തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കുറവന്‍കോണത്ത് കടയ്ക്കുള്ളിൽ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്.
കട അവധിയായതിനാൽ നഴ്‌സറിയിൽ ചെടികൾ നനയ്ക്കാൻ എത്തിയതാണ് വിനീത. വിനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത് കടയുടെ പിൻഭാഗത്താണ്.
കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടതായാണ് പൊലീസ് നൽകുന്ന വിവരം. കടയിലെത്തിയ ശേഷം വിനീത വിളിച്ചിരുന്നതായി യുവതിയുടെ അച്ഛന്‍ പറഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലത്രേ. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.