PravasiTRENDING

പിണറായി വിജയന് അബുദാബിയിൽ രാജകുടുംബത്തിന്റെ ഊഷ്മള സ്വീകരണം

അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയില്‍ ഊഷ്മള വരവേല്‍പ്പ്.അബുദാബി രാജകുടുംബാംഗവും യു എ ഇ ക്യാബിനറ്റ്‌ മന്ത്രിയുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് നഹ്യാന്റെ മകനും യു എ ഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഷഖ്‌ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ അബുദാബിയിലെ കൊട്ടാരത്തില്‍ വച്ച്‌ സ്വീകരിച്ചത്.

യു എ ഇ യുടെ വികസനത്തില്‍ മലയാളികള്‍ വഹിച്ച പങ്കിനെ ശൈഖ് നഹ്യാന്‍ പ്രകീര്‍ത്തിച്ചു.ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളികള്‍ യു എ ഇ ക്ക് എന്നും മുതല്‍ക്കൂട്ടാണെന്നും പരസ്പര സഹകരണത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും യു എ ഇ മന്ത്രി പറഞ്ഞു. 

കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച്‌ മുഖ്യമന്ത്രി ശൈഖ് നഹ്യാന് വിശദീകരിച്ചു. ഇന്ത്യക്കാരോട് വിശേഷിച്ച്‌ മലയാളികളോട് യു.എ.ഇ. ഭരണകൂടം കാണിക്കുന്ന സ്നേഹത്തിനും സാഹോദര്യത്തിനും മുഖ്യമന്ത്രി പ്രത്യേകം നന്ദിയും പ്രകടിപ്പിച്ചു.

Signature-ad

വ്യവസായ മന്ത്രി പി. രാജീവ്, നോര്‍ക്ക വൈസ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യുസഫലി, കെ എസ്‌ ഐ ഡി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്കം, മുഖ്യമന്ത്രിയുടെ ഒ എസ്‌ ഡി മിര്‍ മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.

തുടർന്ന് യുഎഇയിലെ ലുലു കേരള പ്രമോഷന്‍ വീക്ക് മുഖ്യമന്ത്രി

പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു അബുദാബി മുഷിരിഫ് മാളില്‍ നടന്ന ചടങ്ങില്‍ കേരള തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും നാടന്‍ വിഭവങ്ങളും ഒരുക്കിയാണ് മുഖ്യമന്ത്രിയെയും മറ്റു അതിഥികളെയും സ്വീകരിച്ചത്.

തനി നാടന്‍ ഭക്ഷണങ്ങള്‍ വിളമ്ബുന്ന തട്ടുകടകള്‍ , കേരളത്തില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ , നാടന്‍ ഉല്‍പന്നങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷ്യ ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ വില്‍പനയും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ വന്‍ വില കുറവാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്ളത്

Back to top button
error: