KeralaLead NewsNEWS

കോളേജ് അധ്യാപിക വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ

പഴയങ്ങാടി: കോളേജ് അധ്യാപികയെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അടുത്തില പുതിയ വാണിയം വീട്ടിൽ ഭാസ്കര കോമരത്തിന്റെയും പച്ച ശ്യാമളയുടെയും മകളുമായ പി.ഭവ്യയെ (24) ആണ്‌ ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂ‌ത്തിയാക്കി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂ‌ർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

മാത്തിൽ ഗുരുദേവ് ആ‌‌ർട്സ് ആൻഡ് സയൻസ് കോളേജിലെ ​അധ്യാപികയായിരുന്നു ഭവ്യ. പയ്യന്നൂർ കോളേജിൽ നിന്നാണ് ഭവ്യ ​ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയത്. മം​ഗലാപുരത്തെ കോളേജിൽ നിന്നാണ് ബിരുദാനനന്തര ബിരുദം പൂർത്തിയാക്കിയത്.

Back to top button
error: