KeralaNEWS

പങ്കാളികളെ പങ്കുവയ്ക്കുന്ന സംഭവം കേരളത്തിൽ ഇതാദ്യമല്ല

കോട്ടയം: പങ്കാളികളെ പങ്കുവയ്ക്കുന്ന വന്‍ സംഘമാണ് കഴിഞ്ഞ ദിവസം കോട്ടയത്തെ കറുകച്ചാലിൽ പിടിയിലായത്.പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പടെ സഹിക്കവയ്യാതായതോടെ  ചങ്ങനാശേരി സ്വദേശിനിയായ യുവതി നൽകിയ പരാതിയോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തെത്തിയത്.എന്നാൽ ഇത് കേരളത്തിലെ ആദ്യ സംഭവമായിരുന്നില്ല.

2018 ലാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറി ലൈംഗികത ആസ്വദിക്കുന്ന സംഭവം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. പീഡനം സഹിക്കാനാകാതെ കായംകുളം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അന്നും വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുമായി നാല് പേര്‍ പിടിയിലായി.


പ്രേമിച്ച് വിവാഹം കഴിച്ച യുവതിയെ മദ്യത്തിന് അടിമയാക്കിയ ശേഷം കായംകുളം കൃഷ്ണപുരം മേനാത്തേരി സ്വദേശിയായിരുന്നു ഈ സംഭവത്തിനു പിന്നിൽ.ടിപ്പര്‍ ഡ്രൈവറായ പ്രതിക്കൊപ്പം യുവതി ഇറങ്ങി പോവുകയായിരുന്നു.തുടര്‍ന്ന് ഇയാള്‍ യുവതിയെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ പരിചയപ്പെട്ടവര്‍ക്ക് കാഴ്ച വയ്ക്കുകയായിരുന്നു.അവരുടെ ഭാര്യമാര്‍ക്കൊപ്പം  ഇയാളും കിടക്ക പങ്കിട്ടു.
സംഘത്തിലെ പ്രധാന കണ്ണികളായ ഓച്ചിറ കൃഷ്ണപുരം മേനാത്തേരി സ്വദേശി കിരണ്‍, കുലശേഖരപുരം വവ്വാക്കാവ് ചുളൂര്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സീതി, കൊല്ലം പെരിനാട് സ്വദേശി ഉമേഷ്, തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിന്‍ എന്നിവരാണ് അന്ന് പിടിയിലായത്. ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അര്‍ഷാദ് എന്നയാള്‍ക്കാണ് കിരണ്‍ തന്റെ ഭാര്യയെ ആദ്യം കൈമാറുന്നത്.പിന്നീട് അറസ്റ്റിലായവരും പങ്കാളികളാകുകയായിരുന്നു.പീഡനം സഹിക്കാതായതോടെയാണ് അന്നും യുവതി പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: