Breaking NewsNEWS

യൗവനകാലത്ത് ലതയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു, ലതാ മങ്കേഷ്ക്കറുടെ ജീവിതത്തിലെ ഞട്ടിക്കുന്ന ഒരേട്

ഒരു ദിവസം ശരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ലതയെ വിദഗ്ദ പരിശോധിക്കു വിധേയമാക്കി. അപ്പോഴാണ് ശരീരത്തില്‍ സ്ലോ പോയിസണ്‍ കയറിയതായി കണ്ടെത്തിയത്. ദിവസങ്ങളോളം മരണത്തോട് മല്ലിട്ട ലത മൂന്ന് മാസം ആശുപത്രി കിടക്കയില്‍ തന്നെയായിരുന്നു . ജീവന്‍ രക്ഷിപെട്ടെങ്കിലും പഴയ സ്ഥിതിയിലേക്ക് എത്താന്‍ മാസങ്ങളെടുത്തു. ലതയുടെ ശാരീരിക സ്ഥിതി മോശമായി തുടങ്ങി എന്നറിഞ്ഞപ്പോള്‍ തന്നെ അവരുടെ പാചകക്കാരന്‍ ഒളിവില്‍ പോയി. ബാക്കി കൂലി പോലും വാങ്ങാതെ ജോലി ഉപേക്ഷിച്ച് അയാൾ പോയെന്നറിഞ്ഞപ്പോള്‍ മുതലാണ് എല്ലാവരിലും സംശയങ്ങള്‍ മുള പൊട്ടിയത്

 

മുംബൈ: ഇതിഹാസ ​ഗായിക ലത മങ്കേഷ്കറുടെ ഭൗതികശരീരം മുംബൈ ശിവാജി പാർക്കിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെ എരിഞ്ഞടങ്ങി.

ഏഴ് പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന സംഗീത സപര്യകൊണ്ട് ലോകത്തിന്‍റെ മുഴുവന്‍മനം കവര്‍ന്ന ഈ അനശ്വര പ്രതിഭയെ യൗവനത്തില്‍ തന്നെ സംഗീത ലോകത്തിന് നഷ്ടമാവേണ്ടതായിരുന്നു.

പിതാവ് ദീനനാഥ് മങ്കേഷ്‌കറിന്റെ മരണശേഷം കുടുംബത്തെ പോറ്റാന്‍ ലത രാപ്പകലില്ലാതെ അധ്വാനിച്ചു. കുട്ടിക്കാലം ആസ്വദിക്കാനുള്ള അവസരമൊന്നും ലഭിച്ചില്ല. ഗുലാം ഹൈദറിന്റെ ശ്രദ്ധയില്‍പ്പെടുന്നതിന് മുമ്പ് ലത ജീവിതപ്രതിസന്ധികളോട് പടപൊരുതുകയായിരുന്നു.

ലതയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു വാർത്തയാണ് ഇത്. ലതയുടെ മുപ്പത്തിമൂന്നാം വയസിൽ സ്വന്തം പാചകക്കാരന്‍ അവരെ സ്ലോ പോയിസണ്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു.
ഒരു ദിവസം ശരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ലതയെ വിദഗ്ദ പരിശോധിക്കു വിധേയമാക്കി. അപ്പോഴാണ് ശരീരത്തില്‍ സ്ലോ പോയിസണ്‍ കയറിയതായി കണ്ടെത്തിയത്. മൂന്ന് ദിവസം മരണത്തോട് മല്ലിട്ട് ലത ആശുപത്രയില്‍ കഴിഞ്ഞു. ജീവന്‍ രക്ഷിപെട്ടെങ്കിലും പഴയ ഒരു സ്ഥിതിയിലേക്ക് എത്താന്‍ മാസങ്ങളെടുത്തു. മൂന്ന് മാസത്തോളം കട്ടിലില്‍ തന്നെയായിരുന്നു. ലതയുടെ ശാരീരിക സ്ഥിതി മോശമായി തുടങ്ങി എന്നറിഞ്ഞപ്പോള്‍ തന്നെ അവരുടെ പാചകക്കാരന്‍ ഒളിവില്‍ പോയി. ബാക്കി കൂലി പോലും വാങ്ങാതെ ജോലി ഉപേക്ഷിച്ച് പോയെന്നറിഞ്ഞപ്പോള്‍ മുതലാണ് എല്ലാവരിലും സംശയങ്ങള്‍ മുള പൊട്ടിയത്.
ആ സംഭവത്തിന് ശേഷം ബോളിവുഡ് ഗാനരചയിതാവ് മജ്റൂഹ് സുല്‍ത്താന്‍പുരി ചിലമുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പതിവായി അദ്ദേഹം ലതാ മങ്കേഷ്‌കറിനെ സന്ദര്‍ശിക്കുകയും ആദ്യം അവരുടെ ഭക്ഷണം രുചിച്ച് കുഴപ്പങ്ങളിലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ലതയ്ക്ക് നല്‍കിയിരുന്നത്. സിനിമാ രംഗത്തെ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നാണ് കണ്ടെത്തിയത്.

അഞ്ച് വയസുള്ളപ്പോള്‍ ആദ്യമായി വിദ്യാലയത്തില്‍ പോയ ലത ആദ്യ ദിവസം തന്നെ സംഹപാഠികളെ സംഗീതം പഠിപ്പിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ലതയുടെ ടീച്ചര്‍ അവരെ വഴക്ക് പറയുകയും മേലില്‍ ആവര്‍ത്തിക്കരുതെന്ന് വിലക്കുകയും ചെയ്തു. ഈ സംഭവം വലിയ വേദനയുണ്ടാക്കിയതിനാല്‍ ലത പിന്നീട് സ്‌കൂളില്‍ പോകാന്‍ കൂട്ടാക്കിയില്ല. 1942ല്‍ ആണ് ലതാ മങ്കേഷ്‌കര്‍ ആദ്യ ഗാനം ആലപിച്ചത്. അതൊരു മറാത്തി സിനിമയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ആ സിനിമ പുറത്തിറങ്ങിയപ്പോള്‍ ലത പാടിയ ഗാനം നീക്കം ചെയ്തിരുന്നു.

വലിയൊരു ക്രിക്കറ്റ് പ്രേമി കൂടിയായിരുന്നു ലതാ മങ്കേഷ്‌കര്‍. ലോര്‍ഡ്സ് സ്റ്റേഡിയത്തില്‍ അവര്‍ക്കായി ഒരു ഗാലറി സ്ഥിരം റിസര്‍വ് ചെയ്ത് വെച്ചിരുന്നു. ഇന്ത്യയില്‍ മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളില്‍ അടക്കം പ്രസിദ്ധിയുണ്ട് ലതാജിയുടെ ഗാനങ്ങള്‍ക്ക്. ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പരിപാടി അവതരിപ്പിച്ച ആദ്യ ഇന്ത്യക്കാരിയും ലതയാണ്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നുള്‍പ്പടെ ആറ് യൂണിവേഴ്സിറ്റികള്‍ അവര്‍ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.

അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്കറിന് ഇന്ത്യയ്ക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്കർ ആയിരത്തിലധികം ബോളിവുഡ് സിനിമകളിൽ പിന്നണി ഗായികയായി. വിദേശഭാഷകളിലുൾപ്പെടെ മുപ്പത്തിയാറിൽപരം ഭാഷകളിൽ, ലതാജി എന്ന് ആരാധകർ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങൾ ആലപിച്ചു. മുപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ലതയ്ക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം 2001 ൽ നൽകിരാജ്യം ആദരിച്ചു.

പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു ലത മങ്കേഷ്കറുടെ സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്കറുടെ സഹോദരിയും ​ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു.

Back to top button
error: