IndiaNEWS

കോമ്പൈ എന്ന നായ്ക്കളിലെ  കൊമ്പൻമാർ

പണ്ട് ശെങ്കോട്ട നായ്ക്കള്‍ എന്നൊരിനം ഉണ്ടായിരുന്നു ഇന്ന് ആ വംശം തന്നെ അന്യം നിന്ന് പോയിരിക്കുന്നു. പണ്ടുകാലത്ത് വേട്ടയ്ക്കും മറ്റും ഉപയോഗിച്ചിരുന്നത് ഈ ഇനത്തിനെയായിരുന്നു.

പുലികളെയും കടുവകളെയും വരെ ഇത് തുരത്തിയിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഇന്നുള്ളതില്‍ ഈ ഇനത്തിനോട് കിടപിടിക്കുന്ന ഒരേയൊരിനം കോമ്ബൈ മാത്രമാണ്.

 

നായ്കളുടെ ചരിത്രത്തില്‍ ലോകത്താകമാനം വിവിധ ആവശൃങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിത്യസ്ത ജനുസ്സുക്കളെ കാണാം.എന്നാൽ ഇന്‍ഡൃയിൽ കൊമ്പൻമാരായി അറിയപ്പെടുന്ന ഒരേയൊരു ഇനമേയുള്ളൂ.അതാണ് കോമ്ബൈ നായ്ക്കള്‍. (കോമ്ബായി എന്നും പറയപ്പെടുന്നു.)
തേനിക്ക് അടുത്തുള്ള കോമ്ബായി ഗ്രാമമാണ് ഇതിന്റെ ജന്‍മസ്ഥലം. അതിനാലാണ് ഈ പേര് വന്നത്. പണ്ട് വേട്ടയ്ക്കും സുരക്ഷയ്ക്കും ഉപയോഗിച്ചിരുന്ന ചെങ്കോട്ട നായ്ക്കളുടെ പിന്‍മുറക്കാരാണിവര്‍.

 

ശൗര്യവും മറ്റു നായ്ക്കളേക്കാള്‍ കൂടുതല്‍ വേഗതയും ഈ നായ്ക്കളുടെ മാത്രം പ്രത്യേകതകളാണ്. നാല് കോമ്ബൈ ചേര്‍ന്നാല്‍ ഒരു പുലി പറക്കും എന്ന ഒരു നാട്ടു ചൊല്ല് ഇന്നും തമിഴ്‌നാട്ടിലുണ്ട്.വനത്തിനോട് അടുത്ത് താമസിക്കുന്നവര്‍ക്ക് കോമ്ബൈ ആണ് എന്നും നല്ലത്. പ്രത്യേകിച്ച്‌ കാട്ടുപന്നിയും കാട്ടാനയുമൊക്കെ കൃഷി നശിപ്പിക്കുന്ന ഇടങ്ങളിൽ ഉള്ളവർക്ക്.

 

കോമ്ബൈ നായ്ക്കള്‍ നമ്മുടെ നാട്ടില്‍ വിരളമാണെങ്കിലും അറിഞ്ഞു കേട്ട് ഇന്ന് ധാരാളം ആളുകള്‍ ഈ ബ്രീഡിനെ വളര്‍ത്താന്‍ തയ്യാറയി മുന്നോട്ടു വന്നിട്ടുണ്ട്.അതിനാല്‍ മിക്ക കെന്നലുകളിലും ഇന്ന് കോമ്ബൈ പപ്പികളെ ലഭിക്കും. പക്ഷെ ചതി പറ്റാതിരിക്കാന്‍ സൂക്ഷിക്കണമെന്ന് മാത്രം.

 

കോമ്പൈ നായ്ക്കൾ മൂന്ന് തരത്തിൽ കാണപ്പെടുന്നു.
1. ബ്ലാക്ക് മാസ്ക് അധികം ഉള്ള (മുഖം കറുപ്പോടു കൂടിയത് )
2. ബ്ലാക്ക് മാസ്ക് കുറവുള്ള രീതി
3. Brindle പുലിവര  (പുലിച്ചാറയ്‌)
കോമ്പൈ നായ്ക്കളിൽ അവയുടെ ചെവിയുടെ രീതിയിലും രണ്ടു തരമുണ്ട്.കൂടുതലും  ചെറിയ (flap ear) ആണെങ്കിലും, (fly ear) ഉള്ള കോമ്പൈ നായ്ക്കളെയും കാണാറുണ്ട്.
കോമ്പൈ നായ്ക്കളുടെ ലക്ഷണം
* കോമ്പ പല്ലുകൾ (പുലി നഖത്തോട് സാദൃശ്യം ഉള്ളത് ).
* താഴത്തെ കോമ്പ പല്ലുകളുടെ ഘടന
*മുഖത്തു കാണുന്ന കറുത്ത മാസ്ക്
* ഇരുകണ്ണുകളുടെ മുകളിൽ കാണുന്ന കറുത്ത പാടുകൾ
*കറുത്ത നഖങ്ങൾ
* മുതുകിൽ കാണുന്ന ബ്ലാക്ക് ഷേഡ്( ridgeback)
* വാലിൽ കാണുന്ന കറുത്ത ഷേഡ്.
* ബലിഷ്ഠമായ കൈകളിലെ മസിലുകൾ
*ചെവികളിൽ കാണുന്ന ബ്ലാക്ക് ഷേഡ്.
പൊതുവെ ഇവയുടെ രോമം വളരെ മിനുസ്സവും ചെറിയതും  (short coat) ആയിരിക്കും
കോമ്പൈയുടെ ഘടന
Height :20-25  inch
Weight : 24-28 kg
Lifespan :14-16 years.

Back to top button
error: