Month: January 2022
-
India
മുല്ലപ്പെരിയാർ: വാദം കേൾക്കുന്നത് മാറ്റി
മുല്ലപ്പെരിയാർ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി.എതൊക്കെ വിഷയങ്ങളില്‍ വാദം കേള്‍ക്കണം എന്ന കാര്യത്തില്‍ രണ്ട് സംസ്ഥാനങ്ങളുടേയും അഭിഭാഷകര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെയാണ് കോടതി വാദം കേള്‍ക്കുന്നത് മാറ്റിയത്. ഫെബ്രുവരി രണ്ടാം വാരത്തില്‍ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. അതിനിടെ പരിഗണിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്താനും കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.അടുത്ത മാസം നാലിന് മുന്‍പ് കാര്യങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നാണ് കോടതി അറിയിച്ചത്.പരിഗണന വിഷയങ്ങള്‍ തയ്യാറാക്കാന്‍ വിവിധ കക്ഷികളുടെ അഭിഭാഷകരോട് യോഗം ചേരണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജലനിരപ്പ് , നീരൊഴുക്ക് തുടങ്ങിയ ഭരണപരമായ പ്രശ്‌നങ്ങള്‍ വിദഗ്ധ സമിതി പരിശോധിക്കുമെന്നും അണക്കെട്ടിന്റെ ഭരണത്തിലേക്ക് കോടതി കടക്കില്ലെന്നും ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Read More » -
Kerala
എത്ര കാറ്റിലും ഇനി വാഴ ഒടിയില്ല;വാഴ കൃഷിക്കാർക്ക് ആശ്വാസം
പ്രതികൂല കാലാവസ്ഥ പലപ്പോഴും നമ്മുടെ വിളകളുടെ നാശത്തിന് കാരണമായ ഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് വാഴക്കൃഷി ചെയ്യുന്ന കർഷകന് തീരാ തലവേദന സൃഷ്ടിക്കുന്നതാണ് ശക്തമായ കാറ്റ്. അതുകൊണ്ടുതന്നെ ഈയൊരു പ്രതിസന്ധിയെ മറികടക്കാൻ വേണ്ടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സംവിധാനമാണ് പോർട്ടബിൾ അഗ്രികൾച്ചർ നെറ്റ്‌വർക്ക് സിസ്റ്റം. ഈ സംവിധാനത്തെക്കുറിച്ച് ഇതിനോടകം തന്നെ പല കർഷകരും കേട്ടിരിക്കും.എങ്കിലും ഇനിയും അറിയാത്തവർ ഉണ്ടെങ്കിൽ വാഴകൾക്കും മറ്റു ദുർബല വിളകളും സംരക്ഷിക്കുവാൻ വേണ്ടി ഏറ്റവും മികച്ച ഉപാധിയാണ് പിഎഎൻഎസ് എന്ന പോർട്ടബിൾ അഗ്രികൾച്ചർ നെറ്റ്‌വർക്ക് സിസ്റ്റം. ഇത് കോൺക്രീറ്റ് അടിത്തറയിൽ സ്ഥാപിച്ചിരിക്കുന്ന ജിഐ പൈപ്പുകളാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സ്കൂൾ ഓഫ് എൻജിനീയറിങ് ഐടി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ എം. ബി സന്തോഷ് കുമാറും കമ്പ്യൂട്ടർ അപ്ലിക്കേഷൻ വകുപ്പ് പ്രൊഫസർ ഡോക്ടർ കണ്ണനും പുളിങ്കുന്ന് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എൻ സുനിൽ കുമാറും ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.വളരെ ചിലവ് കുറഞ്ഞ ഈ…
Read More » -
Kerala
മകരവിളക്ക്: പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി
മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 14ന് (വെള്ളിയാഴ്ച) പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല.മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Read More » -
India
കണ്ണില്ലാത്ത ക്രൂരത;മൂന്നാം ക്ലാസുകാരിയെ ചുട്ടുപഴുത്ത സ്പൂൺ വായിൽ വെച്ച് കൊലപ്പെടുത്തി
70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെ ചുട്ടുപഴുത്ത സ്പൂൺ വായിൽ വെച്ച് കൊലപ്പെടുത്തി അമ്മയുടെയും ബന്ധുവിന്റെയും കണ്ണില്ലാത്ത ക്രൂരത.തമിഴ്‌നാട് തിരിച്ചിറപ്പള്ളിക്കു സമീപമാണ് സംഭവം നടന്നത്.വായിൽ ഗുരുതരമായി പൊള്ളലേറ്റ പെരമ്പലൂർ വേപ്പംതട്ടൈ ദിടിയൂർകുപ്പം സ്വദേശിനി മഹാലക്ഷ്മിയാണ് (10) കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണു സംഭവം. വീടിനു സമീപമുള്ള ബന്ധുവീട്ടിൽ നിന്ന് 70 രൂപ കാണാതായി. അന്വേഷണത്തിൽ കുട്ടിയാണ് പലഹാരം വാങ്ങാൻ പണമെടുത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബന്ധുവായ മല്ലികയും കുട്ടിയുടെ അമ്മ മണിമേഘലയും ചേർന്നാണ് സ്പൂൺ അടുപ്പിൽ വച്ച് പഴുപ്പിച്ച് കുട്ടിയുടെ വായിൽ പൊള്ളലേൽപിച്ചത്.അവശനിലയിലായിരുന്ന കുട്ടിയെ അയൽവാസികളാണ് തിരുച്ചിറപ്പള്ളി ആശുപത്രിയിൽ എത്തിച്ചത്.അമ്മയേയും ബന്ധുവിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
Read More » -
Kerala
ഞാവലിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്
ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഏറെ ഗുണങ്ങളുള്ളതാണ്.ഞാവൽ പഴം ഉപയോഗിച്ച് അച്ചാർ, ജാം, ജ്യൂസ്, വൈൻ എന്നിവ ഉണ്ടാക്കാം.കൂടാതെ ഇതിന്റെ പഴത്തിൽ നിന്ന് വിനാഗിരി ഉണ്ടാക്കാം.ഇതിന്റെ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്.വായിൽ മുറിവ് ഉണ്ടായാൽ ഞാവൽ പഴത്തിന്റെ ചാറ് കുടിച്ചാൽ മതി.വായ്‌നാറ്റം ഇല്ലാതാക്കാനും ഞാവൽ പഴം ഉപയോഗിക്കുന്നു. ഞാവൽ പഴത്തിൽ വൈറ്റമിൻ സി, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അനീമിയ വരാതെ തടയുകയും ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.അങ്ങനെ ചുമ, പനി, ജലദോഷം എന്നിവയ്ക്ക് എതിരെ ഒരു പ്രതിരോധം തീർക്കാൻ ഇതിന് സാധിക്കുന്നു. ഇതിലെ മഗ്നീഷ്യം, വൈറ്റമിൻ B1, B6, സി, കാത്സ്യം എന്നിവ കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ ശക്തി വർധിപ്പിക്കുന്നതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദം നിയന്ത്രിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. കാത്സ്യം, ഫോസ്‌ഫറസ്, അയൺ എന്നിവ അസ്ഥിക്ഷയത്തെ ചെറുക്കുന്നു. ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് കാൻസറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.ഇത് അരച്ച് കണ്ണിനു ചുറ്റും തേച്ചാൽ കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറും.…
Read More » -
Kerala
1000 ഫോളോവേഴ്സുണ്ടെങ്കിൽ വീട്ടിലിരുന്ന് പണം വാരാം
സമൂഹമാധ്യമങ്ങളിൽ പരമാവധി ലൈക്കും ഷെയറും ഫോളോവേഴ്സിനെയും സമ്പാദിക്കുക എന്നതായിരുന്നു ലോക്ക് ഡൗണിലെ ട്രെൻഡ്. ഇതുപോലെ ആകർഷകമായ ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും നവമാധ്യമങ്ങളിൽ നിങ്ങൾക്കും വ്യക്തമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതുപയോഗിച്ച് പണം സമ്പാദിക്കാനുള്ള ഒരു സുവർണ അവസരമാണ് പരിചയപ്പെടുത്തുന്നത്. ബ്ലോഗർമാർ, യൂട്യൂബർമാർ എന്നിവരെപ്പോലെ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഫേസ്ബുക്കിലും ഫോളോവേഴ്സുള്ളവർക്ക് ഇത് പ്രയോജനപ്പെടുത്താം. ഇൻസ്റ്റഗ്രാമിൽ 1K മുതൽ 100K വരെ ഫോളോവേഴ്സുള്ളവര്‍ക്ക് അക്കൗണ്ട് ഉപയോഗിച്ച് വരുമാനം നേടാം. നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവിധ കമ്പനികളുടെ ഉത്പന്നങ്ങളും പ്രൊമോകളും ഷെയർ ചെയ്താണ് വരുമാനം ഉണ്ടാക്കുന്നത്. ഫാഷൻ, ഭക്ഷണം, സൗന്ദര്യം, ഫിറ്റ്‌നസ് തുടങ്ങി നിങ്ങളുടെ ഇഷ്ട മേഖലകളിലെ കമ്പനികളുടെ ഉത്പന്നങ്ങളും പ്രമോകളും ഷെയര്‍ ചെയ്യണം. ഫോളോവേഴ്സ് കൂടുതലുള്ളത് അനുസരിച്ച് അധിക വരുമാനവും ലഭിക്കുന്നു. ഫാഷൻ, വസ്ത്രങ്ങൾ, ഫിറ്റ്നസ്, ബ്യൂട്ടി ഹാഷ്ടാഗുകളിൽ കിടിലൻ ചിത്രങ്ങളും ഉത്പന്ന വിവരങ്ങളും ഇതുപോലെ പങ്കുവയ്ക്കാം. നിങ്ങളുടെ ഇൻസ്റ്റാഗ്രാം ബ്രാൻഡ്, പോസ്റ്റുകളുടെ നിലവാരം, പ്രേക്ഷകർ എന്നിവ പരിഗണിച്ചാണ് ബ്രാൻഡ് പ്രമോഷനിൽ നിന്നുള്ള വരുമാനം…
Read More » -
Kerala
തിരുവനന്തപുരത്ത് പെൺവാണിഭ സംഘം പിടിയിൽ
തിരുവനന്തപുരം: ചാലക്കുഴി റോഡിലെ നിർമല ആശുപത്രിക്ക് സമീപത്തുള്ള ലോഡ്ജ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയ സംഭവത്തിൽ നടത്തിപ്പുകാരായ ആറ്റുകാൽ ദേവീക്ഷേത്രത്തിന് സമീപം ഓട്ടുകാൽവിളാകം വീട്ടിൽ ജലജ (58), കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിന് സമീപം വി.പി തമ്പി റോഡിൽ കൃഷ്ണ മന്ദിരത്തിൽ മനു (36) എന്നിവരുൾപ്പെടെ ഒന്‍പതു പേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുലക്ഷത്തിമുപ്പത്തിമൂവായിരം രൂപ ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
Read More » -
India
മോദിയുടെ പിൻഗാമിയാകാൻ യോഗി
2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2024 ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സലാണെന്ന് വേണമെങ്കിൽ പറയാം.2024 ൽ ഇന്ത്യ ആരു ഭരിക്കുമെന്ന സൂചന നൽകാൻ പോലും പ്രാപ്തമാണ് യു.പി നിയമസഭാ ഫലം.അതുകൊണ്ട് തന്നെയാണ് യു.പി തിരഞ്ഞെടുപ്പ് ഇത്രമേൽ ശ്രദ്ധേയമാകുന്നതും. ബിജെപിയെ സംബന്ധിച്ചിടത്തോളം യുപിയിലെ ഇലക്ഷൻ അവർക്ക് എന്നുമൊരു അഭിമാന പോരാട്ടം കൂടിയാണ്. എന്നാൽ ഇത്തവണ അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ഉത്തർപ്രദേശിൽ ഭരണത്തുടർച്ച നേടിയാൽ കേന്ദ്രത്തിൽ യോഗിയുടെ വാഴ്ചയാണ് പലരും പ്രവചിക്കുന്നത്. മോദിയുടെ പിൻഗാമിയായി 2024 ലേക്ക് യോഗിയുടെ സാധ്യത കൽപിക്കുന്നവരും വിരളമല്ല. മോദി തരംഗം ആഞ്ഞടിച്ച 2017ൽ 403 ൽ 325 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ പോലും പ്രഖ്യാപിക്കാതെ ആയിരുന്നു അന്ന് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വൻവിജയത്തിന് ശേഷം അപ്രതീക്ഷിതമായാണ് യോഗി ആദിത്യനാഥിലേക്ക് മുഖ്യമന്ത്രി സ്ഥാനമെത്തിയത്. എന്നാൽ ഇത്തവണ കണ്ണുകളെല്ലാം യോഗി ആദിത്യനാഥിലേക്കാണ്. 35 വർഷത്തിന് ശേഷം ഒരു മുഖ്യമന്ത്രിക്ക് സംസ്ഥാനത്ത് ഭരണത്തുടർച്ച ലഭിക്കുമോ…
Read More » -
India
ലതാമങ്കേഷ്‌കറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
മുംബൈ: പ്രശസ്ത ഗായിക ലതാമങ്കേഷ്‌കറെ മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചു.ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങൾക്കൊപ്പം കോവിഡും സ്ഥിരീകരിച്ചതോടെയാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യയുടെ വാനമ്ബാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ക്ക് 92 വയസ്സുണ്ട്. വാര്‍ധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങൾക്ക് മുമ്പും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Read More » -
India
ഒമിക്രോൺ അപകടകാരിയല്ല:കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ ഷംഷേര്‍ ദ്വിവേദി
ഡൽഹി: ഒമിക്രോണ്‍ അതിവേഗം പടരുമെങ്കിലും മരണനിരക്കും ആശുപത്രിവാസവും കുറവായിരിക്കുമെന്ന് ന്യൂഡല്‍ഹി വിംഹാന്‍സ് നിയതി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ ഷംഷേര്‍ ദ്വിവേദി പറയുന്നു. പുതിയ വകഭേദം ശ്വാസകോശത്തെ കാര്യമായി ബാധിക്കാത്തതിനാല്‍, ഓക്സിജനും തീവ്രപരിചരണ വിഭാഗവും (ഐസിയു) രോഗികള്‍ക്ക് ആവശ്യമായി വരുന്ന അവസ്ഥ കുറവാണ്. എന്നാല്‍ ധാരാളം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ബാധിച്ചതിനാല്‍, ഒമിക്‌റോണ്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ വെല്ലുവിളിയാകുന്നുണ്ട്. ഒമിക്രോണ്‍ തരംഗത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഇതായിരിക്കുമെന്നും ഡോ ഷംഷേര്‍ ദ്വിവേദി പറയുന്നു. ഒമിക്രോണ്‍- വ്യാപനം രൂക്ഷമായതിന് പിന്നാലെ കേസുകള്‍ അതിവേഗം ഉണ്ടായ ദക്ഷിണാഫ്രിക്കയുടെ അനുഭവം പരിശോധിച്ചാല്‍, ഈ വകഭേദം അപകടകാരിയല്ലെന്ന് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമാണെന്നും ഡോക്ടര്‍ പറയുന്നു.
Read More »