഓടിയെത്തുകയായിരുന്നു.
സ്‌കൂള്‍ മാനേജ്‌മെന്റ് സംഭവം കുട്ടിയുടെ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഛത്രിനാക പോലീസാണ് കേസെടുത്തിരിക്കുന്നത്.

Back to top button
error: