Month: January 2022
-
Kerala
വായ്പ്പുണ്ണ് പരിഹരിക്കാം
വളരെ സാധാരണമായി കണ്ടു വരുന്ന ഒരു വദനരോഗമാണ് വായ്പുണ്ണ്.വായയ്ക്കകത്തോ മോണയുടെ അടിയിലോ പ്രത്യക്ഷപ്പെടുന്ന വേദന ഉളവാക്കുന്ന വ്രണങ്ങളെയാണ് സാധാരണ വായ്പ്പുണ്ണ് എന്ന് പറയുന്നത്. ചില അവസരങ്ങളിൽ കവിളിലും ചുണ്ടുകളിലും നാവിലും ഇത് കാണാവുന്നതാണ്.ഇതിന്റെ പ്രധാന കാരണങ്ങൾ താഴെപ്പറയുന്നവയാണ്. വേദനാസംഹാരികൾ പോലെയുള്ള ചിലയിനം മരുന്നുകൾ അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ് ചില ഭക്ഷണപദാർഥങ്ങൾ – വറുത്തതും പൊരിച്ചതും, മസാലയും എരിവും കൂടുതലുള്ള ആഹാര സാധനങ്ങൾ, സോഡാ പോലെയുള്ള പാനീയങ്ങൾ ആർത്തവ സംബന്ധമായ ഹോർമോൺ വ്യതിയാനങ്ങൾ സോഡിയം ലൗറിൽ സൾഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകൾ വായ്പ്പുണ്ണിനു കാരണമാകാം എന്ന് ചില പഠനങ്ങൾ പറയുന്നു. ഭക്ഷണവും ശോധനയും കൃത്യമായി നടക്കുന്ന ഒരു മനുഷ്യ ശരീരത്തിൽ രോഗങ്ങൾ കുറവായിരിക്കും.ഈ കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോഴാണ് പല വിധ അസുഖങ്ങൾ ശരീരത്തെ ബാധിക്കുന്നത്. വയറിലോ കുടലിലോ ഉണ്ടാകുന്ന അസ്വസ്ഥതകൾ , മാനസിക അസ്വസ്ഥതകൾ , വായിലോ മറ്റെവിടെയെങ്കിലും ഉണ്ടാകുന്ന ക്യാൻസർ , പല്ലുകൾ…
Read More » -
Kerala
വായ് നാറ്റം എങ്ങനെ പരിഹരിക്കാം…
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശനങ്ങളിൽ ഒന്നാണ് വായ് നാറ്റം. പലപ്പോഴും ആൾക്കൂട്ടിത്തിനിടയിൽ പോകുമ്പോൾ പലരും ഭയപ്പെടുന്നതും ഈ പ്രശ്നത്തെ തന്നെ ആയിരിക്കും. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കു, ആൾക്കൂട്ടത്തിനിടയിൽ നിങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ വായ് നാറ്റം കാരണം കേട്ട് നിൽക്കുന്നവർ മൂക്ക് പൊത്തുന്ന അവസ്ഥ. അതൊരു വല്ലാത്ത അവസ്ഥയായിരിക്കും അല്ലെ. ആൾക്കൂട്ടത്തിൽ മാത്രമല്ല, പലയിടങ്ങളിലും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എത്രയും വേഗത്തിൽ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും പരിഹാരം വീട്ടിൽ തന്നെ ഉണ്ട്. നമ്മൾ അധികമൊന്നും അറിയുന്നില്ല എന്ന് മാത്രം. മേൽ പറഞ്ഞ പോലെ വായ്നാറ്റം എന്ന പ്രശ്നത്തിനും നിങ്ങളുടെ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്. അത് നിങ്ങൾ അറിഞ്ഞിരിക്കുക. ഇത്തരം കാര്യങ്ങൾ അറിഞ്ഞ് വേണ്ട വിധത്തിൽ ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. വായ്നാറ്റം ഇല്ലാതാക്കാൻ പ്രകൃിദത്തമായി എന്തൊക്കെയാണ് പരിഹാരം…
Read More » -
India
ക്ഷേത്രത്തിൽ യുവാവിന്റെ ശിരസ്സ് അറുത്ത നിലയില്‍ കണ്ടെത്തി
ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പാദങ്ങളില്‍ യുവാവിന്റെ ശിരസ്സ് അറുത്ത നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലാണ് സംഭവം.നരബലിയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കാല്‍ക്കീഴിലാണ് യുവാവിന്റെ അറുത്ത നിലയിലുള്ള ശിരസ്സ് കണ്ടെത്തിയത്. കൊല്ലപ്പെട്ടയാള്‍ക്ക് 30 മുതല്‍ 35 വയസ് വരെ പ്രായമുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്.നരബലി തന്നെയാണെന്നാണ് പോലീസ് നൽകുന്ന സൂചന.
Read More » -
Kerala
റബർ ഇറക്കുമതി കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ മാത്രമാക്കി പുതിയ നിയമം
റബർ ഇറക്കുമതി കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ മാത്രമാക്കി പുതിയ നിയമം നടപ്പാക്കുന്നു. ഇറക്കുമതിയിൽ റബർ ബോർഡിന് ഒരു പങ്കുമില്ലാത്ത തരത്തിലാണു പുതിയ വ്യവസ്ഥകൾ. റബർ ബോർഡിന്റെ ശിപാർശ ഇല്ലാതെ തന്നെ കേന്ദ്രസർക്കാരിനു റബറിനു കുറഞ്ഞതും കൂടിയതുമായ വില നിർണയിക്കാനും സാധിക്കും. റബർ കയറ്റുമതി, ഇറക്കുമതി കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അധികാരം പൂർണമായും കേന്ദ്രസർക്കാരിനു മാത്രമായിത്തീരും. സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ വിലയിലും താഴ്ത്തിയോ പരമാവധി വിലയിൽ കൂട്ടിയോ റബർ വാങ്ങുകയോ വിൽക്കുകയോ കരാറിൽ ഏർപ്പെടുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ, തടവും പിഴയും ഒരുമിച്ചോ ലഭിക്കാവുന്ന വ്യവസ്ഥയും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1947 ലെ റബർ ആക്ടും റദ്ദാക്കി റബർ (പ്രമോഷൻ ആൻഡ് ഡെവലപ്മെന്റ്) നിയമം എന്ന പേരിലാണ് പുതിയ വ്യവസ്ഥകൾ. ബില്ലിന്റെ കരട് രൂപം കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കരടു ബില്ലിന്മേൽ പൊതുജനങ്ങൾക്ക് ജനുവരി 21 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. ഇതോടൊപ്പം തന്നെ 1953ലെ ടീ…
Read More » -
India
കുരങ്ങന്റെ “സംസ്കാര ചടങ്ങിൽ’ പങ്കെടുത്തു ഗ്രാമവാസികൾ പുലിവാല് പിടിച്ചു
മധ്യപ്രദേശില്‍ ചത്തുപോയ കുരങ്ങന്റെ “സംസ്കാര ചടങ്ങിൽ’ ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പങ്കെടുത്തതിൽ കേസെടുത്ത് പോലീസ്. രാജ്ഘഡ് ജില്ലയിലെ ദാല്‍പുര ഗ്രാമത്തിൽ നടന്ന ചടങ്ങളിൽ 1500 പേരാണ് പങ്കെടുത്തത്. ഇതില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 29നായിരുന്നു ഗ്രാമവാസികൾ സംസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ചത്തുപോയ കുരങ്ങൻ. അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം ഗ്രാമവാസികളില്‍ നിന്ന് പിരിവെടുത്ത് 1500ലധികം പേര്‍ക്ക് പ്രത്യേക വിരുന്നും സംഘാടകര്‍ ഒരുക്കി. സംസ്കാരം നടക്കുന്ന ഇടത്തേക്ക് കുരങ്ങന്റെ ജഡവും വഹിച്ച് ആളുകള്‍ കൂട്ടത്തോടെ നടന്നുപോവുന്നതിന്റെയും ആളുകൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പോലീസ് നടപടി. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് കൂട്ടംചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Read More » -
NEWS
കോവിഡ് വ്യാപനം രൂക്ഷമായ സഹാഹര്യത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേയ്ക്ക്
നിലവിൽ ഏതാനം ന്യായാധിപന്മാർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. മാത്രമല്ല കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം പടരുന്നത് പരിഗണിച്ചാണ് ഓൺലൈൻ മാതൃകയിൽ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചത് കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു. വീഡിയോ കോൺഫറെൻസിങ് മുഖേന ഇനി മുതൽ സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചൂ. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും. കോവിഡ് ബാധിച്ചതിനെ തുടർന്ന് നിലവിൽ ഏതാനം ന്യായാധിപന്മാർ ചികിത്സയിലാണ്. കൂടാതെ കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം പടരുന്നത് പരിഗണിച്ചാണ് ഓൺലൈൻ മാതൃകയിൽ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചത്. രാജ്യത്തെ പല ഹൈക്കോടതികളും സുപ്രീംകോടതിയും നിലവിൽ ഓൺലൈനിലാണ് പ്രവർത്തിക്കുന്നത്. അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.…
Read More » -
NEWS
മഹിളാമന്ദിരത്തിലെ കതിർമണ്ഡപത്തിൽ പ്രസീതയ്ക്ക് മനംപോലെ മംഗല്യം
പ്രസീതയുടെ കുട്ടിക്കാലം കോഴിക്കോട് ചിൽഡ്രൻസ് ഹോമിലായിരുന്നു. അമ്മ മാനസികാരോഗ്യകേന്ദ്രത്തിലായതോടെയാണ് പ്രസീതയ്ക്ക് സർക്കാർ തണലിൽ ജീവിതം പുലർത്തേണ്ടിവന്നത്. വലുതായപ്പോൾ ആഫ്റ്റർ കെയർ ഹോമിലേക്കു മാറി. കഴിഞ്ഞ മാസമാണ് തവനൂർ മഹിളാമന്ദിരത്തിലെത്തിയത്. ഇപ്പോൾ പുറത്തൂർ മാട്ടുമ്മൽവീട്ടിൽ മഹേഷിൻ്റെ കൈ പിടിച്ച് പ്രസീത ഒരു പുതു ജീവിതത്തിലേയ്ക്കു പ്രവേശിക്കുന്നു തവനൂർ: മഹിളാമന്ദിരത്തിന്റെ തിരുമുറ്റത്തെ കതിർമണ്ഡപത്തിൽ പ്രസീതയ്ക്ക് മനംപോലെ മംഗല്യം. തനിച്ചു ജീവിച്ച നാളുകളെ ഓർമകളിലേക്കൊതുക്കി പ്രസീത പുതുജീവിതത്തിലേക്കു പ്രവേശിച്ചു. മന്ത്രിയും എം.എൽ.എയും ചേർന്ന് അവളെ വരന്റെ കൈകളിലേൽപ്പിച്ചപ്പോൾ ആ മംഗളകർമത്തിന് നാടുമുഴുവൻ സാക്ഷിയായി. വനിതാ ശിശുവികസനവകുപ്പിനു കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലെ അന്തേവാസി പ്രസീതയ്ക്കാണ് അധികൃതരുടെയും നാട്ടുകാരുടെയും ശ്രമഫലമായി മഹിളാമന്ദിരത്തിൽ തന്നെ കതിർമണ്ഡപമൊരുങ്ങിയത്. പുറത്തൂർ മാട്ടുമ്മൽവീട്ടിൽ മഹേഷാണ് പ്രസീതയെ വിവാഹം കഴിച്ച് ജീവിതയാത്രയിൽ ഒപ്പംകൂട്ടിയത്. മന്ത്രി വി. അബ്ദുറഹ്‌മാനും കെ.ടി ജലീൽ എം.എൽ.എയും ചേർന്നാണ് പ്രസീതയെ മഹേഷിന്റെ കൈകളിലേൽപ്പിച്ചത് കാക്കഞ്ചേരിയിൽ ജനിച്ചുവളർന്ന പ്രസീതയുടെ കുട്ടിക്കാലം കോഴിക്കോട് ചിൽഡ്രൻസ് ഹോമിലായിരുന്നു. അമ്മ മാനസികാരോഗ്യകേന്ദ്രത്തിലായതോടെയാണ് പ്രസീതയ്ക്ക് സർക്കാർ തണലിലേക്കു…
Read More » -
NEWS
വിഷാദരോഗം ആത്മഹത്യയിലേക്കുള്ള പ്രവേശന കവാടം, കരുതലും സ്നേഹവും നൽകുക
മറ്റുള്ളവർക്ക് ഒരു നന്മ പോലും ചെയ്യാത്തവരാണ്, തന്റെ ജീവിതം അർത്ഥശൂന്യമായി കാണുന്നത്. പ്രത്യേകിച്ചും ജീവിതത്തിന് യാതൊരു വിലയും ഇല്ല എന്ന് തോന്നുന്നിടത്താണ് വിഷാദരോഗം ആരംഭിക്കുന്നത്. ആത്മീയബോധം ഉള്ളവരിൽ വിഷാദരോഗം വളരെ കുറവാണ്. പ്രതിസന്ധികളിലും, തകർച്ചകളിലും ഇവർ ദൈവത്തെ ആശ്രയിക്കുന്നു. അതിനാൽ ആത്മശക്തിയും മനോധൈര്യവും ലഭിക്കുന്നു ഈ കാലഘട്ടത്തിൽ കണ്ടു വരുന്ന പ്രശനമാണ് വിഷാദ രോഗം അഥവാ ഡിപ്രെഷൻ. മുതിർന്നവരിൽ മാത്രമല്ല, യുവജനങ്ങളിലും, ടീനേജ്കാരിലും വരെ ഇത് അധികം വ്യാപിച്ചു വരുന്നതിനാൽ ഇതിനെ കുറിച്ച് ഗൗരവമായി പഠിക്കേണ്ടതുണ്ട്. ദുഃഖവും, നിരാശയുമു ഉള്ളവർ എല്ലാവരും വിഷാദരോഗത്തിന് അടിമയാകാറില്ല. വിഷാദ രോഗം സാവധാനമാണ് ബാധിക്കുന്നത്. എന്നാൽ, വന്നു കഴിഞ്ഞാൽ പെട്ടെന്ന് മാറാൻ സാധ്യതയില്ല. ജീവിതം പൂർണമായും സംഘർഷഭരിതമാകും. ആത്മഹത്യയിലേക്ക് ഉള്ള പ്രവേശന കവാടം ആകും ഇത്. വിഷാദ രോഗത്തിന്റെ മന:ശാസ്ത്രം എന്താണ്…? വിഷാദരോഗം ഒരു വ്യക്തിയുടെ മാനസികാവസ്ഥയിൽ നിന്നും രൂപപ്പെടുന്നതാണ്. എന്നാൽ, ജീവിതത്തിലെ എന്തെങ്കിലും സവിശേഷ പ്രശ്നം കൊണ്ടോ, സാഹചര്യങ്ങൾ മൂലമോ ഉണ്ടാകുന്നതല്ല. ജീവിതത്തിലെ നിരവധി നിരാശാജനകമായ…
Read More » -
NEWS
ഈ ആപ്പുണ്ടെങ്കിൽ ഇനി സ്ത്രീകളെ ഒരാളും തൊടില്ല, തൊട്ടാലുടൻ പോലീസ് അറിയും
സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യംനൽകി കേരള പോലീസ് ഒരു ആപ്പ് പുറത്തിറക്കിയിരിക്കുന്നു. പേര് നിർഭയ. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ലഭിക്കും. അടിയന്തിര സാഹചര്യങ്ങളിൽ പോലീസുമായി ബന്ധപ്പെട്ട സഹായം ആവശ്യപ്പെടാവുന്ന തരത്തിലാണ് ആപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നത് സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക, അതുവഴി കുറ്റകൃത്യങ്ങൾ കുറച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജനമൈത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി കേരള പോലീസ് 2015 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘നിർഭയ.’ സംസ്ഥാനത്തെ ലക്ഷകണക്കിനു സ്ത്രീകൾ ഈ വനിത സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഗുണഭോക്താക്കളാണ് ഇന്ന്. ലൈംഗികപീഡനം, ലൈംഗികാതിക്രമം, ലൈംഗികവൃത്തിക്കു വേണ്ടിയുള്ള മനുഷ്യക്കടത്ത് തുടങ്ങിയവയ്ക്ക് എതിരെയുള്ള ശക്തമായ പ്രവർത്തനങ്ങളാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ സാഹചര്യത്തിൽ താഴെ പറയുന്ന കുറ്റകൃത്യങ്ങളാണ് സ്ത്രീകൾക്കെതിരെ കൂടുതലായി കണ്ടു വരുന്നത്. പിൻതുടർന്ന് ശല്യപ്പെടുത്തലും ഉപദ്രവിക്കലും. ബസ്സിലും, ട്രെയിനിലും മറ്റുമുള്ള ശല്യപ്പെടുത്തലുകൾ. ഗാർഹിക പീഡനം. ബാഗ്, പേഴ്സ് പിടിച്ച്…
Read More » -
India
ഇസ്ലാം മതം ഉപേക്ഷിച്ച് മതത്തെ വിമർശിച്ച ആളെ ജയിലിലടച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: ഇസ്ലാം മതം ഉപേക്ഷിച്ച് യുക്തിവാദിയായ മാറിയ ശേഷം ഇസ്ലാം മതത്തെ വിമർശിച്ച് പോസ്റ്റിട്ട ആളെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പോലീസ്.ഇസ്ലാം മതം ഉപേക്ഷിച്ച അനീഷ് ജേസിയെയാണ് ഇസ്ലാമിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിനെയും പ്രവാചകനെയും വിശുദ്ധ ഖുറാനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് അനീഷിനെ അറസ്റ്റ് ചെയ്തതെന്ന് ഉക്കടം എസ് ഐ വി. ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം താന്‍ വിട്ടുപോന്ന മതത്തിലെ കപടനാട്യങ്ങളെയാണ് വിമര്‍ശിച്ചതെന്ന് അനീഷ് പറയുന്നു.ഇത് പെരിയാറിന്‍റെ കാലം മുതലുള്ളതാണ്.വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിരീശ്വരവാദികളാകുന്നുണ്ട്. തങ്ങള്‍ ജീവിച്ചിരുന്ന പഴയ വിശ്വാസങ്ങളെ പിന്നീട് അവർ വിമര്‍ശിക്കുന്നു.ഇതിൽ എന്താണ് തെറ്റെന്നും അനീഷ് ചോദിക്കുന്നു.
Read More »