KeralaNEWS

ഭിന്നശേഷിക്കാരനായ14 കാരൻ പരിമിതികളെ തോൽപിച്ച് വീണ്ടും ഇന്ത്യൻ ടീമിലേക്ക്

ഭിന്നശേഷി കുട്ടികൾക്കായുള്ള വെസ്റ്റ് ഏഷ്യൻ പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിൽ രണ്ടാം തവണയും ഇടം നേടി വി.പി ലെനിൻ. ഇന്ത്യ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് 14 കാരനായ ലെനിൻ ബൂട്ടണിയുക. സ്കൂൾ മൈതാനത്ത് വൈകല്യത്തെ ചെറുത്ത് കാൽപന്ത് കളിയിൽ പാറി പറക്കുന്ന പതിനാലുക്കാരനിൽ ഏറെ പ്രതീക്ഷയാണു നാടിനുള്ളത്

രിമിതികളെ തോൽപിച്ച് 14 കാരൻ ലെനിൻ വീണ്ടും ഇന്ത്യൻ ടീമിലേക്ക്. ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥി വി.പി ലെനിൻ വെസ്റ്റ് ഏഷ്യൻ പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ടാം തവണയും ഇടം നേടി

നാടിനും നാട്ടുകാർക്കും ഏറെ അഭിമാനമായ ലെനിന് സ്കൂളിലെ അധ്യാപകരും സഹപാഠികളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയപ്പാണ് നൽകിയത്.
ഭിന്നശേഷി കുട്ടികൾക്കായുള്ള വേൾഡ് അംപ്യൂട്ടി ഫുട്ബോൾ ഫെഡററേഷനു കീഴിൽ വെസ്റ്റ് ഏഷ്യൻ പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്കാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ലെനിൻ തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് അഞ്ച് മുതൽ ഒമ്പത് വരെ ഇറാൻ കിഷ് ഐലൻഡിലാണ് മൽസരം.
ഇന്ത്യ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് 14 കാരനായ ലെനിൻ ബൂട്ടണിയുക. കളിയോടുള്ള ലെനിന്റെ താൽപര്യം കണ്ടെത്തിയത് സ്കൂളിലെ കായിക അധ്യാപിക ഷക്കീല മുഹമ്മദും സ്കൂൾ കോച്ച് റംഷാദുമാണ്. പാര അംപ്യൂട്ടി ഫുട്ബോൾ ഇന്ത്യൻ ടീമിലേക്ക് 2019 ലും ലെനിൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്കൂൾ മൈതാനത്ത് വൈകല്യത്തെ ചെറുത്ത് കാൽപന്ത് കളിയിൽ പാറി പറക്കുന്ന പതിനാലുക്കാരനിൽ ഏറെ പ്രതീക്ഷയാണു നാടിനുള്ളത്. 2020 ൽ മലേഷ്യയിൽ പോയി ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള അവസരവും ലെനിനെ തേടിയെത്തിയിരുന്നെങ്കിലും കോവിഡ് മഹാമാരി മൂലം കളി മാറ്റി വച്ചു. സ്കൂൾ ടീമിൽ കളിക്കുമ്പോൾ മുൻ നിരയിലെ ഏത് സ്ഥാനത്ത് നിന്നും കളിക്കുന്ന ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ഈ കൊച്ചു മിടുക്കന് മികച്ച പ്രകടനം കാഴ്ചവെക്കാനും ഗോളടിക്കുവാനുമാണ് ആഗ്രഹo. സ്കൂൾ അദ്ധ്യാപകർ , പിടിഎ അംഗങ്ങൾ , പ്രദേശത്തെ വിവിധ ക്ലബ്ബുകൾ സഹപാഠികൾ , കായികപ്രേമികൾ, ഗ്രാമവാസികൾ എന്നിവരെല്ലാം ലെനിന് ആശംസകൾ നേർന്നു. അടുത്ത ദിവസം തന്നെ തൃശൂരിൽ കോച്ചിംങ്ങ് ക്യാമ്പ് ആരംഭിക്കുമെന്നും മാർച്ച് രണ്ടിന് ടീം ഇറാനിലേക്ക് യാത്ര തിരിക്കുമെന്നും ലെനിൻ പറഞ്ഞു. 16O000 രൂപയാണ് ഇറാനിലേക്കുള്ള യാത്രക്കും താമസതിനുമായി ചിലവ് വരുകയെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ലെനിന്റെ ആഗ്രഹത്തിന് ഫുട്ബോൾ പ്രേമികളുടെയും നാട്ടുകാരുടെയും സഹായങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ലെനിന്റെ കുടുംബം. ചാലിശേരി പെരുമണൂർ വലിയകത്ത് പ്രദീപ് – സിന്ധു ദമ്പതിമാരുടെ മൂന്ന് മക്കളിൽ മൂത്തവനാണ് ലെനിൻ. വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടന്ന ഊഷ്മളമായ യാത്രയയപ്പിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് യാത്ര ചിലവിനായി ലെനിന് 53000 രൂപ കൈമാറി.
സ്കൂൾ പ്രിൻസിപ്പാൾ ഡോ.കെ. മുരുകദോസ്, പ്രധാനദ്ധ്യാപിക ടി.എസ് ദേവിക, കായികാദ്ധ്യാപിക ഷക്കീല മുഹമ്മദ്, സ്കൂൾ കോച്ച് റംഷാദ് , അദ്ധ്യാപകരായ ചന്ദ്രൻ , ബിജേഷ് എന്നിവരും വിദ്യാർത്ഥിയുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: