IndiaNEWS

യുവാവിനെ രക്ഷിക്കാൻ എമര്‍ജെന്‍സി ബ്രേക്കിട്ട് ട്രയിന്‍ ; സംഭവം മുംബൈയിൽ

മുംബൈ: ട്രെയിൻ എത്തിയതും റെയിൽവേ ട്രാക്കിൽ കിടന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കാൻ വേണ്ടി ലോക്കോ പൈലറ്റ് എമർജെൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി.മുംബൈയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ റെയിൽവേ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
മുംബൈ സബർബൺ റെയിൽവേ റൂട്ടിലെ സേവ്രി സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ ദൂരെ നിന്ന് വരുന്നതിനിടയിൽ ഒരാൾ പാളത്തിലൂടെ അലഞ്ഞു തിരിയുന്നത് ദൃശ്യങ്ങളിൽ കാണാം. ട്രെയിൻ മുന്നോട്ട് വരുന്നതിനിടെ പെട്ടെന്ന് ഇയാൾ ട്രാക്കിൽ കിടക്കുകയായിരുന്നു. ഇതോടെയാണ് ലോക്കോ പൈലറ്റ് എമർജെൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തുന്നത്. ഇയാൾ കിടക്കുന്നതിന്റെ തൊട്ടടുത്തായാണ് ട്രെയിൻ വന്നുനിന്നത്.

Back to top button
error: