Month: February 2022
-
India
കേരളത്തെ പാടെ അവഗണിച്ച് കേന്ദ്ര ബഡ്ജറ്റ്;കെ-റയിലിനും അനുമതിയില്ല
ന്യൂഡല്‍ഹി: ഇടതു മുന്നണി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നടപ്പുസാമ്ബത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ല.ഇതടക്കം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ തള്ളിയ കേന്ദ്രബജറ്റ് കേരളത്തിന് പ്രതീക്ഷക്കു വകയില്ലാത്തതുമായി. ചരക്കുസേവന നികുതി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്കു കൂടി നല്‍കണമെന്ന കേരളത്തിന്റെ മറ്റൊരു പ്രധാന ആവശ്യവും ധനമന്ത്രി നിര്‍മല സീതാരാമന് തള്ളി.ഇതോടെ വര്‍ഷംതോറും 12,000ത്തോളം കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടാകും. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 263.95 കോടി രൂപ ചെലവിട്ട റബര്‍ ബോര്‍ഡിന് അഞ്ച് കോടിരൂപയുടെ വര്‍ധനയാണ് ഇക്കുറിയുള്ളത്, 268. 76 കോടി രൂപ. സുഗന്ധവ്യഞ്ജന ബോര്‍ഡിന് പോയ വര്‍ഷം ചെലവിട്ട 115. 50 കോടി രൂപ നിലനിര്‍ത്തിയിട്ടുണ്ട്. കശുവണ്ടി കയറ്റുമതി കൗണ്‍സിലിന് വിഹിതമേയില്ല. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 33.07 കോടി ഇത്തവണ 23.88 കോടിയായി കുറഞ്ഞു.ട്രാവന്‍കൂര്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സിന് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 340 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെങ്കിൽ ഇക്കുറി…
Read More » -
Kerala
ഇടുക്കിയിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരുടെ ജഡം പുഴയിൽ
ഇടുക്കി കുത്തുങ്കല്‍ പവര്‍ ഹൗസിന് സമീപത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അന്യ സംസ്ഥാന തൊഴിലാളികളായ റോഷ്നി, അജയ്, ദുലീപ് എന്നിവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു. തൊഴിലാളികളെ കാണാതായത് സംബന്ധിച്ച്, ഉടുമ്പന്‍ചോല പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ്, പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങളും, സമീപത്ത്, പാറയിടുക്കില്‍ അകപ്പെട്ട നിലയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്. നെടുങ്കണ്ടം ഫയര്‍ ഫോഴ്സും ഉടുമ്പന്‍ചോല പോലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച്, സീമപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ ഇവര്‍ ജോലിയ്ക്ക് പോയിരുന്നില്ല. വൈകിട്ടോടെ, കുളിയ്ക്കാനായി റോഷ്നിയും അജയും ദുലിപൂം പുഴയിലേയ്ക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്. കുളിയ്ക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമീക നിഗമനം.
Read More » -
Kerala
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു;ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
പത്തനംതിട്ട: കോന്നി ബിലിവേർസ് ആശുപത്രിയിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കോന്നി അരുവാപ്പുലം അക്കരക്കാലാപ്പടി ചന്ദ്രഭവനം വിജേഷിന്റെ ഭാര്യ കാര്‍ത്തിക (29) ആണ് മരണപ്പെട്ടത്.ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യ വകുപ്പിനു പരാതി നല്‍കി. തിങ്കളാഴ്ച രാത്രി 12 നാണ് കാര്‍ത്തികയെ പ്രസവത്തിനായി എത്തിച്ചത്. രാത്രിയില്‍ തന്നെ പ്രസവിക്കുകയും തുടർന്ന് ആരോഗ്യ നില വഷളാവുകയുമായിരുന്നു. പെട്ടെന്നു തന്നെ തിരുവല്ലയിലെ ബിലീവേർസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
Read More » -
India
ചെറിയ മത്സരം…! വലിയ സമ്മാനം…! ഒരു ദോശ കഴിച്ചു തീർത്താൽ 71,000 രൂപ സമ്മാനം
നല്ല നെയ്യിൽ മൊരിഞ്ഞ ചൂട് ദോശ…ഒപ്പം കടുകിട്ട് താളിച്ച ചമ്മന്തിയും ആവി പറക്കുന്ന സാമ്പാറും. കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നില്ലേ..? ഈ ദോശ ഒരാൾക്ക് എത്ര എണ്ണം വരെ കഴിക്കാൻ സാധിക്കും ? ഒന്നല്ല, രണ്ടോ മൂന്നോ വരെ ഈസിയായി കഴിക്കാം… വാശി പിടിച്ചാൽ 5 ദോശ വരെ നോക്കാം. പക്ഷെ ഒരു നിബന്ധന…! പത്തടി നീളമുള്ള ഭീമൻ ദോശയാണ്…! ഇത് ഒരാൾ ഒറ്റയ്ക്കു കഴിച്ചു തീർത്താൽ സമ്മാനം 71,000 രൂപ. ഇൻസ്റ്റഗ്രാം ഫുഡ് ബ്ലോഗിംഗ് പേജായ ഡൽഹി ടമ്മിയിലൂടെയാണ് ഈ ദോശ കഥ പുറത്തുവന്നത്. വലിയ തവയിൽ ദോശമാവ് ഒഴിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് മാവിലേക്ക് എണ്ണ തേച്ച് വേവിക്കും. പിന്നീട് ഒരു ലെയർ ഉരുളക്കിഴങ്ങ് മസാല കൂടി ചേർത്ത് മടക്കും. ഒരു പാത്രം നിറയെ സാമ്പിറും ചമ്മന്തിയും, എക്ട്രാ മസാലയ്ക്കുമൊപ്പം വിളമ്പും. ഒടുവിലായി ചീസ് ചേർത്ത് ദോശ അലങ്കരിക്കുന്നുമുണ്ട്. ഡൽഹി ഉത്തം നഗറിലെ സ്വാമി ശക്തി സാഗർ…
Read More » -
LIFE
അവഞ്ചേർസ്, വ്യത്യസ്ത കുറ്റാന്വേഷണ സിനിമ വരുന്നു
ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന എസ്.ഐ.മാർട്ടിൻ. തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണത്തിൻ്റെ കഥ വ്യത്യസ്തമായ അവതരണ ഭംഗിയോടെ പറയുകയാണ് അവഞ്ചേർസ് എന്ന ചിത്രം.സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി, പവൻ കുമാർ എന്നിവർ നിർമ്മിക്കുന്ന ചിത്രം മെഹമൂദ് കെ.എസ് സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിൻ്റെ ചിത്രികരണം പൂർത്തിയായി, ഫെബ്രുവരി അവസാനം തീയേറ്ററിലെത്തും. ദുരൂഹ സാഹചര്യത്തിൽ എസ്.ഐ.മാർട്ടിൽ കൊല ചെയ്യപ്പെടുന്നു.മാർട്ടിൻ്റെ തലയറുത്ത് പോലീസ് സ്റ്റേഷൻ്റെ മുമ്പിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെടുകയായിരുന്നു.കേസന്വേഷണം എസ്.പി സതീശ് മിത്രയെ സർക്കാർ ഏൽപ്പിയ്ക്കുന്നു.സതീശ് മിത്രയുടെ നേതൃത്വത്തിൽ ഒരു പോലിസ് സംഘം മികച്ച രീതിയിൽ കേസ് അന്വേഷിക്കുന്നു.ഇതിനിടയിൽ ഒരു അഡ്വക്കേറ്റും, ഡോക്ടറും ഇതേ നഗരത്തിൽ തന്നെ കൊല്ലപ്പെടുന്നു.ഇവരുടെ മൃതദേഹവും തലയറുത്താണ് കാണപ്പെട്ടത്.ഈ സംഭവത്തോടെ കേസന്വേഷണം പോലീസ് കൂടുതൽ ശക്തമാക്കി. ആരാണ് ഈ അരുംകൊലയ്ക്ക് ഉത്തരവാദികൾ?. വ്യത്യസ്തമായ അവതരണത്തോടെ അവഞ്ചേർസ് ഈ കുറ്റാന്വേഷണ കഥ അവതരിപ്പിക്കുന്നു. സെഞ്ച്വറി വിഷൻ്റെ ബാനറിൽ മമ്മി സെഞ്ച്വറി, പവൻ കുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മെഹമൂദ്…
Read More » -
Kerala
ലോകായുക്ത നിയമ ഭേദഗതിയിൽ ഗവർണർക്ക് വിശദീകരണം നൽകി സംസ്ഥാന സർക്കാർ
ലോകായുക്ത നിയമ ഭേദഗതിയിൽ ഗവർണർക്ക് വിശദീകരണം നൽകി സംസ്ഥാന സർക്കാർ. ലോകായുക്ത നിയമത്തിൽ ഭരണ ഘടനാപരമായ വകുപ്പ് ഉണ്ടെന്ന് സർക്കാർ മറുപടിയിൽ പറയുന്നു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലോകാപാല്‍ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാനത്തിന്റെ വിഷയമായെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിശദീകരണത്തില്‍ ഗവര്‍ണറുടെ തുടര്‍നിലപാട് നിര്‍ണായകമാവും. പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ലോകായുക്തയുടെ ശക്തമായ അധികാരം സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത് ലോകായുക്ത സംവിധാനത്തെ തന്നെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് വിമര്‍ശനം. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ നിയമമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
Read More » -
Food
മൈസൂര്‍ പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം
ഒരു തെക്കേ ഇന്ത്യൻ മധുര പലഹാരമാണ് മൈസൂർ പാക്ക്.ദീപാവലി തുടങ്ങിയ വിശേഷാവസരങ്ങളിൽ വിളമ്പാറുള്ള ഈ വിഭവം നെയ്യിലാണ് ഉണ്ടാക്കുന്നത്.പേരുപോലെ തന്നെ കർണാടകയാണ് ഈ പലഹാരത്തിന്റെ ജന്മദേശം. കടലമാവ്-1 കപ്പ് പഞ്ചസാര-2 കപ്പ് നെയ്യ്-1 കപ്പ് എലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍ ഒരു തവയില്‍ കടലമാവ് അല്‍പം നെയ്യൊഴിച്ച് നല്ലപോലെ കൂട്ടിക്കലര്‍ത്തുക. മറ്റൊരു പാത്രത്തില്‍ അര കപ്പ് വെള്ളത്തില്‍ പഞ്ചസാര അലിയിച്ച് ഉരുക്കുക. ഇതിലേയ്ക്ക് കടലമാവ് ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക അല്‍പം കഴിയുമ്പോള്‍ നെയ്യ് ഇതിലേയ്ക്കു ചേര്‍ത്തിളക്കണം.ഇത് വീണ്ടും നല്ലപോലെ ഇളക്കുക. ഈ മിശ്രിതം തവയുടെ വശങ്ങളില്‍ പിടിച്ചു തുടങ്ങുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കണം. മിശ്രിതം പാകത്തിന് വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.ചൂടാറിക്കഴിഞ്ഞാല്‍ മുറിച്ച് ഉപയോഗിക്കാം.മധുരപലഹാരങ്ങളിൽ മൈസൂർ പാക്കിനെ വെല്ലാൻ മറ്റൊന്നിനുമാകില്ല.
Read More » -
Food
ഇരുമ്പൻ പുളി: ഗുണവും ദോഷവും
ഇതിലെ ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ് നമ്മുടെ നാട്ടിൽ ധാരാളമായി കാണപ്പെടുന്നതും എന്നാൽ നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഒരു ഫലവർഗ്ഗമാണ് ഇരുമ്പൻ പുളി.പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല.അച്ചാർ ഇട്ടും ചമ്മന്തിയായും ജ്യൂസാക്കിയുമൊക്കെ ഇത് ഉപയോഗിക്കാം.ഇതിന്റെ വിത്തുകളും പൂക്കളുമെല്ലാം ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളവയാണ്. ഇവയുടെ ആരോഗ്യഗുണങ്ങൾ നോക്കാം. 1. ഇരുമ്പൻ പുളി ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ നല്ലതാണ് ഇത് ചൂടുവെള്ളത്തിൽ കുറുക്കി കഷായം പോലെ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്. 2. വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പന്പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും. 3. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഫലം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. 4. നാരുകൾ ധാരാളമടങ്ങിയ ഇവ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും.ഇതിലടങ്ങിയിരിക്കുന്ന ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ…
Read More » -
LIFE
തരിശുഭൂമിയിലൂടെയുള്ള ഒരു ട്രെയിൻയാത്ര
വിവരണം-ജോയ് ചെറിയക്കര കേരളത്തിനുപുറത്ത് അനന്തമായി തോന്നിക്കുന്ന തരിശുഭൂമിയിലൂടേയുള്ള ഒരു ട്രെയിൻയാത്ര ആസ്വാദ്യകരമാണെന്ന് ആരും പറയില്ല.ആകർഷകമായി ഒന്നുമില്ലാതെ മടുപ്പിക്കുന്ന കാഴ്ചകളുടെ ആവർത്തനംകൊണ്ട് സ്വാഭാവികമായും അത് വിരസതയുളവാക്കുന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, ‘ബ്യൂട്ടി ഈസ് ഇൻ ദി അയ്സ് ഓഫ് ദി ബിഹോൾഡർ’ എന്ന് പറയുന്നതുപോലെ ആസ്വാദനവും നിരീക്ഷകന്റെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുമെങ്കിലോ? ബാംഗ്ലൂരിൽ നിന്ന് ഹൈദെരാബാദിലേക്കുള്ള ഒരു ട്രെയിൻ യാത്രയെക്കുറിച്ചാണ് ഈ കുറിപ്പ്. ബാംഗ്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് രാത്രി ട്രെയിന് ടിക്കറ്റ് ശരിയാക്കിത്തരാം എന്ന് ട്രാവൽ ഏജന്റ് പറഞ്ഞപ്പോൾ ഞാൻ ഉടനെ സമ്മതിച്ചു.ബസ് യാത്രയേക്കാൾ സൗകര്യം ട്രെയിൻ യാത്ര തന്നെ.വൈകീട്ട് എട്ടുമണിക്ക് മജിസ്റ്റിക്കിലെ ട്രാവെൽ ഏജന്റിന്റെ ഓഫീസിലെത്തി ടിക്കറ്റ് വാങ്ങി. യശ്വന്ത്പുർ സ്റ്റേഷനിൽ നിന്നും രാത്രി 11.40 നാണ് ട്രെയിൻ. യശ്വന്ത്പുരിലെത്തുമ്പോൾ എനിക്കുള്ള ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വന്നു കിടപ്പുണ്ട്. Train no 12251, യെശ്വന്ത്പുർ – കോർബ – വെയ്ൻഗംഗ എക്സ്പ്രസ്സ്.ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പ്പൂരിൽ നിന്നും 200 കി മീറ്റർ അകലെയുള്ള ഒരു…
Read More » -
Kerala
നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ പ്രധാന തെളിവായ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും
നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ പ്രധാന തെളിവായ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ആറ് ഫോണുകളാണ് ആവശ്യപ്പെടുക. ഫോണുകൾ ആർക്ക് കൈമാറണമെന്ന കാര്യത്തിൽ കീഴ്ക്കോടതി തീരുമാനമെടുക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദിലീപ് കൈമാറാത്ത ഫോണും തിരിച്ചറിയാൻ സാധിക്കാതിരുന്ന ഫോണിന്റെയും കാര്യത്തിലും കീഴ്ക്കോടതിയാകും വാദം കേൾക്കുക. ഫോണുകൾ സംബന്ധിച്ച കോടതി വിധി ഇരുകൂട്ടർക്കും ഒരുപോലെ നിർണായകമാണ്.
Read More »