യുഎഇയില്‍ ജോലി കാലാവധി അവസാനിച്ചാലും ഇനി മുതല്‍ രാജ്യം വിടാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.ഇതടക്കമുള്ള തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിച്ച് യുഎഇ നിർദ്ദേശം പുറപ്പെടുവിച്ചു. തൊഴിലുടമയ്ക്ക് ജീവനക്കാരുടെ ഔദ്യോഗിക രേഖകള്‍ കണ്ടുകെട്ടാനും കഴിയില്ല.
തൊഴിലിടങ്ങളിലെ വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള മററ് നിയന്ത്രണങ്ങളും പുതിയ നിയമങ്ങളിലുണ്ട്.റിക്രൂട്ട്മെന് റിന്റെയും തൊഴിലിന്റെയും ഫീസും ചെലവുകളും തൊഴിലുടമ വഹിക്കണം. സ്വകാര്യമേഖലയില്‍ പ്രസവാവധി ഉള്‍പ്പെടെ അവധികളിലും നിരവധി മാറ്റങ്ങളുണ്ട്.
യുഎഇയിലെ തൊഴില്‍ നിയമങ്ങളിലെ പരിഷ്കാരങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി നോര്‍ക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്.പരിഭാ ഷ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റില്‍ (norkaroots.org) ലഭ്യമാണ്.