കുവൈത്തില്‍ 250 മലയാളികള്‍ ഉള്‍പ്പെടെ 400ഓളം നഴ്സുമാരെ നിയമ വിരുദ്ധമായി ജോലിയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ കഴിഞ്ഞ മാസത്തെ ശമ്പളവും തടഞ്ഞുവെച്ച് ജി ടി സി അല്‍ ശുക്കൂർ എന്ന സ്വകാര്യ കമ്ബനിയുടെ പ്രതികാരം.ജോലിയിൽ നിന്നും പുറത്താക്കിയതിനെതിരെ നഴ്സുമാർ പരാതി നൽകിയതാണ് കമ്പനിയെ ചൊടിപ്പിച്ചിരിക്കുന്നത്.പരാതി യുമായി ആരോഗ്യ മന്ത്രാലയത്തെ സമീപിച്ച മുന്നൂറില്‍ പരം നഴ്സുമാരുടെ കഴിഞ്ഞ മാസത്തെ ശമ്പളമാണ് കമ്പനി ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന 380ഓളം നഴ്‌സുമാര്‍ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജി ടി സി അല്‍ ശുകൂര്‍ കമ്ബനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമിക്കപ്പെട്ട ഇവരില്‍ 250 ഓളം പേര്‍ മലയാളികളാണ്. ഈ മാസം 26ന് തൊഴില്‍ കരാര്‍ അവസാനിക്കുകയാണെന്ന് ജനുവരി 24നാണ് കമ്ബനി അധികൃതര്‍ ഇവരെ അറിയിക്കുന്നത്.മൂന്നു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വാങ്ങിയാണ് കമ്ബനി ഇവർക്ക് നിയമനം നല്‍കിയിരിക്കുന്നത്.
റിലീസ് നല്‍കിയാല്‍ ഇവര്‍ക്ക് ഉയര്‍ന്ന ശമ്ബളത്തില്‍ ആരോഗ്യ മന്ത്രാലയത്തില്‍ തന്നെ നേരിട്ട് നിയമനം ലഭിച്ചേക്കും. എന്നാല്‍, പണം വാങ്ങി പുതിയ ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത അതോടെ കമ്ബനിക്ക് നഷ്ടമാകുകയും ചെയ്യും.അതാണ് കമ്ബനി അധികൃതര്‍ ഇതിനു തയ്യാറാകാത്തത് എന്നാണ് വിവരം.