Month: February 2022
-
Kerala
ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു
തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു.75 വയസ്സ് പൂര്‍ത്തിയായതോടെ അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു. റവ. ഫാ. തോമസ് നെറ്റോയാണ് പുതിയ സഭാധ്യക്ഷന്‍.പാളയം പള്ളിയില്‍ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം തന്നെയാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടര്‍ന്ന് നേരത്തെ സൂസപാക്യം സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സഭ അനുമതി നൽകിയിരുന്നില്ല.
Read More » -
Movie
വെള്ളത്തൂവലിൻ്റെ കഥ പറയുന്ന ‘കപ്പ്’ തുടങ്ങി
ഇടുക്കി ജില്ലയിലെ കുടിയേറ്റ ഗ്രാമമായ വെള്ളത്തൂവലിൻ്റെ പശ്ചാത്തലത്തിൽ ഒരു സിനിമ. ബാഡ്മിൻ്റൺ കളിയിൽ ഏറെ തൽപ്പരനായ ഒരു യുവാവിൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് കപ്പ്. ഇൻഡ്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിൻ്റെ ലക്ഷ്യം. അതിനായുള്ള അവൻ്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും, സ്കൂളുമൊക്കെ ചേരുകയാണ്. ഈ ഗ്രാമത്തിൻ്റെ ആചാരാനുഷ്ടാനങ്ങളും ജീവിതവും ഇതിനിടയിലൂടെ ഉരിത്തിരിയുന്ന പ്രണയവുമെല്ലാം ചേർന്നുള്ള ഒരു ക്ലീൻ എൻ്റെർടൈനറായിയിരിക്കും ഈ ചിത്രം. അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി നിർമ്മിക്കുന്ന ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഞ്ജു വി.സാമുവലാണ്. ലളിതമായ ചടങ്ങോടെ ‘കപ്പ്’ കൊച്ചിയിലെ ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ ആരംഭിച്ചു. സംവിധായകനും നടനുമായ ബേസിൽ ജോസഫ് ആദ്യ ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ ജെസ്സി ടിനി ടോം, ലിസ്റ്റിൻ സ്റ്റീഫൻ, സിബി.കെ.തോമസ്, ഔസേപ്പച്ചൻ, ലീനാ ആൻ്റണി, ബീനാ ബീഗം, മുംതാസ് ഷിബു എന്നിവർ പങ്കെടുത്തു. പ്രശസ്ത സംവിധായകരായ അൽഫോൻസ് പുത്രൻ…
Read More » -
Kerala
മുഖ്യമന്ത്രിയെ അപമാനിച്ച് വീഡിയോ;സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെന്‍ഷെൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെന്‍ഷെന്‍.പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റൻഡന്റ് മണിക്കുട്ടൻ എ എന്ന ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്. റിജില്‍ മാക്കുറ്റി പാന്റിട്ട് കെ റെയില്‍ പ്രതിഷേധത്തിന് പോയതിനെതിരെ എം വി ജയരാജന്‍ ആക്ഷേപമുന്നയിച്ചിരുന്നു. മുണ്ടുടുത്ത് നടക്കുന്നവന്‍ വേഷം മാറി പാന്റിട്ടു പോയാണ് സമരം നടത്തുന്നതെന്നായിരുന്നു എംവി ജയരാജന്റെ പ്രസംഗത്തിലെ പരിഹാസം. ഈ വീഡിയോയും മുഖ്യമന്ത്രി പാന്റിട്ടുമുള്ള ചിത്രം ചേര്‍ത്തുവെച്ചും ഉള്ള ട്രോളാണ് മണിക്കുട്ടന്‍ അറ്റന്‍ഡര്‍മാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. ഇതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മണിക്കുട്ടനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
Read More » -
India
ട്രെയിൻ വഴി രേഖകളില്ലാതെ കടത്തിയ 1.224 കിലോ സ്വർണ്ണം പിടികൂടി
പാലക്കാട്: രേഖകളില്ലാതെ ട്രെയിൻ വഴി കടത്തിയ 1.224 കിലോ സ്വർണ്ണം പിടികൂടി ഹാട്ടിയ-എറണാകുളം എക്‌സ്‌പ്രസില്‍ വച്ച് യാത്രക്കാരന്‍റെ ബാഗിന്‍റെ രഹസ്യ അറയില്‍ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്.ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വില്‍പനയ്ക്കായി കടത്തിക്കൊണ്ട് വന്നതാണ് ഇത്.സംഭവത്തിൽ ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാട സ്വദേശി സംഗ റാം (48) എന്നയാളെ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും രേഖകളില്ലാതെ സ്വര്‍ണാഭരണങ്ങള്‍ നികുതിവെട്ടിച്ച് കടത്തിക്കൊണ്ട് വന്ന് കേരളത്തിലെ ജ്വല്ലറികളില്‍ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഗ റാം എന്ന് പോലീസ് പറഞ്ഞു.ഇയാൾ കേരളത്തിലെ ജ്വല്ലറികളിലേക്ക് ഇത്തരത്തില്‍ നിരവധി തവണ സ്വര്‍ണമെത്തിച്ചതായാണ് വിവരം. പിടിച്ചെടുത്ത സ്വര്‍ണത്തിന് പൊതുവിപണിയില്‍ 54 ലക്ഷം രൂപ വിലവരും. പ്രതിയേയും പിടിച്ചെടുത്ത സ്വര്‍ണവും പാലക്കാട് ജി എസ് ടി ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറി.
Read More » -
India
രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി
കുഴിത്തുറ: പിഞ്ചു കുഞ്ഞുങ്ങളായ രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചു.കുഴിത്തുറയ്ക്കു സമീപം കഴുവൻതിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള പെൺകുട്ടിയെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വർക്കലയിലെ ഒരു സ്ഥാപനത്തിൽ ജോലിനോക്കുകയാണ് ജപഷൈൻ. ചൊവ്വാഴ്ച വൈകുന്നേരം ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.തുടർന്ന് കുട്ടികളെ അന്വേഷിച്ചപ്പോഴാണ് വീടിനു പിൻവശത്ത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടത്. മാർത്താണ്ഡം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read More » -
Kerala
കെ-റെയിലിന് കേന്ദ്ര സർക്കാരിൻ്റെ ചുവപ്പു കൊടി
ന്യൂഡൽഹി: കെ-റെയിലിന് തത്കാലം അനുമതി നൽകാനാൻ സാധ്യമല്ലെന്ന് കേന്ദ്ര സർക്കാർ. കേരളം നൽകിയ ഡി.പി.ആർ അപൂർണമാണ്. മാത്രമല്ല സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ ഈ പദ്ധതി എന്നകാര്യവും വ്യക്തമാക്കിയിട്ടില്ല എന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം . റെയിൽവേ മന്ത്രി ലോക്സഭയിൽ നൽകിയ മറുപടിയിലാണ് കേരളം സമർപ്പിച്ച ഡി.പി.ആർ അപൂർണമെന്ന് അറിയിച്ചത്. എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
Read More » -
Kerala
ഹാസ്യകൈരളി വിനോദമാസികയുടെ എഡിറ്റർ ഇൻ ചാർജ്ജ് കാർട്ടൂണിസ്റ്റ് എസ്. മോഹൻ അന്തരിച്ചു
കൊല്ലം: കാർട്ടൂണിസ്റ്റ് എസ് മോഹൻ(71) അന്തരിച്ചു.ഹാസ്യകൈരളി വിനോദമാസികയുടെ എഡിറ്റർ ഇൻ ചാർജ്ജ് ആയിരുന്നു.കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര മനയിൽ വീട്ടിൽ ശിവരാമപിള്ളയുടേയും ചെല്ലമ്മപ്പിള്ളയുടേയും മകനായി 1951 ഏപ്രിൽ 20 നായിരുന്നു ജനനം. ട്രഷറി വകുപ്പിൽ ജില്ലാ ട്രഷറി ഓഫീസറായി പിരിഞ്ഞശേഷം ഹാസ്യകൈരളിയിൽ ജോലിചെയ്തു വരികയായിരുന്നു.എസ്. മോഹനചന്ദ്രൻ എന്ന പേരിൽ ‘കാർട്ടൂണിസ്റ്റ് യേശുദാസന്റെ കഥാപാത്രങ്ങൾ ഇതുവരെ’ എന്ന പുസ്തകവും കാർട്ടൂണിസ്റ്റ് യേശുദാസനുമായി സഹകരിച്ച് ‘കാമ്പിശ്ശേരി ഫലിതങ്ങൾ’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ഭാര്യ: ബി. വിജയലക്ഷ്മി മക്കൾ: സ്മിത, സൗമ്യ, സൂര്യ മരുമക്കൾ: അനിൽ മംഗലത്ത്, വി. സന്ദീപ്, അരുൺ ഗോപിനാഥ്
Read More » -
NEWS
അബുദാബിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
അബൂദാബി: നിര്‍ത്തിയിട്ട വാഹനത്തില്‍ മറ്റൊരു വാഹനം വന്ന് ഇടിച്ചുണ്ടായ അപകടത്തില്‍ അബുദാബിയിൽ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വടക്കേക്കാട് കൗക്കാനപ്പെട്ടി സ്വദേശി കുരിക്കള്‍ പറമ്ബില്‍ കുഞ്ഞിബാപ്പു ഹാജിയുടെ മകന്‍ അബ്ദുല്‍ റസാഖ് (41) ആണ് മരിച്ചത്.അബൂദബി മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ജനുവരി 31ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. തന്റെ വാഹനത്തിലേക്ക് കയറാന്‍ ഒരുങ്ങവേ മറ്റൊരു വാഹനം വന്ന് ഡോറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ അബ്്ദുര്‍ റസാഖ് തെറിച്ചു പോവുകയുമായിരുന്നു.സംഭവ സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. എട്ടുവര്‍ഷമായി അബൂദബിയിലെ ഒരു കമ്ബനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
Read More » -
Crime
ആറ്റിങ്ങലിനെ നടുക്കിയ 3 മരണങ്ങള്‍, കാരണം മദ്യപാനത്തിനിടെ ഉണ്ടായ തർക്കം
ആറ്റിങ്ങൽ: സുഹൃത്തുക്കളായ മദ്യപസംഘത്തിന്റെ തര്‍ക്കത്തിനിടെ പൊലിഞ്ഞത് 3 ജീവന്‍. ആലപ്പുഴ പി.ഡബ്ല്യു.ഡിയില്‍ ഹെഡ് ക്ലര്‍ക്കായ കല്ലമ്പലം മുള്ളറംകോട് ലീലാ കോട്ടജില്‍ അജികുമാറെന്ന തമ്പിയെയാണ് ആദ്യം സ്വന്തം വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഈ കൊലപാതകത്തെച്ചൊല്ലി സുഹൃത്തുക്കള്‍ക്കിടയില്‍ നടന്ന വാക്കേറ്റത്തിനിടെ അജിത്ത് എന്ന യുവാവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച നടന്ന ഈ സംഭവത്തെ തുടര്‍ന്ന് ഇവരുടെ സുഹൃത്തായ ബിനുരാജ് പിറ്റേന്നു കെ.എസ്.ആര്‍.ടി.സി ബസിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. സുഹൃത്തുക്കൾക്കിടയിലെ പകയുടെ പേരിൽ 3 പേര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കല്ലമ്പലവും ആറ്റിങ്ങലും. വിവാഹമോചിതനായ അജികുമാറിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മദ്യസല്‍ക്കാരം നടന്നത്. ഇവിടെ മദ്യസല്‍ക്കാരം പതിവായിരുന്നു. മദ്യപിക്കുന്നതിനിടെ കൂട്ടുകാര്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും സ്ഥിരമായിരുന്നു. വീട്ടില്‍ ബഹളം കേട്ടതായി നാട്ടുകാരും പറഞ്ഞു. അജികുമാര്‍ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നതു തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ പത്രമിടാന്‍ വന്നയാളാണ് വീടിന്റെ സിറ്റൗട്ടിലെ കസേരയ്ക്ക് സമീപം അജികുമാര്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസില്‍…
Read More » -
Kerala
ഇനി മുതൽ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ്
തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വര്‍ധിപ്പിച്ചത്. തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , എറണാകുളം , തൃശൂര്‍ , പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിലവില്‍ ഈ സൗകര്യമുള്ളത്. ബാക്കിയുള്ള 3 ജില്ലകളില്‍ കൂടി ഉടന്‍ തന്നെ പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read More »