KeralaNEWS

വനിതാ മെമ്പറുടെ നേതൃത്വത്തിൽ ചിട്ടി തട്ടിപ്പ്; ജനം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

കോട്ടയം: പൊൻകുന്നം ചിറക്കടവ് പഞ്ചായത്ത് ശാന്തി ഗ്രാം കോളനിയിൽ  വനിതാ മെമ്പറുടെ നേതൃത്വത്തിൽ വൻ ചിട്ടി തട്ടിപ്പ്. ഏകദേശം 50 ലക്ഷത്തിന് മുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.ഇതോടെ പണം നഷ്ടപ്പെട്ടവർ  പൊൻകുന്നം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
അതേസമയം കുടുതൽ പരാതികൾ വന്നു കൊണ്ടിരിക്കുന്നുവെന്നും കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.സ്റ്റേഷനിൽ വൈകുന്നേരവും ആളുകൾ പിരിഞ്ഞു പോകാതെ കൂട്ടം കൂടി നിൽക്കുകയാണ്.ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: