NEWS

നവവധു വിവാഹ ദിവസം രാവിലെ മരണം വരിച്ചു

മേഘ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനിയാണ്. അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ഇന്നലെ വിവാഹം നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. അതിനിടെയാണ് വിവാഹ ദിവസം രാവിലെ കിടപ്പുമുറിയിലെ ഫാനിൽ നവവധു തൂങ്ങി മരിച്ചത്

കോഴിക്കോട്: വിവാഹദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനിയാണ് മേഘ. അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ഇന്നലെ വിവാഹം നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു.

വധൂഗൃഹത്തിലാണ് വിവാഹം നടത്താൻ പ്ലാൻ ചെയ്തത്. അതിനായി മണ്ഡപം ഉൾപ്പെടെ എല്ലാം ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്നു കിടപ്പുമുറിയിലെ ജനൽചില്ല് തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അമ്മ: സുനില. സഹോദരൻ: ആകാശ്. അസ്വാഭാവിക മരണത്തിനു ചേവായൂർ പൊലീസ് കേസെടുത്തു.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. (ഹെൽപ്‌ലൈൻ നമ്പർ- 1056, 0471- 2552056)

Back to top button
error: