Month: January 2022

  • India

    ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി

    ഇന്‍സ്റ്റഗ്രാമില്‍ ഇടുന്ന ഒരു പോസ്റ്റിന് ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി.ഒരു പോസ്റ്റിന് 6,80,000 ഡോളറാണ് കോഹ്ലിക്ക് ലഭിക്കുന്നത്. ലോക പട്ടകയില്‍ 19 ാം സ്ഥാനത്താണ് കോഹ്ലിയുടെ സ്ഥാനം. 27 ാം സ്ഥാനത്ത് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമുണ്ട്. 4,03,000 ഡോളറാണ് പ്രിയങ്കയ്‌ക്ക് ഒരു പോസ്റ്റിന് ലഭിക്കുന്നത്. ആദ്യ 50 പേരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഈ രണ്ട് താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.       ലോക ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാഡോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഒരു പോസ്റ്റിന് താരത്തിന് ലഭിക്കുന്നത് 16,04,000 ഡോളറാണ്. രണ്ടമതായി അമേരിക്കന്‍ നടന്‍ ഡ്വെയിന്‍ ജോണ്‍സണാണ്. അദ്ദേഹത്തിന് ഒരു പോസ്റ്റിലൂടെ ലഭിക്കുന്ന വരുമാനം 15,23,000 ഡോളറാണ്. അരിയാനെ ഗ്രാന്‍ഡെ, കെയില്‍ ജെന്നെര്‍, സെലേന ഗോമെസ് എന്നിവരാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളത്.

    Read More »
  • Kerala

    കെ.കെ ശൈലജ ടീച്ചര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   

    മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എം.എല്‍.എയുമായ കെ.കെ ശൈലജ ടീച്ചര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എന്നാൽ  കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ് ടീച്ചർ. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജ ടീച്ചർ കോവിഡിനെതിരെ സംസ്ഥാനത്ത് കൈക്കൊണ്ട മുൻകരുതലുകൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

    Read More »
  • Kerala

    മകരജ്യോതി ഒരുക്കങ്ങൾ പൂർത്തിയായി;തൃപ്തികരമെന്ന് കലക്ടർ

    പത്തനംതിട്ട: ശബരിമല മകരജ്യോതി ദർശനത്തിനായി വ്യൂ പോയന്റുകളില്‍ പ്രത്യേക സൗകര്യങ്ങളും സുരക്ഷയും ഒരുക്കി ജില്ലാ ഭരണകൂടം.ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യര്‍ ഇന്ന് ഈ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.ജില്ലയില്‍ ഒന്‍പത് ജ്യോതി ദര്‍ശന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ മൂന്നും കോട്ടയത്ത് ഒരു കേന്ദ്രവുമാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മകരജ്യോതി ദർശന കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യര്‍  മാധ്യമങ്ങളോട് പറഞ്ഞു. വ്യൂ പോയിന്റുകളില്‍ കുടിവെള്ളം, ശൗചാലയം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് യാതൊരു വിധ തടസവുമില്ലാതെ ജ്യോതി ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, കോന്നി തഹസില്‍ദാര്‍ ശ്രീകുമാര്‍, റാന്നി എംഎൽഎ പ്രമോദ് നാരായൺ  എന്നിവര്‍ കളക്ടർക്കൊപ്പം സന്ദർശനത്തിന് ഉണ്ടായിരുന്നു.

    Read More »
  • Kerala

    പങ്കാളികളെ പങ്കുവയ്ക്കുന്ന സംഭവം കേരളത്തിൽ ഇതാദ്യമല്ല

    കോട്ടയം: പങ്കാളികളെ പങ്കുവയ്ക്കുന്ന വന്‍ സംഘമാണ് കഴിഞ്ഞ ദിവസം കോട്ടയത്തെ കറുകച്ചാലിൽ പിടിയിലായത്.പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പടെ സഹിക്കവയ്യാതായതോടെ  ചങ്ങനാശേരി സ്വദേശിനിയായ യുവതി നൽകിയ പരാതിയോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തെത്തിയത്.എന്നാൽ ഇത് കേരളത്തിലെ ആദ്യ സംഭവമായിരുന്നില്ല. 2018 ലാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറി ലൈംഗികത ആസ്വദിക്കുന്ന സംഭവം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. പീഡനം സഹിക്കാനാകാതെ കായംകുളം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അന്നും വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുമായി നാല് പേര്‍ പിടിയിലായി. പ്രേമിച്ച് വിവാഹം കഴിച്ച യുവതിയെ മദ്യത്തിന് അടിമയാക്കിയ ശേഷം കായംകുളം കൃഷ്ണപുരം മേനാത്തേരി സ്വദേശിയായിരുന്നു ഈ സംഭവത്തിനു പിന്നിൽ.ടിപ്പര്‍ ഡ്രൈവറായ പ്രതിക്കൊപ്പം യുവതി ഇറങ്ങി പോവുകയായിരുന്നു.തുടര്‍ന്ന് ഇയാള്‍ യുവതിയെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ പരിചയപ്പെട്ടവര്‍ക്ക് കാഴ്ച വയ്ക്കുകയായിരുന്നു.അവരുടെ ഭാര്യമാര്‍ക്കൊപ്പം  ഇയാളും കിടക്ക പങ്കിട്ടു. സംഘത്തിലെ പ്രധാന കണ്ണികളായ ഓച്ചിറ കൃഷ്ണപുരം മേനാത്തേരി സ്വദേശി കിരണ്‍,…

    Read More »
  • India

    സിഗ്‌നൽ ആദ്യമായി ഉപയോഗിച്ചതും വൈപ്പർ കണ്ടുപിടിച്ചതും വനിതകൾ: അറിയാം വാഹന ലോകത്തെ വനിതകളുടെ വിജയങ്ങൾ 

    വനിതകളുടെ നാമം വളരെ വിരളമായി കേൾക്കുന്ന മേഖലയാണ് ഓട്ടമൊബീൽ വ്യവസായം.എന്നാൽ ലോകത്ത് ആദ്യമായി ടെസ്റ്റ് ഡ്രൈവ് നടത്തിയതു വനിത. സിഗ്‌നൽ സംവിധാനം ആദ്യമായി ഉപയോഗിച്ചതും ഓട്ടമാറ്റിക് വൈപ്പർ കണ്ടുപിടിച്ചതും വനിതകൾ. നൂറ്റാണ്ടുകൾക്കു മുൻപേ സ്ത്രീകൾ ഓട്ടമൊബീൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തോടെയാണ് വനിതകൾ ഓട്ടമൊബീൽ രംഗത്തു സജീവമാകുന്നത്. പുരുഷന്മാർ യുദ്ധമുഖത്തേക്കു പോയപ്പോൾ തൊഴിലാളി ക്ഷാമം രൂക്ഷമായി. ആ സമയത്ത് യുദ്ധാവശ്യങ്ങൾക്കു ധാരാളം വാഹനങ്ങളും യന്ത്രങ്ങളും ഉൽപാദിപ്പിക്കേണ്ടി വന്നതോടെ വനിതകൾ രംഗത്തിറങ്ങി. ഇന്ന് ഓട്ടമൊബീൽ രംഗത്ത് 27 ശതമാനത്തോളം വനിതകൾ. അവരിലെ പ്രശസ്തരെ പരിചയപ്പെടുത്തുന്നു. ബെർത്ത ബെൻസ് ആദ്യ മോട്ടോർ വാഹനം നിർമിച്ചത് ജർമൻകാരനായ കാൾ ബെൻസ്. ആദ്യമായി ദീർഘദൂരം ടെസ്റ്റ് ഡ്രൈവ് ചെയ്തത് കാൾ ബെൻസിന്റെ ഭാര്യ ബെർത്ത ബെൻസും. അവരാണ് വളരെ ദൂരം ആദ്യമായി ഒരു വാഹനം ഡ്രൈവ് ചെയ്യുന്നത്. 1888 ൽ ബെർത്ത ബെൻസ് മോട്ടോർ വാഗൺ മോഡൽ 3 യുമായി മൻഹെം മുതൽ ഫോർസെം…

    Read More »
  • India

    വായ്പ നിഷേധിച്ചു; യുവാവ് ബാങ്കിന് തീയിട്ടു;ബാങ്കുകാരുടെ ഒത്തുകളിയെന്ന് നാട്ടുകാർ

    ബംഗളൂരു: വായ്പ നിഷേധിച്ചതിനെ തുടർന്ന് യുവാവ് ബാങ്കിന് തീയിട്ടു.ഇതേത്തുടർന്ന്  ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളുമുൾപ്പെടെ 16 ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. കർണാടകയിലെ ഹാവേരി ജില്ലയിലെ ബ്യാദഗി താലൂക്ക് ഹെദിഗൊണ്ട ഗ്രാമത്തിലാണ് സംഭവം.ബാങ്കിന് തീയിട്ട രട്ടിഹള്ളി സ്വദേശി വസീം അക്രം മുല്ല (33)യെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അതേസമയം  ബാങ്കിലെ ജീവനക്കാർക്കും തീവെയ്പ്പിൽ പങ്കുള്ളതായി നാട്ടുകാർ ആരോപിച്ചു.രേഖകൾ നശിപ്പിക്കാൻ ആസൂത്രിതമായ നീക്കം നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.ബാങ്കിന് തീയിട്ടശേഷം കടന്നുകളയാൻ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയതും. വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും  വസീമിന് ബാങ്ക് മാനേജർ വായ്പയനുവദിച്ചില്ല. ഇതിൽ നിരാശനായ വസീം കഴിഞ്ഞദിവസം പുലർച്ചെ രണ്ടു മണിയോടെ പെട്രോളുമായി ബാങ്കിലെത്തി. ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിൽ ഒന്നാം നിലയിലുള്ള ബാങ്കിന്റെ ജനലുകൾ തകർത്ത് അകത്തുകടന്ന് ഉപകരണങ്ങളിൽ പെട്രോളൊഴിച്ചു തീകൊടുക്കുകയായിരുന്നു.വായ്പ നിഷേധിച്ചതിനാണ് താൻ ബാങ്കിന് തീയിട്ടതെന്ന് വസീം പോലീസിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും നാട്ടുകാർ ഇത് പൂർണമായി വിശ്വസിക്കാൻ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തി.ചില തെളിവുകളും പ്രദേശവാസികൾ പോലീസ്…

    Read More »
  • Kerala

    വനിതാ മെമ്പറുടെ നേതൃത്വത്തിൽ ചിട്ടി തട്ടിപ്പ്; ജനം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

    കോട്ടയം: പൊൻകുന്നം ചിറക്കടവ് പഞ്ചായത്ത് ശാന്തി ഗ്രാം കോളനിയിൽ  വനിതാ മെമ്പറുടെ നേതൃത്വത്തിൽ വൻ ചിട്ടി തട്ടിപ്പ്. ഏകദേശം 50 ലക്ഷത്തിന് മുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.ഇതോടെ പണം നഷ്ടപ്പെട്ടവർ  പൊൻകുന്നം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അതേസമയം കുടുതൽ പരാതികൾ വന്നു കൊണ്ടിരിക്കുന്നുവെന്നും കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.സ്റ്റേഷനിൽ വൈകുന്നേരവും ആളുകൾ പിരിഞ്ഞു പോകാതെ കൂട്ടം കൂടി നിൽക്കുകയാണ്.ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

    Read More »
  • Kerala

    മദ്യപാനിയായ അച്ഛനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി

    വര്‍ക്കല: പതിവായി മദ്യപിച്ചെത്തി വീട്ടില്‍ കലഹമുണ്ടാക്കിയിരുന്ന അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. ചെമ്മരുതി ഏണാര്‍വിള കോളനിയില്‍ കല്ലുവിള വീട്ടില്‍ സത്യ​ന്‍(65) ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്ന് മൂത്ത മകന്‍ സതീഷാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സത്യന്‍ പതിവായി മദ്യപിച്ചെത്തി വീട്ടില്‍ കലഹമുണ്ടാക്കിയിരുന്നു. ഞായറാഴ്ചയും വഴക്കുണ്ടാക്കിയ സത്യന്‍ മകനെ ചുറ്റിക കൊണ്ട് അടിക്കുകയും വെട്ടുകത്തി കഴുത്തില്‍ വച്ച്‌ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തവത്രെ. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി മകന്‍ അച്ഛ​ന്‍റെ തലയ്ക്കടിച്ചതാണ് മരണത്തിന് കാരണമായത്.ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. .

    Read More »
  • Kerala

    കേരളത്തിലെ റയിൽവെ വികസനം: നാളെ എംപിമാരുടെ യോഗം വിളിച്ച് റയിൽവെ

    കേരളത്തിലെ റെയിൽവേ വികസനം ചർച്ച ചെയ്യാൻ നാളെ (12.01.22)  എംപി മാരുടെ യോഗം വിളിച്ച് റയിൽവെ.കഴിഞ്ഞ കാലങ്ങളിലെ പോലെ ചർച്ചകൾ ഇത്തവണയും വെറും പ്രഹസനങ്ങളാകാതെ അത്യാവശ്യം വേണ്ടത് നേടിയെടുക്കാൻ എംപിമാർ ശ്രദ്ധിക്കണം.മുൻകാലങ്ങളിലെ അനുഭവങ്ങൾ വച്ചാണെങ്കിൽ ചർച്ചയിൽ ഒട്ടുമിക്ക എംപി മാരും പങ്കെടുക്കാറില്ല എന്നതാണ് ഏറ്റവും വലിയ പോരായ്മ.ചർച്ചയിൽ പങ്കെടുത്താൽ തന്നെ കാര്യമായ അഭിപ്രായങ്ങൾ ഒന്നും തന്നെ പറയുകയുമില്ല.അല്ലെങ്കിൽ അങ്കമാലി-എരുമേലി, നിലമ്പൂർ-നഞ്ചൻകോട്..എന്ന രണ്ടര പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം തന്നെ വീണ്ടും വീണ്ടും ഉന്നയിച്ചുകൊണ്ടുമിരിക്കും. കാലങ്ങളയി കേൾക്കുന്ന തിരുവനന്തപുരം കണ്ണൂർ ശതബ്തി എക്സ്പ്രസ് എന്താണ് ഓടിക്കാൻ പ്രയാസം എന്ന് റയിൽവേയോട് നേരിട്ട് ചോദിക്കണം. കോയമ്പത്തൂർ അവസാനിക്കുന്ന ബംഗളുരു ഡബിൾ ഡക്കർ എറണാകുളം വരെ നീട്ടാൻ ഒരു പ്രശ്നവും ഇല്ല. മംഗലാപുരം അവസാനിക്കുന്ന മത്സ്യഗന്ധ കോഴിക്കോട് വരെ  നീട്ടാൻ സാധിക്കും. എറണാകുളം നിന്നു മദ്ഗാവ് വരെ ഡെയിലി ഇന്റർസിറ്റി എക്സ്പ്രസ് ഓടിക്കാവുന്നതേയുള്ളൂ. വേളാങ്കണ്ണിക്ക് അടുത്തുള്ള കാരയ്ക്കലിൽ നിന്നും വൈകിട്ട് 4.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9മണിയോടെ…

    Read More »
  • Kerala

    മനസിന് കുളിര്‍മയേകുന്ന യാത്രകള്‍ കുറഞ്ഞ ചിലവില്‍ ഒരുക്കി കെഎസ്ആർടിസി 

    വിനോദയാത്രകള്‍ വന്‍ വിജയമായതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള സര്‍വീസുകളുടെ എണ്ണം വർദ്ധിപ്പിച്ച്  കെഎസ്‌ആര്‍ടിസി.എല്ലാ ഡിപ്പോകളിൽ നിന്നും ഇത്തരം സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കാപ്പുകാട്, നെയ്യാര്‍ ഡാം, ലുലുമാള്‍, കോവളം ഉല്ലാസയാത്ര  ജനുവരി 16ന്  ആരംഭിക്കും രാവിലെ 5.30നാണ് യാത്ര പുറപ്പെടും. 7.30ഓടെ കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രത്തിലെത്തും. അവിടെ ബോട്ടിംഗ് സവാരിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെയ്യാര്‍ ഡാമിലേയ്ക്കുള്ള യാത്രയില്‍ മാന്‍പാര്‍ക്കിലും ചീങ്കണ്ണി പാര്‍ക്കിലും സന്ദര്‍ശനം നടത്തും. അവിടെനിന്നും തിരുവനന്തപുരം ലുലുമാളിലും, വൈകുന്നേരം കോവളം ബീച്ചിലും സന്ദര്‍ശനം നടത്തി രാത്രി 8.30ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. 50പേര്‍ക്ക് യാത്രയില്‍ പങ്കെടുക്കാം. ഭക്ഷണവും ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്കുള്ള പ്രവേശന ഫീസും ഒഴികെ ഒരാളില്‍ നിന്ന് 600രൂപയാണ് കെഎസ്‌ആര്‍ടിസി ഈടാക്കുന്നത്.

    Read More »
Back to top button
error: