KeralaNEWS

കേരളത്തിലെ റയിൽവെ വികസനം: നാളെ എംപിമാരുടെ യോഗം വിളിച്ച് റയിൽവെ

കേരളത്തിലെ റെയിൽവേ വികസനം ചർച്ച ചെയ്യാൻ നാളെ (12.01.22)  എംപി മാരുടെ യോഗം വിളിച്ച് റയിൽവെ.കഴിഞ്ഞ കാലങ്ങളിലെ പോലെ ചർച്ചകൾ ഇത്തവണയും വെറും പ്രഹസനങ്ങളാകാതെ അത്യാവശ്യം വേണ്ടത് നേടിയെടുക്കാൻ എംപിമാർ ശ്രദ്ധിക്കണം.മുൻകാലങ്ങളിലെ അനുഭവങ്ങൾ വച്ചാണെങ്കിൽ
ചർച്ചയിൽ ഒട്ടുമിക്ക എംപി മാരും പങ്കെടുക്കാറില്ല എന്നതാണ് ഏറ്റവും വലിയ പോരായ്മ.ചർച്ചയിൽ പങ്കെടുത്താൽ തന്നെ കാര്യമായ അഭിപ്രായങ്ങൾ ഒന്നും തന്നെ പറയുകയുമില്ല.അല്ലെങ്കിൽ അങ്കമാലി-എരുമേലി, നിലമ്പൂർ-നഞ്ചൻകോട്..എന്ന
രണ്ടര പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം തന്നെ വീണ്ടും വീണ്ടും ഉന്നയിച്ചുകൊണ്ടുമിരിക്കും.
കാലങ്ങളയി കേൾക്കുന്ന തിരുവനന്തപുരം കണ്ണൂർ ശതബ്തി എക്സ്പ്രസ്
എന്താണ് ഓടിക്കാൻ പ്രയാസം എന്ന് റയിൽവേയോട് നേരിട്ട് ചോദിക്കണം.
കോയമ്പത്തൂർ അവസാനിക്കുന്ന ബംഗളുരു ഡബിൾ ഡക്കർ എറണാകുളം വരെ നീട്ടാൻ ഒരു പ്രശ്നവും ഇല്ല.
മംഗലാപുരം അവസാനിക്കുന്ന മത്സ്യഗന്ധ കോഴിക്കോട് വരെ  നീട്ടാൻ സാധിക്കും.
എറണാകുളം നിന്നു
മദ്ഗാവ് വരെ ഡെയിലി ഇന്റർസിറ്റി എക്സ്പ്രസ് ഓടിക്കാവുന്നതേയുള്ളൂ.
വേളാങ്കണ്ണിക്ക് അടുത്തുള്ള കാരയ്ക്കലിൽ നിന്നും വൈകിട്ട് 4.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9മണിയോടെ കോട്ടയത്തെത്തുന്ന കാരയ്ക്കൽ-കോട്ടയം ടീ ഗാർഡൻ എക്സ്പ്രസ്സ് (ഈ ട്രെയിൻ എറണാകുളം-കോട്ടയം റൂട്ടിൽ പാസഞ്ചറാണ്) പിന്നീട് കോട്ടയത്തു നിന്നും പുറപ്പെടുന്നത് വൈകിട്ട് 5.10ന് മാത്രമാണ്.അതായത് എട്ടു മണിക്കൂറോളം ഈ ട്രെയിൻ കോട്ടയത്ത് വെറുതെ കിടക്കുകയാണെന്ന് അർത്ഥം ഈ സമയം ഉപയോഗപ്പെടുത്തിക്കൊണ്ട് ട്രെയിൻ കൊല്ലത്തേക്കോ പുനലൂരേക്കോ നീട്ടിയാൽ അത് നൂറുകണക്കിന് യാത്രക്കാർക്കു കൂടി  പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട.കൂടാതെ കോയമ്പത്തൂർ ഭാഗത്തു നിന്നും നാട്ടിലേക്കുള്ള രാത്രി യാത്രക്കാർക്കും വേളാങ്കണ്ണി,നാഗൂർ,ശബരിമല തീർത്ഥാടകർക്കും ഇത് ഒരുപോലെ ഉപകരിക്കുകയും ചെയ്യും.തിരികെ കാരയ്ക്കലിലേക്കുള്ള സർവീസ് സമയം പുന:ക്രമീകരിച്ചു (രാവിലെ അഞ്ചു മണിക്കോ ആറുമണിക്കോ കോയമ്പത്തൂർ എത്തുന്ന വിധം) ഓടിച്ചാൽ അതും നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.ഇങ്ങനെ എത്രയെത്ര ആവശ്യങ്ങൾ !
എല്ലാവർഷത്തെയും പോലെ ചർച്ച ചെയ്ത് ചായകുടിച്ച് പിരിയാതെ എന്തെങ്കിലും പുതുതായി നേടിയെടുക്കാൻ ഇത്തവണയെങ്കിലും കേരളത്തിൽ നിന്നുള്ള എംപിമാർ ശ്രദ്ധ വയ്ക്കണം. ഇതാ മറ്റുചില ആവശ്യങ്ങൾ.
1. എറണാകുളം  ഗോവ ഇന്റർസിറ്റി EXP
2. എറണാകുളം  മംഗ്ലൂർ ഇന്റർസിറ്റി  EXP
3. കണ്ണൂർ മധുരൈ  ഇന്റർസിറ്റി  EXP
4. കോഴിക്കോട്  ബാംഗ്ലൂർ  ഇന്റർസിറ്റി  EXP
5. ഗുരുവായൂർ-  മംഗ്ലൂർ
ഇന്റർസിറ്റി. EXP
6.കൊല്ലം-കോയമ്പത്തൂർ ഇന്റർസിറ്റി. EXP(രാത്രി)
7. കോട്ടയം-ബംഗലൂരു (വൈകിട്ട്)
8.കോഴിക്കോട്-ചെന്നൈ(രാത്രി)
9.പുനലൂർ-പൂണെ(ആഴ്ചയിൽ)
10.തിരുവനന്തപുരം-കട്ടിഹാർ(ആഴ്ചയിൽ)

Back to top button
error: