Month: January 2022

  • Kerala

    കൊല്ലം മണ്‍റോ തുരുത്തില്‍ ഭാര്യയെ വെട്ടികൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

    കൊല്ലം: മണ്‍റോ തുരുത്തില്‍ ഭാര്യയെ വെട്ടികൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.പരമ്ബ് നെന്മേനി സ്വദേശി പുരുഷോത്തമനാണ്(75) ഭാര്യ വിലാസിനിയെ(65) വെട്ടികൊന്ന ശേഷം ജീവനൊടുക്കിയത്.   മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നു. പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം വെളിപ്പെട്ടത്.ഞായറാഴ്ച രാത്രിയിലാണ് സംഭവം എന്ന് കരുതുന്നു.മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമന്‍.

    Read More »
  • India

    സഖ്യസേനയുടെ ആക്രമണം; യമനിൽ 14 പേർ കൊല്ലപ്പെട്ടു

    സൻ’അ’: യമനിലെ ഹൂതി വിമതർക്കെതിരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.അബുദാബിയില്‍ എണ്ണടാങ്കറുകള്‍ക്ക് നേരെയും വിമാനത്താവളത്തിന് നേരെയും നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെയാണ് യെമനില്‍ സഖ്യസേനയുടെ ആക്രമണം. 2014 അവസാനത്തോടെ ഹൂതി വിമതര്‍ യമൻ തലസ്ഥാനമായ സൻ’അ’  ഉൾപ്പടെ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് പലായനം ചെയ്ത പ്രസിഡന്റ് അബ്ദുറബ്ബു മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാര്‍ പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയണ് സഊദി സഖ്യസേന യമനില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

    Read More »
  • NEWS

    പിക്കപ്പ് വാന്‍ കാറിൽ ഇടിച്ചു, നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ചു; ഓട്ടോയാത്രക്കാരന്‍ മരിച്ചു

    കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന വിജയന്‍ ബോവിക്കാനത്ത് നിന്നും സാധനങ്ങള്‍ വാങ്ങി വരുകയായിരുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പൊവ്വലിൽ വച്ചാണ് അപകടം സംഭവിച്ചത്. പിക്ക് അപ്പ് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു മുള്ളേരിയ: പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. കാനത്തൂര്‍ പയര്‍പള്ളത്തെ പരേതനായ പക്കീരന്റെ മകന്‍ വിജയന്‍ (44) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പൊവ്വലിലാണ് അപകടം. പിക്ക് അപ്പ് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന വിജയന്‍ ബോവിക്കാനത്ത് നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റ വിജയനെ ആദ്യം ചെങ്കളയിലെ സഹകരണാസ്പത്രിയിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. വിജയൻ്റെ അമ്മ: നാരായണി. ഭാര്യ: അജിത. മക്കള്‍: അഭിജിത്, ശിവജിത്.

    Read More »
  • India

    ഖത്തർ ലോകകപ്പ് ഫുട്ബോൾ; ടിക്കറ്റ് വിൽപ്പന നാളെ മുതൽ

    2022 ഖത്തര്‍ ഫുട്​ബാള്‍ ലോകകപ്പിന്‍റെ ടിക്കറ്റ്​ ബുക്കിങ്ങിന് നാളെ​ (ബുധനാഴ്ച) തുടക്കമാവും.ടിക്കറ്റ്​ നിരക്ക്​, ടിക്കറ്റ്​ ബുക്കിങ്​ ഫോര്‍മാറ്റ്​ തുടങ്ങിയ വിശദാംശങ്ങള്‍ ​ബുധനാഴ്ച പുറത്തുവിടും. ഫിഫ വെബ്​സൈറ്റ്​ വഴിയാവും ടിക്കറ്റ്​ വില്‍പന. നവംബര്‍ 21നാണ്​ ഖത്തർ ലോകകപ്പിന്റെ കിക്കോഫ്.ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ആദ്യ അറബ് രാജ്യമെന്ന ഖ്യാതിയോടെയാണ് ഖത്തർ തയ്യാറെടുക്കുന്നത്.സ്റ്റേഡിയങ്ങൾ,മെട്രോ, എക്സ്പ്രസ് ഹൈവേ, പഞ്ച-സപ്തനക്ഷത്രഹോട്ടലുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളെല്ലാം ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞു.കോവിഡും രാഷ്ട്രീയ പ്രതിസന്ധികളുമെല്ലാം മറികടന്നാണ് ദ്രുതഗതിയിൽ  ലോകകപ്പിനായി ഖത്തർ ഒരുങ്ങിയത്.

    Read More »
  • Kerala

    ഡൽഹിയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മലയാളി നഴ്സ് മരിച്ചു

    ന്യൂഡൽഹി: നോയിഡ യശോദ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സുഷ്മ മോഹൻ (34) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.ഇന്നു രാവിലെയായിരുന്നു സംഭവം.തിരുവല്ല സ്വദേശിനിയാണ്. ഭർത്താവ് മോഹൻ ബീഹാറിൽ ജോലി നോക്കുന്നു മൂന്നും ആറും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.സംസ്കാരം പിന്നീട്.

    Read More »
  • Kerala

    ദിലീപിന്റെ ഹർജിയിൽ അന്വേഷണത്തിന് ഉത്തരവ്

    നടിയെ ആക്രമിച്ച കേസില്‍ വിചാരണ തീരുന്നതു വരെ മാധ്യമങ്ങൾ വാർത്ത നൽകുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നൽകി.സംസ്ഥാന പൊലീസ് മേധാവിക്കാണ് കോടതി നിര്ദ്ദേശം നൽകിയത്. രഹസ്യ വിചാരണയെന്ന സെഷൻസ് കോടതി നിർദേശം മാധ്യമങ്ങൾ ലംഘിക്കുന്നുവെന്നായിരുന്നു ദിലീപിന്റെ  ആരോപണം.കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.

    Read More »
  • Kerala

    അഞ്ച് ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

      തിരുവനന്തപുരം: രണ്ട് മാസത്തിനിടെ അഞ്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇടിഞ്ഞാര്‍, കൊച്ചുവിള ആദിവാസി ഊരുകള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സന്ദര്‍ശിച്ചു. അഞ്ച് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ തിരിഞ്ഞു നോക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതീവ പരിഗണന അര്‍ഹിക്കുന്ന ഈ മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ ജാഗ്രത കാട്ടണം. ആദിവാസി മേഖലയില്‍ ലഹരി സംഘം പിടിമുറുക്കിയിരിക്കുകയാണ്. ആണ്‍കുട്ടികളെ മാത്രമല്ല പെണ്‍കുട്ടികളെയും ഇരകളാക്കുന്ന വലിയൊരു റാക്കറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനാറും പതിനേഴും വയസുള്ള വിദ്യാര്‍ഥിനികളെയാണ് ഇരകളാക്കി മാറ്റുന്നത്. പുറത്തു നിന്നുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഇവിടേക്ക് എത്തുന്നതും സംശയാസ്പദമാണ്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് സമഗ്രമായ അന്വേഷണമല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. .

    Read More »
  • Kerala

    ചുരുളിയുടെ ചുരുളഴിഞ്ഞു; എഡിജിപി ക്ലീൻ റിപ്പോർട്ട് നൽകി

    ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയിൽ നിയമലംഘനമില്ലെന്ന് എഡിജിപി പത്മകുമാര്‍ സമിതി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ല.ഭാഷയും സംഭാഷണവും കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രം.ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളി സിനിമ എന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയില്‍ പറയുന്നത് ചുരുളിയെന്ന സാങ്കല്‍പിക ഗ്രാമത്തിന്റെ കഥയാണ്. നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്.

    Read More »
  • Kerala

    സംസ്ഥാനത്ത്   28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

      തിരുവനന്തപുരം: കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,512 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ…

    Read More »
  • India

    കര്‍ണാടകയിലെ ബെലഗാവിയിൽ മീസില്‍സ്-റുബെല്ല വാക്‌സിന്‍ നല്‍കിയ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു

    ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ രാംദുര്‍ഗ് താലൂക്കിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ മീസില്‍സ്-റുബെല്ല വാക്‌സിന്‍ നല്‍കിയ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു.ജനുവരി 17 തിങ്കളാഴ്ച മീസില്‍സ്-റുബെല്ല വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായാണ് മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചത്. ഇവര്‍ക്കു 10-15 മാസങ്ങള്‍ പ്രായമുണ്ട്. അണുവിമുക്തമാക്കാത്ത സിറിഞ്ചുകള്‍ മൂലമാണ് അണുബാധയുണ്ടായതെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

    Read More »
Back to top button
error: