ഹോബാർട്ട് സോഷ്യൽ വേൾഡ് കപ്പ് ഫുട്ബോൾ, ഇന്ത്യൻ ടീമിൽ 8 മലയാളികൾ
ആസ്‌ട്രേലിയയിൽ കുടിയേറിയ പതിനാറ് രാജ്യങ്ങളിലെ പ്രവാസികളിൽനിന്നുള്ള പ്രതിനിധികളാണ് ഈ ഫുട്ബോൾ മാമാങ്കത്തിൽ പങ്കെടുക്കുന്നത്. ആസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനം ആയ ഹോബാർട്ടിൽ നാളെ മത്സരം ആരംഭിക്കും. ചാലക്കുടി സ്വദേശി അജു ആന്റണിയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്
ഹോബാർട്ട് : ആസ്‌ട്രേലിയയിലെ ഹോബർട്ടിൽ നടക്കുന്ന സോഷ്യൽ വേൾഡ് കപ്പ് ഫുട്ബോളിൽ 8 മലയാളികൾ സ്ഥാനം പിടിച്ചു. ആസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനം ആയ ഹോബാർട്ടിൽ നാളെ ആണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ആദ്യ മത്സരത്തിൽ ഇന്ത്യ യു.എ.ഇ യെ ആണ് നേരിടുന്നത്. ആസ്‌ട്രേലിയയിൽ കുടിയേറിയ പതിനാറ് രാജ്യങ്ങളിലെ പ്രവാസികളിൽനിന്നുള്ള പ്രതിനിധികളാണ് ഈ ഫുട്ബോൾ മാമാങ്കത്തിൽ പങ്കെടുക്കുന്നത്.
ചാലക്കുടി സ്വദേശി അജു ആന്റണി യാണ് ടീമിനെ നയിക്കുന്ന മലയാളി.
ഫഹദ് നൂറുദ്ധീൻ (പയ്യോളി )
ജോജി ജോസഫ് ( കൊച്ചി )
അശ്വിൻ കരുവാട്ടിൽ (കോഴിക്കോട് )
ഡാനിഷ് റോഷൻ ( നിലംബൂർ )
ജാവേദ് മുഹ്‌സിൻ ( മങ്കട )
സുകൂശ് ജോസഫ് ( എറണാകുളം )
ബെന്നി ആന്റണി ( മഞ്ചേരി )
പാട്രിക് അനിൽ ( എറണാകുളം) എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റു മലയാളികൾ
നാല് രാജ്യങ്ങൾ വീതം ഉൾകൊള്ളുന്ന നാല് ഗ്രൂപ്പുകൾ ആയിട്ടാണ് പ്രാഥമിക മത്സരങ്ങൾ. ഗ്രീസ്,സിറിയ, യൂ.എ.ഇ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്.