ടെലിപ്രോംപ്റ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ട സംഭവത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ടെലിപ്രോംപ്റ്ററിനു പോലും ഇത്രയധികം നുണകൾ പറയാൻ കഴിയില്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെയായിരുന്നു മോദിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയത്. ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു പ്രധാനമന്ത്രി. ടെലിപ്രോംപ്റ്റര്‍ കേടായതോടെ പ്രസംഗം അൽപനേരം നിർത്തിവയ്ക്കേണ്ടിവന്നു.
പ്രസംഗം തടസപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മോദിയെ പരിസഹിച്ച് രാഹുൽ രംഗത്തെത്തിയത്. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം.
.