KeralaNEWS

മനസിന് കുളിര്‍മയേകുന്ന യാത്രകള്‍ കുറഞ്ഞ ചിലവില്‍ ഒരുക്കി കെഎസ്ആർടിസി 

വിനോദയാത്രകള്‍ വന്‍ വിജയമായതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള സര്‍വീസുകളുടെ എണ്ണം വർദ്ധിപ്പിച്ച്  കെഎസ്‌ആര്‍ടിസി.എല്ലാ ഡിപ്പോകളിൽ നിന്നും ഇത്തരം സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കാപ്പുകാട്, നെയ്യാര്‍ ഡാം, ലുലുമാള്‍, കോവളം ഉല്ലാസയാത്ര  ജനുവരി 16ന്  ആരംഭിക്കും
രാവിലെ 5.30നാണ് യാത്ര പുറപ്പെടും. 7.30ഓടെ കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രത്തിലെത്തും. അവിടെ ബോട്ടിംഗ് സവാരിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെയ്യാര്‍ ഡാമിലേയ്ക്കുള്ള യാത്രയില്‍ മാന്‍പാര്‍ക്കിലും ചീങ്കണ്ണി പാര്‍ക്കിലും സന്ദര്‍ശനം നടത്തും. അവിടെനിന്നും തിരുവനന്തപുരം ലുലുമാളിലും, വൈകുന്നേരം കോവളം ബീച്ചിലും സന്ദര്‍ശനം നടത്തി രാത്രി 8.30ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. 50പേര്‍ക്ക് യാത്രയില്‍ പങ്കെടുക്കാം. ഭക്ഷണവും ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്കുള്ള പ്രവേശന ഫീസും ഒഴികെ ഒരാളില്‍ നിന്ന് 600രൂപയാണ് കെഎസ്‌ആര്‍ടിസി ഈടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: