IndiaNEWS

റിപ്പബ്ലിക് ദിന പരേഡ്:കേരളത്തോടൊപ്പം തമിഴ്നാടും ബംഗാളും പുറത്ത്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തോടൊപ്പം ഒഴിവാക്കിയത്
തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍. മോഡി സർക്കാരിനെ എന്നും പ്രവർത്തികൾ കൊണ്ടും വിമർശനങ്ങൾ കൊണ്ടും പ്രകോപിപ്പിച്ചിരുന്ന മൂന്നു സംസ്ഥാനങ്ങളാണിത്.
ശ്രീനാരായണ ഗുരുവിന്റെ ടാബ്ലോ ആയിരുന്നു ഇത്തവണ കേരളം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് കേന്ദ്രം തള്ളുകയായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ സംഭാവന അനുസ്മരിക്കുന്ന ടാബ്ലോയാണ് ബംഗാള്‍ സമര്‍പ്പിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച തമിഴ്‌നാട്ടിലെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തമിഴ്‌നാട് ടാബ്ലോ സമര്‍പ്പിച്ചത്.
അരുണാചല്‍പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മേഘാലയ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Back to top button
error: