KeralaNEWS

മകരജ്യോതി ഒരുക്കങ്ങൾ പൂർത്തിയായി;തൃപ്തികരമെന്ന് കലക്ടർ

ത്തനംതിട്ട: ശബരിമല മകരജ്യോതി ദർശനത്തിനായി വ്യൂ പോയന്റുകളില്‍ പ്രത്യേക സൗകര്യങ്ങളും സുരക്ഷയും ഒരുക്കി ജില്ലാ ഭരണകൂടം.ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യര്‍ ഇന്ന് ഈ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.ജില്ലയില്‍ ഒന്‍പത് ജ്യോതി ദര്‍ശന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ മൂന്നും കോട്ടയത്ത് ഒരു കേന്ദ്രവുമാണുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മകരജ്യോതി ദർശന കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യര്‍  മാധ്യമങ്ങളോട് പറഞ്ഞു. വ്യൂ പോയിന്റുകളില്‍ കുടിവെള്ളം, ശൗചാലയം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് യാതൊരു വിധ തടസവുമില്ലാതെ ജ്യോതി ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, കോന്നി തഹസില്‍ദാര്‍ ശ്രീകുമാര്‍, റാന്നി എംഎൽഎ പ്രമോദ് നാരായൺ  എന്നിവര്‍ കളക്ടർക്കൊപ്പം സന്ദർശനത്തിന് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: