Month: January 2022
-
India
കോമ്പൈ എന്ന നായ്ക്കളിലെ കൊമ്പൻമാർ
പണ്ട് ശെങ്കോട്ട നായ്ക്കള്‍ എന്നൊരിനം ഉണ്ടായിരുന്നു ഇന്ന് ആ വംശം തന്നെ അന്യം നിന്ന് പോയിരിക്കുന്നു. പണ്ടുകാലത്ത് വേട്ടയ്ക്കും മറ്റും ഉപയോഗിച്ചിരുന്നത് ഈ ഇനത്തിനെയായിരുന്നു. പുലികളെയും കടുവകളെയും വരെ ഇത് തുരത്തിയിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഇന്നുള്ളതില്‍ ഈ ഇനത്തിനോട് കിടപിടിക്കുന്ന ഒരേയൊരിനം കോമ്ബൈ മാത്രമാണ്. നായ്കളുടെ ചരിത്രത്തില്‍ ലോകത്താകമാനം വിവിധ ആവശൃങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിത്യസ്ത ജനുസ്സുക്കളെ കാണാം.എന്നാൽ ഇന്‍ഡൃയിൽ കൊമ്പൻമാരായി അറിയപ്പെടുന്ന ഒരേയൊരു ഇനമേയുള്ളൂ.അതാണ് കോമ്ബൈ നായ്ക്കള്‍. (കോമ്ബായി എന്നും പറയപ്പെടുന്നു.) തേനിക്ക് അടുത്തുള്ള കോമ്ബായി ഗ്രാമമാണ് ഇതിന്റെ ജന്‍മസ്ഥലം. അതിനാലാണ് ഈ പേര് വന്നത്. പണ്ട് വേട്ടയ്ക്കും സുരക്ഷയ്ക്കും ഉപയോഗിച്ചിരുന്ന ചെങ്കോട്ട നായ്ക്കളുടെ പിന്‍മുറക്കാരാണിവര്‍. ശൗര്യവും മറ്റു നായ്ക്കളേക്കാള്‍ കൂടുതല്‍ വേഗതയും ഈ നായ്ക്കളുടെ മാത്രം പ്രത്യേകതകളാണ്. നാല് കോമ്ബൈ ചേര്‍ന്നാല്‍ ഒരു പുലി പറക്കും എന്ന ഒരു നാട്ടു ചൊല്ല് ഇന്നും തമിഴ്‌നാട്ടിലുണ്ട്.വനത്തിനോട് അടുത്ത് താമസിക്കുന്നവര്‍ക്ക് കോമ്ബൈ ആണ് എന്നും നല്ലത്. പ്രത്യേകിച്ച് കാട്ടുപന്നിയും കാട്ടാനയുമൊക്കെ…
Read More » -
Kerala
സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കും: മന്ത്രി വീണാ ജോർജ്
സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് 551 വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. മുതിർന്നവർക്കായി 875 വാക്സിനേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ആകെ 1426 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി പിങ്ക് നിറത്തിലുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ സംബന്ധിച്ചും വാക്‌സിനേഷൻ സംബന്ധിച്ചും ഗൈഡ്ലൈൻ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നുമുള്ള പ്രതികരണം പോസിറ്റീവാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം മന്ത്രി സന്ദർശിച്ചു. കോഴിക്കോട് 1,34,590 , എറണാകുളം 1,97,900 , തിരുവനന്തപുരം 1,70,210 ഡോസുകൾ ഉൾപ്പെടെ ആകെ 5,02,700 ഡോസ് വാക്സിൻ എത്തിയിട്ടുണ്ട്. 1,45,530 ഡോസ് വാക്സിൻ കൂടി എത്തും. വാക്സിൻ എടുത്ത് തീരുന്ന മുറയ്ക്ക് വീണ്ടും വാക്സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷൻ ഇതുവരെ 98…
Read More » -
Kerala
മാവേലി എക്സ്പ്രസിലെ മർദ്ദനം; എഎസ്ഐ പ്രമോദിനെതിരെ നടപടി, അന്വേഷണം
തിരുവനന്തപുരം: കണ്ണൂരിൽ ട്രെയിന്‍ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്ഐ എം സി പ്രമോദിനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവായി. എസ്.പി. ചൈത്ര തെരേസ ജോൺ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റെയിൽവേ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി സംഭവം അന്വേഷിക്കും. പ്രമോദിനെ റെയിൽവേയിൽ നിന്നും മാറ്റും. സംഭവം അന്വേഷിക്കുന്നതിന് സ്പെഷൽ ബ്രാഞ്ച് എസിപിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസിനെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള അധികാര പരിധി ആർക്കാണെന്ന് പരിശോധിക്കും. മനുഷ്യത്വ രഹിതമായ കാര്യങ്ങൾ ഉണ്ടായോ എന്നും പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. ഇന്നലെ രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ വെച്ചാണ് പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. യാത്രക്കാരുടെ ടിക്കറ്റ് ചോദിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ, കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് ഒരാളെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ക്രൂരകൃത്യം കേരളമറിഞ്ഞത്. സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ…
Read More » -
Kerala
മല്ലിയിലയും പുതിനയിലയുമൊക്കെ മാസങ്ങളോളം കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
മല്ലിയിലയും പുതിനയിലയുമൊന്നും വീട്ടിൽ ഇല്ലാത്തവർ മാർക്കറ്റിൽ നിന്നും വാങ്ങി അത് പലരീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കാറുണ്ട്.എന്നാൽ വളരെ നാൾ ഇതെങ്ങനെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.ഇതാ അതിനൊരു മാർഗം.നമ്മൾ ഈ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ മല്ലിയിലയുടെയും പുതിനയിലയുടെയും അവസാന ഇലകൾ വരെ നമുക്ക് ഉപയോഗിക്കാൻ കഴിയും.അതായത് ഒരു ഇലപോലും പാഴായി പോകില്ലെന്ന് അർത്ഥം. ആദ്യം തന്നെ നമുക്ക് ഇതിന്റെ കെട്ട് അഴിച്ചു മാറ്റിയതിനുശേഷം ഇതിലെ മഞ്ഞ കളർ ഉള്ള ഇലകളും ചീഞ്ഞു തുടങ്ങിയ ഇലകളും എടുത്തു കളയാം. അടുത്തതായി ഒരു ബൗളിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ സിന്തറ്റിക് വിനെഗർ ഒഴിച്ചു കൊടുക്കുക.ശേഷിച്ച മല്ലിയില ഒരു അഞ്ചു മിനിറ്റ് നേരം അതിലേക്ക് മുക്കി വച്ചതിനു ശേഷം നന്നായി കഴുകിയെടുക്കുക.ഈ രീതിയിൽ വിനാഗിരിയിൽ കഴുകി എടുക്കുമ്പോൾ നമ്മുടെ മല്ലിയില കുറെനാൾ കേടുകൂടാതിരിക്കും എന്ന് മാത്രമല്ല ഇതിനുള്ളിലെ വിഷാംശങ്ങൾ എല്ലാം മാറിക്കിട്ടുകയും ചെയ്യും. അടുത്തതായി മല്ലിയില ഉണങ്ങുവാനായി ഒരു കിച്ചൻ ടവ്വലിലേക്ക് വെച്ചു…
Read More » -
Kerala
കോളേജ് അധ്യാപിക വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
പഴയങ്ങാടി: കോളേജ് അധ്യാപികയെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അടുത്തില പുതിയ വാണിയം വീട്ടിൽ ഭാസ്കര കോമരത്തിന്റെയും പച്ച ശ്യാമളയുടെയും മകളുമായ പി.ഭവ്യയെ (24) ആണ് ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂത്തിയാക്കി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപികയായിരുന്നു ഭവ്യ. പയ്യന്നൂർ കോളേജിൽ നിന്നാണ് ഭവ്യ ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയത്. മംഗലാപുരത്തെ കോളേജിൽ നിന്നാണ് ബിരുദാനനന്തര ബിരുദം പൂർത്തിയാക്കിയത്.
Read More » -
Kerala
സംസ്ഥാനത്ത് 29 പേർക്കുകൂടി ഒമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം–10, ആലപ്പുഴ–7, തൃശൂർ–6, മലപ്പുറം–6 എന്നീ ജില്ലകളിലാണു പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ 2 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 181 ആയി. 42 പേർ ആശുപത്രി വിട്ടു.
Read More » -
Kerala
മദ്യം കരളിന് മാത്രമല്ല ദോഷം, വേറെയുമുണ്ട് പ്രശ്നങ്ങൾ
മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് നമുക്കെല്ലാം അറിയാം.എന്നാൽ മദ്യം എന്ന വസ്തു നമ്മുടെ ദേഹത്തിനു പകരുന്ന ദീർഘകാല ഫലങ്ങൾ എന്തൊക്കെയെന്ന് അറിയാമോ ? കഴിക്കുന്ന മദ്യം ഏതുമാവട്ടെ, അനിയന്ത്രിതമായ അളവിൽ ഉപയോഗിക്കുകയോ അല്ലെങ്കിൽ ദീർഘകാലമായുള്ള ഉപയോഗം വഴിയോ മദ്യാസക്തിയും അതിനോടുള്ള അടിമത്തവും മാത്രമല്ല,ഉയർന്ന രക്ത സമ്മർദ്ദം അഥവാ ബ്ലഡ് പ്രെഷർ, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, ചിലയിനം കാൻസറുകൾ, കരൾ വീക്കം, ഉദര രോഗങ്ങൾ, പ്രതിരോധ ശേഷിക്കുറവ്, വിഷാദം ഉത്കണ്ഠ, കോപം.. തുടങ്ങിയ മാനസികവിഭ്രാന്തികളും പാർശ്വഫലങ്ങളായി നമ്മളിൽ അവശേഷിക്കാം. ഒരാളുടെ ഉള്ളിലേക്ക് ചെല്ലുന്ന ആൽക്കഹോൾ അയാളുടെ കരൾ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നത് മൂന്ന് കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒന്ന്, ശരീരത്തിന്റെ ജനിതക ഘടന. രണ്ട്, മദ്യപാന ശീലം. മൂന്ന്, മദ്യപിക്കുന്ന സ്ഥലത്തെ കാലാവസ്ഥ.അതിനാൽ ഓരോരുത്തർക്കും ഓരോ രീതിയിലായിരിക്കും ഇതിന്റെ പാർശ്വഫലങ്ങൾ പ്രത്യക്ഷപ്പെടുന്നത്. കരളിൽ വെച്ചാണ് ആൽക്കഹോൾ അസെറ്റാൽഡിഹൈഡ്( acetaldehyde) എന്ന മദ്യത്തിന്റെ ദോഷഫലങ്ങളിൽ പലതിനും കാരണമായ വസ്തുവായി മാറ്റപ്പെടുന്നത്. മദ്യം അകത്താക്കിയ…
Read More » -
Kerala
ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി; മുഖ്യമന്ത്രിക്ക് കത്ത്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി. കേസില്‍ നടന്‍ ദിലീപിന് എതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ മുഖ്യപ്രതി സുനില്‍ കുമാര്‍ ദിലീപിന് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് വി എന്‍ അനില്‍ കുമാര്‍ രാജിവെച്ചതോടെ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടര്‍ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചത്. വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍…
Read More » -
Kerala
പാലക്കാട് സഞ്ജിത്ത് വധക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റില്‍. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളായ പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഷംസീറാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. പ്രതികളെ രക്ഷപെടാൻ സഹായിച്ച വ്യക്തിയാണ് ഷംസീർ. ഷംസീറിന് പുറമേ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ, കൊല്ലങ്കോട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവർക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. ഇവരെല്ലാം എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. നവംബർ പതിനഞ്ചിന് പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
Read More »
