Month: February 2022

  • Kerala

    വാവ സുരേഷിന് നാളെ ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാർ

    കോട്ടയം:വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും, നാളെ ഡിസ്ചാർജ് ആകാമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ.നേരിയ പനി ഒഴിച്ചാല്‍ കാര്യമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു.   അതേസമയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മികച്ച ചികിത്സയും പരിചരണവുമാണ് ലഭിച്ചതെന്നും ഇവിടത്തെ ഡോക്ടര്‍മാരുടെ ശ്രമഫലമായിട്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വാവ സുരേഷ് പറഞ്ഞു.

    Read More »
  • Kerala

    കേരളത്തിൽ കോളജുകളിലും സ്കൂളുകളിലും നാളെ മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും നാളെ മുതല്‍ നേരിട്ടുള്ള പഠനം പുനരാരംഭിക്കും.10, 11, 12 ക്ലാസുകള്‍ക്ക് വൈകുന്നേരം വരെയാകും ക്ലാസ്.ഒന്ന് മുതല്‍ ഒമ്ബത് വരെയുള്ള കുട്ടികൾക്ക് ഈ മാസം 14 മുതൽ നേരിട്ടുള്ള ക്ലാസ്സുകൾ ആരംഭിക്കും.ഇതിന്റെ പ്രവര്‍ത്തന മാര്‍ഗരേഖ നാളെ പുറത്തിറക്കും.     സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് നാളെ മുതല്‍ സ്കൂളുകളും കോളേജും തുറക്കുന്നത്.

    Read More »
  • India

    വാവ സുരേഷിന്റെ ആരോഗ്യത്തിനായി തമിഴ്നാട്ടിൽ പോലീസിന്റെ പ്രത്യേക പൂജ

    വാവ സുരേഷിന്റെ ആരോഗ്യത്തിനായി തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പോലീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും.തെങ്കാശി ജില്ലയിലെ വണ്ടനല്ലൂ‍ര്‍ പൊലീസ് സ്റ്റേഷനിലെ സ‍ര്‍ക്കിള്‍ ഇന്‍സ്പെക്ട‍ര്‍ അടക്കമുള്ള പൊലീസുകാരും പൊതുപ്രവ‍ര്‍ത്തകരും ചേര്‍ന്നാണ് വാവ സുരേഷിനായി ശ്രീപാല്‍വണ്ണനാഥര്‍ ക്ഷേത്രത്തിൽ പൂജ നടത്തിയത്. തെങ്കാശി ജില്ലയിലെ കരിപ്പാലം വണ്ടനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സി ഐ കാളിരാജ്, എസ് ഐ രാജഗോപാല്‍, വനിതാ പോലീസ് ഉദ്യോഗസ്ഥ അന്‍പു സെല്‍വി, ലൂര്‍ദ് മേരി എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടന്നത്.

    Read More »
  • Kerala

    കട്ടപ്പനയിൽ എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    കട്ടപ്പന’ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.എസ്.ഐ കെ എസ് ജെയിംസിനെയാണ്  വണ്ടന്‍മേട് പൊലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദ്ദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

    Read More »
  • Kerala

    പേരൂര്‍ക്കട കുറവന്‍കോണത്ത്  യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം:പേരൂര്‍ക്കട കുറവന്‍കോണത്ത് ചെടി നഴ്സറിയിൽ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി.നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്.ഇവരുടെ കഴുത്തില്‍ മുറിവേറ്റിട്ടുണ്ട്.ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത നഴ്സറിയിൽ എത്തിയത്.  കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കാണാനില്ലെന്നും കയ്യില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും വിനീതയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

    Read More »
  • India

    ഡൽഹിയുമായുള്ള ബന്ധം ഉപേക്ഷിച്ച് അമിതാഭ് ബച്ചൻ

    ന്യൂഡല്‍ഹി: അച്ഛനും അമ്മയും താമസിച്ചിരുന്നതും താൻ ജനിച്ചു വളർന്നതുമായ ഡല്‍ഹിയിലെ ഗ്രീൻപാർക്കിന് സമീപമുള്ള ഗുല്‍മോഹര്‍ പാര്‍ക്കിലെ  വീട് വിറ്റ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍.സോപാന്‍ എന്ന വീട് 23 കോടി രൂപയ്ക്ക് വിറ്റതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 ഡിസംബര്‍ 7നാണ് 418.05 ചതുരശ്ര മീറ്റര്‍ ചുറ്റളവിലുള്ള ഇരുനില വീടും അതിനോട് ചേർന്നുള്ള വസ്തുവും ബച്ചൻ വിറ്റത്. ബച്ചന്‍ കുടുംബത്തിന്റെ ആദ്യ വസതിയായിരുന്നു സോപാൻ.അമിതാഭ് ബച്ചന്റെ അച്ഛന്‍ ഹരിവംശ്റായ് ബച്ചനും അമ്മ തേജി ബച്ചനുമാണ് ഇവിടെ താമസിച്ചിരുന്നത്.മാതാപിതാക്കള്‍ക്കൊപ്പം അമിതാഭ് ബച്ചനും ഏറെനാള്‍ ഇവിടെ താമസിച്ചിരുന്നു. പിന്നീട് താരം മുംബൈയിലേക്ക് താമസം മാറ്റി.ജുഹുവിലുള്ള ജല്‍സ എന്ന വസതിയിലാണ് നിലവില്‍ അമിതാഭ് ബച്ചന്‍ താമസിക്കുന്നത്.

    Read More »
  • India

    ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ  കോഡ് മാറ്റണമെന്ന് ആവശ്യം 

    ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ ‘ഗേ’ എന്ന കോഡ് മാറ്റണമെന്ന ആവശ്യവുമായി പാര്‍ലമെന്ററി സമിതി. പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഗേയെന്ന കോഡില്‍ വിമാനത്താവളം അറിയപ്പെടുന്നതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധമുണ്ടെന്നും സമിതി പറയുന്നു. ഗേയ്ക്ക് പകരം വിമാനത്താവളത്തിന് യാഗ് എന്ന കോഡ് നല്‍കണമെന്നാണ് ആവശ്യം. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‍പോര്‍ട്ട് അസോസിയേഷനാണ് വിവിധ വിമാനത്താവളങ്ങള്‍ക്ക് കോഡ് നല്‍കുന്നത്.പുണ്യനഗരമായ ഗയയിലെ വിമാനത്താവളത്തിന് ഗേ​യെന്ന കോഡ് ഒട്ടും യോജിക്കില്ലെന്നും പാര്‍ലമെന്ററി സമിതി പറയുന്നു.

    Read More »
  • Kerala

    വൈക്കത്ത്  ഗൃഹനാഥനെ തോട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി

    കോട്ടയം: വൈക്കം ടിവി പുരത്ത് മാലിന്യം നിറഞ്ഞ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ടിവി പുരം പഞ്ചായത്ത് ആറാം വാര്‍ഡ് പയറുകാട് കോളനിയിലെ വിശ്വനാഥനെ (60 )യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ ഒന്‍പതരയോടെ തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ വൈക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: നിര്‍മല. മക്കള്‍: വിനോദ്, ദിവ്യ.

    Read More »
  • LIFE

    മസിനഗുഡിയിലെ കാഴ്ചകൾ

    റോഡിനിരുവശവും കാടുകളാണ്.പേരറിയാത്ത ഏതൊക്കെയോ മരങ്ങൾ.പശ്ചാത്തലത്തിൽ നീലഛവി പടർന്ന നീലഗിരിക്കുന്നുകൾ.മുന്നോട്ടു പോകുന്തോറും കാട് കനത്തു വരുന്നു. മുതുമലയിൽ നിന്ന് ഊട്ടിയിലേക്കുള്ള വഴിയരികിലെ സുന്ദരമായ ഒരു വനഗ്രാമമാണ് മസിനഗുഡി. മസിനഗുഡിയിൽ നിന്ന് മുപ്പത്തിരണ്ടു ഹെയർപിന്നുകൾ കയറിയാൽ ഊട്ടിയായി.   പ്രത്യേകതകൾ ഒരുപാടുണ്ടെങ്കിലും കാടിന്റെ കാഴ്ചകളും കാടിനുള്ളിലൂടെയുള്ള യാത്രകളുമാണ് മസിനഗുഡിയെ വിത്യസ്തമാക്കുന്നത്.വേനലിലും പച്ചപുതഞ്ഞു കിടക്കുന്ന കാട്, കണ്ണിനു കുളിരേകി നിഷ്കളങ്കത ചന്തം ചാർത്തിയ മാൻപേടകൾ,ആന,മയിൽ, കാട്ടുപന്നി,കടുവ,കരടി,കുരങ്ങ്, ഉണർത്തുപാട്ടായി കിളികളുടെ കളകൂജനം…! യാത്രകളെ പ്രണയിക്കുന്നവരുടെ എന്നത്തേയും പ്രിയ ഇടമാണ് മസിനഗുഡി.കാടകങ്ങളെ നെഞ്ചിലേറ്റുന്ന ഏതൊരു സഞ്ചാരിയുടേയും ഇഷ്ടയിടം.   മുതുമല വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മസിനഗുഡി.എങ്കിലും ആധുനികതയുടെ ആർഭാടം നേരിയ രീതിയിൽ ഇന്ന് ചുറ്റിലും കാണാൻ സാധിക്കും.പ്രകൃതിയുടെ കുളിരു തേടിയെത്തുന്ന യാത്രികരെ സ്വീകരിക്കാൻ കാടിനുള്ളിൽ കെട്ടിപ്പൊക്കിയ ധാരാളം റിസോർട്ടുകളാണ് അതിലൊന്ന്.     മസിനഗുഡി യാത്രകളുടെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഗുഡല്ലൂർ. ഗൂഡല്ലൂരിൽ നിന്നും മൈസൂർ റോഡിൽ ഏകദേശം 17 കിലോമീറ്റർ സഞ്ചരിച്ചാൽ തൈപ്പക്കാട്…

    Read More »
  • Health

    സൈനസൈറ്റിസ് അറിയേണ്ടതെല്ലാം

    നമ്മുടെ തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിനു ചുറ്റുമുള്ള വായു അറകളാണ് സൈനസ്. മാക്സിലറി, ഫ്രോണ്ടൽ, സ്പിനോയ്ഡ് എന്നീ സൈനസുകളാണ് മുഖത്തുള്ളത്. ഈ സൈനസുകളുടെ ഉൾഭാഗത്തുള്ള കോശങ്ങളുടെ വീക്കം അഥവാ നീരിളക്കമാണ് സൈനസൈറ്റിസ്. സൈനസ് അറകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ സാധാരണഗതിയിൽ മൂക്കിലൂടെ വയറിലെത്തി പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ എന്തെങ്കിലും കാരണത്താൽ ഈ സ്വാഭാവിക പ്രക്രിയ നടക്കാതെ വന്നാൽ അത് സ്രവങ്ങൾ സൈനസ് അറകളിൽ കെട്ടിക്കിടക്കുകയും സൈനസൈറ്റിസ് രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. വളരെ സാധാരണമായ ജലദോഷപ്പനിയും ബാക്ടീരിയൽ അണുബാധയും അലർജിയും അസിഡിറ്റിയുമൊക്കെ സൈനസുകളിൽ അണുബാധയ്ക്ക് കാരണമാവാറുണ്ട്.മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത്, മൂക്കിലെ ദശവളർച്ച എന്നിവയും അണുബാധയ്ക്ക് കാരണമാവാം. കടുത്ത പനി, ദേഹം വിറയൽ, ശരീരവേദന, മൂക്കടപ്പ്, ചുമ, ആസ്തമ ശ്വാസം മുട്ടൽ തുടങ്ങിയവയാണ് കടുത്ത സൈനസ് അണുബാധയുടെ ലക്ഷണങ്ങൾ.അതേസമയം ചില സൈനസ് അണുബാധകൾ പല്ലുവേദന, പല്ല് പുളിപ്പ്, മൂക്കടപ്പ്, തലകുനിക്കുമ്പോൾ മൂക്കിന് ഭാരം, പല്ലിന് തരിപ്പ്, ചെവിവേദന തുടങ്ങിയ ലക്ഷണങ്ങളോടെയും ഉണ്ടാവാം.   വേദന…

    Read More »
Back to top button
error: