KeralaNEWS

മല്ലിയിലയും പുതിനയിലയുമൊക്കെ മാസങ്ങളോളം കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം

ല്ലിയിലയും പുതിനയിലയുമൊന്നും വീട്ടിൽ ഇല്ലാത്തവർ മാർക്കറ്റിൽ നിന്നും വാങ്ങി അത് പലരീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കാറുണ്ട്.എന്നാൽ വളരെ നാൾ ഇതെങ്ങനെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.ഇതാ അതിനൊരു മാർഗം.നമ്മൾ ഈ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ  മല്ലിയിലയുടെയും പുതിനയിലയുടെയും അവസാന ഇലകൾ വരെ  നമുക്ക് ഉപയോഗിക്കാൻ കഴിയും.അതായത് ഒരു ഇലപോലും പാഴായി പോകില്ലെന്ന് അർത്ഥം.
ആദ്യം തന്നെ നമുക്ക് ഇതിന്റെ കെട്ട് അഴിച്ചു മാറ്റിയതിനുശേഷം ഇതിലെ മഞ്ഞ കളർ ഉള്ള ഇലകളും ചീഞ്ഞു തുടങ്ങിയ ഇലകളും എടുത്തു കളയാം. അടുത്തതായി ഒരു ബൗളിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ സിന്തറ്റിക് വിനെഗർ ഒഴിച്ചു കൊടുക്കുക.ശേഷിച്ച  മല്ലിയില ഒരു അഞ്ചു മിനിറ്റ് നേരം അതിലേക്ക് മുക്കി വച്ചതിനു ശേഷം നന്നായി കഴുകിയെടുക്കുക.ഈ രീതിയിൽ വിനാഗിരിയിൽ കഴുകി എടുക്കുമ്പോൾ നമ്മുടെ മല്ലിയില കുറെനാൾ കേടുകൂടാതിരിക്കും എന്ന് മാത്രമല്ല ഇതിനുള്ളിലെ വിഷാംശങ്ങൾ എല്ലാം മാറിക്കിട്ടുകയും ചെയ്യും.
 അടുത്തതായി മല്ലിയില ഉണങ്ങുവാനായി ഒരു കിച്ചൻ ടവ്വലിലേക്ക്  വെച്ചു കൊടുക്കുക. കുറച്ചു വെള്ളമയം മാറിക്കഴിഞ്ഞാൽ മല്ലിയില ഒരു ഗ്ലാസിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് ഇറക്കിവയ്ക്കുക. ശേഷം അടുത്തതായി നമ്മൾ സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് ഈ മല്ലിയിലയുടെ മുകൾ ഭാഗം നന്നായി മൂടിവെക്കുക. പിന്നീട് ഫ്രിഡ്ജ്ന്റെ ഡോറിൽ ആണ് നമ്മൾ മല്ലിയില വയ്ക്കേണ്ടത്. ഈ രീതിയിൽ സ്റ്റോർ ചെയ്തു വച്ചാൽ മല്ലിയില കുറെനാൾ ഫ്രഷായി ഇരിക്കുമെന്ന് മാത്രമല്ല നമ്മൾ ഗാർഡനിൽ നിന്നും പറിച്ചെടുക്കുന്ന രീതിയിൽ ഏത് സമയവും നമുക്ക് ഫ്രഷായി എടുക്കാവുന്നതുമാണ്.

Back to top button
error: