KeralaNEWS

മദ്യം കരളിന് മാത്രമല്ല ദോഷം, വേറെയുമുണ്ട് പ്രശ്നങ്ങൾ

ദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് നമുക്കെല്ലാം അറിയാം.എന്നാൽ മദ്യം എന്ന വസ്തു നമ്മുടെ ദേഹത്തിനു പകരുന്ന ദീർഘകാല ഫലങ്ങൾ എന്തൊക്കെയെന്ന് അറിയാമോ ?
 കഴിക്കുന്ന മദ്യം ഏതുമാവട്ടെ, അനിയന്ത്രിതമായ അളവിൽ ഉപയോഗിക്കുകയോ അല്ലെങ്കിൽ ദീർഘകാലമായുള്ള ഉപയോഗം വഴിയോ  മദ്യാസക്തിയും അതിനോടുള്ള അടിമത്തവും മാത്രമല്ല,ഉയർന്ന രക്ത സമ്മർദ്ദം അഥവാ ബ്ലഡ് പ്രെഷർ, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, ചിലയിനം കാൻസറുകൾ, കരൾ വീക്കം, ഉദര രോഗങ്ങൾ, പ്രതിരോധ ശേഷിക്കുറവ്, വിഷാദം ഉത്കണ്ഠ, കോപം.. തുടങ്ങിയ മാനസികവിഭ്രാന്തികളും  പാർശ്വഫലങ്ങളായി നമ്മളിൽ അവശേഷിക്കാം.
ഒരാളുടെ ഉള്ളിലേക്ക് ചെല്ലുന്ന ആൽക്കഹോൾ അയാളുടെ കരൾ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നത് മൂന്ന് കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒന്ന്, ശരീരത്തിന്റെ ജനിതക ഘടന. രണ്ട്, മദ്യപാന ശീലം. മൂന്ന്, മദ്യപിക്കുന്ന സ്ഥലത്തെ കാലാവസ്ഥ.അതിനാൽ ഓരോരുത്തർക്കും ഓരോ രീതിയിലായിരിക്കും ഇതിന്റെ പാർശ്വഫലങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
കരളിൽ വെച്ചാണ് ആൽക്കഹോൾ അസെറ്റാൽഡിഹൈഡ്( acetaldehyde) എന്ന മദ്യത്തിന്റെ ദോഷഫലങ്ങളിൽ പലതിനും കാരണമായ വസ്തുവായി മാറ്റപ്പെടുന്നത്. മദ്യം അകത്താക്കിയ ഉടനെ ഉണ്ടാവുന്ന തലവേദന, ഓക്കാനം, നെഞ്ചിടിപ്പ് വർദ്ധനവ് തുടങ്ങിയ പലതിനും കാരണം ഇതാണ്.അതേപോലെ ഉള്ളിൽ ചെന്ന മദ്യം ഉടനെയൊന്നും നമ്മളെ വിട്ടുപോകയുമില്ല.രക്തത്തിൽ 12 മണിക്കൂർ,ശ്വാസത്തിൽ 12 മുതൽ 24 മണിക്കൂർ, മൂത്രത്തിൽ 12 മുതൽ 72 മണിക്കൂർ, ഉമിനീരിൽ 12 മുതൽ 48 മണിക്കൂർ നേരം വരെയും തലമുടിയിൽ 90 ദിവസം വരെയും ആൽക്കഹോളിന്റെ സാന്നിധ്യമുണ്ടാവും.

Back to top button
error: