
പൊന്നാനി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ഒരു വർഷത്തിനുശേഷം പോലീസ് പിടിയില്‍.പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) ആണ് അറസ്റ്റിലായത്.
ഒരു വർഷം മുമ്പ് സ്‌കൂളിൽ നടന്ന കലോത്സവത്തിനിടയിൽ മുഖം കഴുകാനായി എത്തിയ പെണ്‍കുട്ടിയെ ബാത്ത് റൂമില്‍ ഒളിഞ്ഞിരുന്ന പ്രതി കടന്നുപിടിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.തുടർന്ന് പ്രതി മൊബൈലില്‍ ഇത് പകര്‍ത്തുകയും ചെയ്തു.ഒരു വര്‍ഷം മുമ്ബ് പൊന്നാനി താലൂക്കിലെ സ്‌കൂളിലാണ് സംഭവം.പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.






