Month: February 2022

  • Pravasi

    പിണറായി വിജയന് അബുദാബിയിൽ രാജകുടുംബത്തിന്റെ ഊഷ്മള സ്വീകരണം

    അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയില്‍ ഊഷ്മള വരവേല്‍പ്പ്.അബുദാബി രാജകുടുംബാംഗവും യു എ ഇ ക്യാബിനറ്റ്‌ മന്ത്രിയുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് നഹ്യാന്റെ മകനും യു എ ഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഷഖ്‌ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ അബുദാബിയിലെ കൊട്ടാരത്തില്‍ വച്ച്‌ സ്വീകരിച്ചത്. യു എ ഇ യുടെ വികസനത്തില്‍ മലയാളികള്‍ വഹിച്ച പങ്കിനെ ശൈഖ് നഹ്യാന്‍ പ്രകീര്‍ത്തിച്ചു.ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളികള്‍ യു എ ഇ ക്ക് എന്നും മുതല്‍ക്കൂട്ടാണെന്നും പരസ്പര സഹകരണത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും യു എ ഇ മന്ത്രി പറഞ്ഞു.  കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച്‌ മുഖ്യമന്ത്രി ശൈഖ് നഹ്യാന് വിശദീകരിച്ചു. ഇന്ത്യക്കാരോട് വിശേഷിച്ച്‌ മലയാളികളോട് യു.എ.ഇ. ഭരണകൂടം കാണിക്കുന്ന സ്നേഹത്തിനും സാഹോദര്യത്തിനും മുഖ്യമന്ത്രി പ്രത്യേകം നന്ദിയും പ്രകടിപ്പിച്ചു. വ്യവസായ മന്ത്രി…

    Read More »
  • India

    ഗുണ്ടൂരിലെ ജിന്നാ ടവറിന്റെ പേര് മാറ്റണമെന്ന് ബിജെപി; ആവശ്യം ദേശീയ പതാകയിലെ മൂവര്‍ണം നിറം പെയിന്റ് ചെയ്ത ശേഷം

    ഗുണ്ടൂർ: ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന ജിന്നാ ടവറിന് ദേശീയ പതാകയിലെ മൂവര്‍ണം നിറം പെയിന്റ് ചെയ്തു.റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച്‌ ഇവിടെ ബിജെപി സംഘടനകള്‍ പതാകയുയര്‍ത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് ടവറിന് മൂവര്‍ണ്ണ നിറം നല്‍കിയത്.  ഇതിന് സമീപമായി ദേശീയ പതാകയുയര്‍ത്താനൊരു കൊടിമരം സ്ഥാപിക്കുമെന്നും ടവറിന്റെ പേര് മാറ്റാതെ തങ്ങൾ അടങ്ങുകയില്ലെന്നും ബി ജെ പി ദേശീയ സെക്രട്ടറി വൈ സത്യകുമാര്‍ പറഞ്ഞു.

    Read More »
  • Kerala

    കോട്ടയത്ത് എക്സൈസിന്റെ സർജിക്കൽ സ്ട്രൈക്ക് 

    കോട്ടയം: ജില്ലയില്‍ വിതരണം ചെയ്യാനായി ആന്ധ്രയില്‍ നിന്നും എത്തിച്ച എട്ടു കിലോ കഞ്ചാവുമായി ചിങ്ങവനം മാവിളങ്ങില്‍ അസം സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിലായി.അസം സോനിപുര്‍ ലഖോപാറ ദേഖിയാന്‍ജുലി ആനന്ദദാസിനെ(28)യാണ് എക്സൈസ് കമ്മിഷണറുടെ ദക്ഷിണമേഖലാ സ്പെഷ്യല്‍ സ്ക്വാഡും കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്.ഇയാളുടെ വീട്ടില്‍ നിന്നുമാണ് എട്ടു കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തത്. എക്സൈസ് കമ്മീഷണറുടെ ദക്ഷിണമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ആര്‍ രാജേഷിനെ നേതൃത്വത്തിലുള്ള എക്സൈസ് സ്ക്വാഡ് അംഗങ്ങളും, കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ രാജീവ് ബി നായരുടെ നേതൃത്വത്തിലുള്ള ടീമംഗങ്ങളും ചേര്‍ന്നായിരുന്നു ആനന്ദദാസിന്റെ മാവിളങ്ങിലുള്ള വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്. ആന്ധ്രയില്‍ കഞ്ചാവിന്റെ വിളവെടുപ്പ് കാലമായതിനാല്‍ കേരളത്തിലേക്കുള്ള കഞ്ചാവിന്റെ വരവിനെപ്പറ്റി എക്സൈസ് കമ്മിഷണര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ആനന്ദ ദാസിനെപ്പറ്റി വിവരം ലഭിക്കുന്നത്.ചങ്ങനാശേരി, ചിങ്ങവനം, കോട്ടയം നാഗമ്ബടം, പ്രദേശങ്ങളില്‍ യുവാക്കള്‍ക്കും ഇതര സംസ്ഥാന…

    Read More »
  • Health

    മദ്യം മൂലം രോഗമല്ല, മദ്യപാനം തന്നെ ഒരു രോഗമാണ്

    മദ്യം മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കാലമാണിത്.യോദ്ധാക്കൾക്ക് ധൈര്യം പകരാനും ആഘോഷങ്ങൾ കേമമാക്കാനുമായിരുന്നു പണ്ട് മദ്യം കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോഴത് സർവസാധാരണമായി മാറി.മദ്യത്തിന്റെ തുടർച്ചയായുള്ള ഉപയോഗം മഞ്ഞപ്പിത്തം മുതൽ ലിവർ സിറോസിസിനു വരെ കാരണമായേക്കാം.രോഗം മദ്യപാനിയെ മാത്രമാണ് നേരിട്ട് ബാധിക്കുന്നതെങ്കിൽ പരോക്ഷമായി ഒരു കുടുംബത്തിന്റെ വീഴ്ചയ്ക്ക് തന്നെ മദ്യപാനം കാരണമാകും. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ.അതിനാൽത്തന്നെ കരളിന് ശരീരത്തിൽ വളരെ നിർണായകമായ ജോലികളാണ് ഉള്ളത്.ശരീരത്തിൽ ഉണ്ടാകുന്ന അമോണിയ, നമ്മൾ കഴിക്കുന്ന പല മരുന്നുകൾ ഇവയെല്ലാം ശരീരത്തിൽ നിന്ന് പുറംതള്ളുന്നതിനും കരൾ സഹായകരമാകുന്നു.രക്തം കട്ട പിടിക്കുന്നതിനാവശ്യമായ ചില ആവശ്യഘടകങ്ങൾ ഉൽപാദിപ്പിക്കുന്നതും ചില വിറ്റാമിനുകളെ ശരീരത്തിൽ ശേഖരിച്ച് വയ്ക്കുന്നതും കരളിന്റെ ജോലിയാണ് ഇത്രത്തോളം പ്രധാന ജോലികളുള്ള കരളിന്റെ എന്നത്തേയും മുഖ്യ ശത്രുവാണ് മദ്യം. മദ്യം അതേ രൂപത്തിലോ അല്ലെങ്കിൽ മദ്യത്തിൽ നിന്നും ശരീരം ഉൽപാദിപ്പിക്കുന്ന ആൽഡി ഹൈഡ് എന്ന രാസവസ്തുവോ കരളിന് ഹാനികരമായിത്തീരുന്നു.ഈ ആൽഡിഹൈഡ് കരളിലെ കോശങ്ങളെ നശിപ്പിക്കുന്നതോടൊപ്പം കരളിലുള്ള പ്രോട്ടീനുമായി…

    Read More »
  • Kerala

    മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കൽ ബോർഡ്

    മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കൽ ബോർഡ്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായതിന് പുറമെ മരുന്നുകളോടും പ്രതികരിച്ചു തുടങ്ങി. കൈകാലുകൾ ചലനം വീണ്ടെടുത്തത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയിൽ എത്തേണ്ടതുണ്ട്. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. വെള്ളം വേണോ, ദാഹിക്കുന്നുണ്ടോ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ വാവ സുരേഷ് തലയാട്ടി പ്രതികരിക്കുന്നുണ്ട്. മൂക്കിൽ ട്യൂബ് ഉണ്ട്. അതുവഴി തരാമെന്ന് ഡോക്ടർ പറ​ഞ്ഞു. വെന്റിലേറ്ററിൽ ആയതുകൊണ്ടാണ് സംസാരിക്കാൻ കഴിയാത്തതെന്നും ഡോക്ടർ വാവ സുരേഷിനോട് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ 6 വിദഗ്ധ ഡോക്ടർമാരാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.  

    Read More »
  • India

    സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയ ഡൽഹി സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഹൈക്കോടതി

    കാർ അടക്കമുള്ള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മാസ്ക് നിർബന്ധമാക്കിയ ഡൽഹി സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും മാറിയ സാഹചര്യത്തിൽ എന്തുകൊണ്ട് പിൻവലിക്കുന്നില്ലെന്നും കോടതി ചോദിച്ചു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റയോട് ജസ്റ്റിസുമാരായ വിപിൻ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. കാറിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചതാണെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തങ്ങൾക്ക് മുമ്പിൽ ശരിവെച്ച ഉത്തരവിനെതിരെ അപ്പീൽ വന്നിരുന്നെങ്കിൽ ഇത് പൊളിച്ചെഴുതുമായിരുന്നുവെന്നും കോടതി സൂചിപ്പിച്ചു.  

    Read More »
  • LIFE

    150 മില്യൺ കാഴ്ചക്കാരുമായി RRR ട്രൈലർ

      എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRR , മാർച്ച് 25ന് തിയേറ്ററിൽ എത്തും എന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തിന്റെ വിവിധ ഭാഷകളിലുള്ള ട്രൈലെറുകൾ 150 മില്യൺ കാഴ്ചക്കാരുമായി മുന്നോട്ടു കുതിക്കുകയാണ് . ബാഹുബലിയുടെ റെക്കോർഡുകൾ ഭേദിക്കുമെന്നു ട്രെയ്ലറിൽ തന്നെ ഉറപ്പു നൽകുന്ന സംവിധായകൻ എസ് എസ് രാജമൗലിയുടെ മാജിക്, തിയേറ്ററിൽ കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ HR പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയ്ലര്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആക്ഷനും ഇമോഷണല്‍ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ ബ്രഹ്മാണ്ഡ വിശ്വല്‍ മാജിക്കിലാണ് സിനിമ എത്തുന്നത് എന്നാണ് ട്രെയ്ലര്‍ നൽകുന്ന സൂചന. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ്…

    Read More »
  • Kerala

    സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി

      സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും. 14 ജില്ലകളില്‍ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമനരീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകള്‍ അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയര്‍ ക്ലാര്‍ക്ക്, ബഞ്ച് ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്തികകള്‍ സൃഷ്ടിക്കും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്തികകളും ഓഫീസ് അറ്റന്‍ഡന്റിന്റെ രണ്ട് തസ്തികകളും കരാര്‍ അടിസ്ഥാനത്തിലും സൃഷ്ടിക്കും.    

    Read More »
  • Kerala

    നടന്‍ ജയന്‍ മരിച്ചതില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം:നിര്‍മാതാവ് സജി നന്ത്യാട്ട്

    ‘നടന്‍ ജയന്‍ മരിച്ചതില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം,അതുപോലെ നടി സില്‍ക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തില്‍ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം’ -നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഓരോദിവസവും നടത്തുന്ന ‘പുതുപുത്തന്‍’ ആരോപണങ്ങളെ  പരിഹസിച്ച് നിര്‍മാതാവ് സജി നന്ത്യാട്ട്.ഒരു ചാനൽ ചർച്ചകൾക്കിടയിലായിരുന്നു സജി നന്ത്യാട്ടിന്റെ ഈ പരിഹാസം. .’നടന്‍ ജയന്‍ മരിച്ചതില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സില്‍ക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തില്‍ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം. ബിന്‍ ലാദന്‍ മരിക്കുന്നതിന്റെ തലേദിവസം അയാള്‍ ദിലീപിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ട്രേയ്ഡ് സെന്റര്‍ ആക്രമിക്കുമ്ബോള്‍ ദിലീപ് തൊട്ടടുത്ത ഹോട്ടലില്‍ ഉണ്ടായിരുന്നു. എന്തൊക്കെയാണ് ഈ പറയുന്നത്’- അദ്ദേഹം ചോദിക്കുന്നു. ‘ദിലീപിന്റെ ഒരു ഫോണ്‍ കാണുന്നില്ല എന്നതാണല്ലോ ഇപ്പോഴത്തെ പ്രശ്നം. ബാലചന്ദ്ര കുമാറിന്റെ ടാബ് എവിടെയാണ്. അതേക്കുറിച്ച്‌ ആര്‍ക്കും ഒന്നും പറയാനില്ലേ?. ബാലചന്ദ്ര കുമാര്‍ ശബ്ദം ട്രാന്‍സ്ഫര്‍ ചെയ്ത ലാപ്ടോപ് എവിടെയാണ്. ഏതായാലും ഇത് പോലീസിന്റെ തിരക്കഥ അല്ല, സിനിമ…

    Read More »
  • Kerala

    മിനിമം ചാര്‍ജ് 10 രൂപ, വിദ്യാര്‍ത്ഥികൾക്ക് 5 രൂപ; കണ്‍സെഷന്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം, പ്രായപരിധി 17 വയസ്

      തിരു​വ​ന​​ന്ത​പു​രം: വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ. യാ​ത്ര ഇ​ള​വി​നു​ള്ള ​പ്രാ​യ​പ​രി​ധി 17 വ​യ​സ്സാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. കണ്‍സെഷന്‍ ബിപി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ആക്കണം. മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സാധാരണ നിരക്ക് ഈടാക്കണം; ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മിനിമം ചാര്‍ജ് 10 രൂപയാക്കാനും, ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കാനുമാണ് ശിപാര്‍ശ. നിലവില്‍ ഇത് 70 പൈസയാണ്. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണമെന്നും, ബിപിഎല്ലുകാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും മിനിമം ചാര്‍ജ് 5 രൂപ ആക്കണം എന്നുമാണ് സര്‍ക്കാർ നയം. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 6 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി വന്ന ശേഷം തീരുമാനം എടുക്കും. രാ​ത്രി യാ​​ത്ര നി​ര​ക്ക്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നു ക​മ്മീഷ​ന്‍…

    Read More »
Back to top button
error: