Month: January 2022
-
Kerala
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ട രേഖകൾ
മറ്റൊരാളില്‍ നിന്ന് വാങ്ങിയ വീട്ടിലെ വൈദ്യുതി കണക്ഷന്‍ നിങ്ങളുടെ പേരിലാക്കണമെന്നിരിക്കട്ടെ. പണച്ചെലവധികമില്ലെങ്കിലും ഏറെ നടപടിക്രമങ്ങളുള്ള പരിപാടിയാണിത്. വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ട രേഖകൾ ഏതൊക്കെയെന്ന് നോക്കാം. 1. അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്. 2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ. 3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ) പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം. അനുമതി പത്രം കിട്ടിയില്ലെങ്കിൽ, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോൾ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോർഡ് മടക്കി നൽകുന്നതുമാണ്. അതുമല്ലെങ്കിൽ, ഒരു വെള്ളപേപ്പറിൽ, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളിൽ നിന്നും, വ്യവഹാരങ്ങളിൽ നിന്നും KSEB യെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥൻ, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി…
Read More » -
NEWS
കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം
വെമ്പായം മേലെപള്ളിക്കല്‍ വീട്ടില്‍ നിയാസിന്റെ ഭാര്യ ഷെഹിന ഇന്ന് പുലർച്ചെയാണ് ഒരാൺ കുഞ്ഞിന് ജന്മം നല്‍കിയത്. കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തിലാണ് യുവതിക്ക് വീട്ടില്‍ സുഖപ്രസവം നടന്നത് ഇന്ന് (തിങ്കൾ) പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വെമ്പായം മേലെപള്ളിക്കല്‍ വീട്ടില്‍ നിയാസിന്റെ ഭാര്യ ഷെഹിനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സാധിച്ചില്ല. ഇതിനിടയില്‍ ബന്ധുക്കളില്‍ ഒരാള്‍ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് ഓടി എത്തി. അപ്പോഴാണ് കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് മെഡിക്കല്‍ കോളജില്‍ രോഗിയെ ആക്കി മടങ്ങി വന്നത്. ബന്ധു ഉടനെ വിവരം ആംബുലന്‍സില്‍ ഉണ്ടായിരുന്ന എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സൂര്യയോടും പൈലറ്റ് അനൂപിനോടും പറഞ്ഞു. സംഭവം 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച ശേഷം ഇരുവരും ഉറക്കം പോലും വേണ്ടന്നു വച്ച് ഉടൻ സംഭവ സ്ഥലത്ത് എത്തി. സൂര്യ നടത്തിയ പരിശോധനയില്‍ ഷെഹിനയുടെ…
Read More » -
NEWS
ഭാര്യയും ഭർത്താവും ചേർന്ന് നാലരക്കോടി തട്ടി, ഒടുവിൽ ഇരുവരും അകത്തായി
ഭാര്യയും ഭർത്താവും ചേർന്ന് ജില്ല ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് സഹകരണസംഘത്തിന്റെ മറവില്‍ തട്ടിയെടുത്തത് നാലരകോടിയോളം രൂപ. ഒടുവിൽ കുരുക്കു വീണു. ഇരുവരും അകത്തായി തിരുവനന്തപുരം: ജില്ല ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് സഹകരണസംഘത്തിന്റെ മറവില്‍ നാലരകോടിയോളം രൂപ തട്ടിയ കേസില്‍ സഹകരണസംഘം ഓണററി സെക്രട്ടറി ലേഖ പി. നായരെയും ഭര്‍ത്താവ് കൃഷ്ണകുമാറിനെയും ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലമുക്ക് സ്വദേശി കുമാര്‍ നല്കിയ പരാതിയുടെയും സഹകരണസംഘം അസി. രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. പുന്നപുരം ക്ഷേത്രഭാഗത്തുവച്ചാണ് ലേഖ പി നായരെയും കൃഷ്ണകുമാറിനെയും പൊലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളും ഭരണസമിതി അംഗങ്ങളുമായ മുരുകന്, പ്രീതി, അജിത്ത് സലീം, ശ്രീകുമാര്‍, ശ്രീപതി, ഉണ്ണികൃഷ്ണന് നായര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇരുവരെയു ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
അനന്തപുരിയിൽ അറബിക്കാല്ലാണം, വ്യത്യസ്തതകൊണ്ട് ശ്രദ്ധനേടിയ ഷിറാസ്-ലാമിയ വിവാഹം
മൂന്നര വര്‍ഷമായി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുന്ന ഷിറാസ് ഹെലികോപ്റ്ററിലാണ് വിവാഹവേദിയിൽ പറന്നിറങ്ങിയത്. വരൻ അറബിവേഷത്തില്‍ വേദിയിലേക്കെത്തിയപ്പോള്‍ അറബിഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായാണ് വധു എത്തിയത്. കലാകാരന്മാരുടെ സംഘം ഇവരെ സ്വീകരിച്ചതും അറബി ഗാനത്തിനൊത്ത് ചുവടുകള്‍വച്ചാണ് തിരുവനന്തപുരം: വിവാഹകാഴ്ച്ചകളില്‍ തികച്ചും വ്യത്യസ്തമായിരുന്നു കാഞ്ഞിരംപാറ സ്വദേശി ഷിറാസിന്റെ വിവാഹം. വിവാഹത്തിനായി ഷിറാസ് വേദിയിലെത്തിയത് ഹെലികോപ്റ്ററില്‍. കഴക്കൂട്ടത്തെ അല്‍സാജ് അരീനയിലാണ് വ്യത്യസ്തമായ വിവാഹക്കാഴ്ചകള്‍ അരങ്ങേറിയത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയും ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റുമായ ഷിറാസിന്റെയും കരിച്ചുറ സ്വദേശി ലാമിയ ഷിബുവിന്റെയും വിവാഹത്തില്‍ പങ്കെടുത്തവരാണ് വ്യത്യസ്തവും കൗതുകകരവുമായ കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചത്. അറബിവേഷത്തില്‍ ഷിറാസ് വേദിയിലേക്കെത്തിയപ്പോള്‍ അറബിഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായാണ് വധു എത്തിയത്. അറബി ഗാനത്തിനൊത്ത് ചുവടുകള്‍വച്ചാണ് കലാകാരന്മാരുടെ സംഘം ഇരുവരെയും സ്വീകരിച്ചത്. മൂന്നര വര്‍ഷമായി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുകയാണ് ഷിറാസ്. ഇതാണ് വിവാഹ ചടങ്ങിലേക്കു പറന്നെത്താനുള്ള പ്രചോദനം. കാഞ്ഞിരംപാറ ‘ബീകോം ഗ്രീന്‍ ലീവ്‌സി’ല്‍ പ്രവാസിയായ ഷാനഹാസിന്റെയും പരേതയായ യുഹാനുമ്മയുടെയും മകനായ ഷിറാസ് സ്‌കൂള്‍ വിദ്യാഭ്യാസം…
Read More » -
Kerala
മത്തായിയുടെ മരണം; എഴ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം
പത്തനംതിട്ട: കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ റാന്നി ചിറ്റാർ കൊടപ്പനക്കുളത്ത് പടിഞ്ഞാറേ ചരുവിൽ പി പി മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴ് വനപാലകർക്കെതിര സിബിഐ കുറ്റപത്രം സമർപ്പിച്ചു. ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസ്. മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. 2020 ജൂൺ 28 വൈകിട്ട് നാലിനാണ് സംഭവം. കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ ഏഴ് വനപാലകരെത്തിയാണ് പി.പി. മത്തായിയെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം വീട്ടുകാരെ തേടിയെത്തിയത് മത്തായിയുടെ മരണവാർത്തയാണ്.കൃഷി നശിപ്പിച്ച കാട്ടുപന്നിയെ കൊല്ലാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്. സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി ഒരു ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസറെയും സസ്പെൻഡ് ചെയ്തു. ഇവർ പിന്നീട് ജോലിയിൽ തിരികെ കയറി. മത്തായി മരിച്ച ശേഷം മൃതദേഹം സംസ്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.
Read More » -
India
തീർത്ഥാടകൻ എറിഞ്ഞ തേങ്ങ പതിച്ച് ശബരിമലയിൽ ജീവനക്കാരന് പരിക്ക്
ശബരിമല: തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമലയിൽ താൽക്കാലിക ജീവനക്കാരന് പരിക്ക്.കോഴിക്കോട് ഉള്ള്യേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്.തലയ്ക്കാണ് പരിക്ക്.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർത്ഥാടകനെ പിന്നീട് പമ്പയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.ആന്ധ്രയിൽ നിന്നുമുള്ള സംഘത്തോടൊപ്പം എത്തിയ ആളാണ് ഇത്.ഇന്ന് ഉച്ചയ്ക്ക് നട അടച്ചതിനുശേഷം എത്തിയ ഇവരുടെ സംഘത്തെ തടഞ്ഞതിലുള്ള പ്രകോപനത്താലാണ് ഇയാൾ കൈയ്യിലിരുന്ന തേങ്ങ എടുത്ത് ജീവനക്കാരന്റെ തലയിലേക്ക് എറിഞ്ഞത്.
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2560 കോവിഡ് കേസുകള്‍; 30 മരണം, 2150 രോഗമുക്തര്‍
സംസ്ഥാനത്ത് 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,506 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,02,281 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2225 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 167 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,359 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്…
Read More » -
India
യുവാവിനെ രക്ഷിക്കാൻ എമര്‍ജെന്‍സി ബ്രേക്കിട്ട് ട്രയിന്‍ ; സംഭവം മുംബൈയിൽ
മുംബൈ: ട്രെയിൻ എത്തിയതും റെയിൽവേ ട്രാക്കിൽ കിടന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കാൻ വേണ്ടി ലോക്കോ പൈലറ്റ് എമർജെൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി.മുംബൈയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ റെയിൽവേ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മുംബൈ സബർബൺ റെയിൽവേ റൂട്ടിലെ സേവ്രി സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ ദൂരെ നിന്ന് വരുന്നതിനിടയിൽ ഒരാൾ പാളത്തിലൂടെ അലഞ്ഞു തിരിയുന്നത് ദൃശ്യങ്ങളിൽ കാണാം. ട്രെയിൻ മുന്നോട്ട് വരുന്നതിനിടെ പെട്ടെന്ന് ഇയാൾ ട്രാക്കിൽ കിടക്കുകയായിരുന്നു. ഇതോടെയാണ് ലോക്കോ പൈലറ്റ് എമർജെൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുന്നത്. ഇയാൾ കിടക്കുന്നതിന്റെ തൊട്ടടുത്തായാണ് ട്രെയിൻ വന്നുനിന്നത്.
Read More » -
Kerala
കുട്ടിക്കാനത്ത് യുവാവ് തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി:കുട്ടിക്കാനത്ത് പൈൻമരങ്ങൾക്കിടയിൽ യുവാവിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊക്കയാർ വെമ്പ്ളി സ്വദേശി കൊച്ചു തൊണ്ടയിൽ അഭിജിത്തിനെയാണ് (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പൈൻ മരക്കൂട്ടങ്ങൾ സന്ദർശിക്കാനെത്തിയ സഞ്ചാരികളാണ് മൃതദേഹം ആദ്യം കണ്ടത്.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പീരുമേട് പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
Read More »
