KeralaNEWS

മദ്യപാനിയായ അച്ഛനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ര്‍ക്കല: പതിവായി മദ്യപിച്ചെത്തി വീട്ടില്‍ കലഹമുണ്ടാക്കിയിരുന്ന അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ.
ചെമ്മരുതി ഏണാര്‍വിള കോളനിയില്‍ കല്ലുവിള വീട്ടില്‍ സത്യ​ന്‍(65) ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്ന് മൂത്ത മകന്‍ സതീഷാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

സത്യന്‍ പതിവായി മദ്യപിച്ചെത്തി വീട്ടില്‍ കലഹമുണ്ടാക്കിയിരുന്നു. ഞായറാഴ്ചയും വഴക്കുണ്ടാക്കിയ സത്യന്‍ മകനെ ചുറ്റിക കൊണ്ട് അടിക്കുകയും വെട്ടുകത്തി കഴുത്തില്‍ വച്ച്‌ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തവത്രെ. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി മകന്‍ അച്ഛ​ന്‍റെ തലയ്ക്കടിച്ചതാണ് മരണത്തിന് കാരണമായത്.ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: