നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ സ്വയം കണ്ടെത്താം, റദ്ദാക്കാം
എന്നിട്ട് താഴെയുള്ള “get your OTP”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക.അതിനുശേഷം മൊബൈലിൽ വരുന്ന OTP നമ്പർ എന്റര്‍ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.അപ്പോള്‍ പുതിയൊരു പേജ് ഓപ്പണായി വരും.അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ചേര്‍ത്ത ഐഡി പ്രൂഫ് വച്ച് എടുത്ത മറ്റു നമ്ബറുകളും കാണാന്‍ സാധിക്കും.
ഇനി ഏതെങ്കിലും മൊബൈല്‍ നമ്ബര്‍ നിങ്ങള്ക്ക് നിങ്ങളുടെ അനുവാദത്തോടെ അല്ല എടുത്തിട്ടുള്ളതെങ്കില്‍ ആ നമ്ബറിന്റെ നേരെയുള്ള ബോക്സില്‍ ക്ലിക്ക് ചെയ്തു സെലക്‌ട് ചെയുക എന്നിട്ട് “this is not my number ” എന്നുള്ള ബോക്സില്‍ ക്ലിക്ക് ചെയ്ത് അതിനു താഴെയുള്ള റിപ്പോര്‍ട്ട് പ്രസ് ചെയ്താല്‍ ആ നമ്ബര്‍ പിന്നീട് നിങ്ങളുടെ ഐഡി പ്രൂഫില്‍ നിന്നും റിമൂവ് ആകുകയും കണക്ഷൻ കട്ടാകുകയും ചെയ്യും.
അതുപോലെ തന്നെ ഒരു നമ്ബര്‍ നിങ്ങളുടേതാണെങ്കിലും അത് നിലവിൽ ഉപയോഗിക്കുന്നില്ലായെങ്കിൽ രണ്ടാമത്തെ ബോക്സിലുള്ള “this is my number not required ” എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക.അതോടെ ആ നമ്ബര്‍ നിങ്ങളുടെ ഐഡി യില്‍ നിന്ന് റിമൂവ് ആകും.