Month: January 2022
-
NEWS
തൃശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി
അച്ഛനും മകളും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് മകൾ ശൃദ്യയെ മുറിയിൽ കയറ്റി വാതിൽ ചാരിയ ശേഷം സുരേഷ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അയാൾ സ്വയം വെട്ടി പരിക്കേൽപ്പിച്ചു. അമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിഞ്ഞത് തൃശൂർ: ചേർപ്പ് വെങ്ങിണിശ്ശേരിയിൽ മാനസികസ്വാസ്ത്യമുള്ള മകളെ അച്ഛൻ വെട്ടി കൊന്നു. ചേനം സ്വദേശി സുരേഷാണ് മകൾ ശൃദ്യയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പിതാവ് സ്വയം വെട്ടിപരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു. രാവിലെയാണ് സംഭവം. അച്ഛനും മകളും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് ശൃദ്യയെ മുറിയിൽ കയറ്റി വാതിൽ ചാരിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചു. അമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്. മത്സ്യ വില്പനക്കാരനായ സുരേഷിനു സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് അയൽക്കാർ പറയുന്നു.
Read More » -
NEWS
കാറിനു മുകളിൽ മരം വീണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു, ഭാര്യയും കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
സകുടുംബം ബംഗളൂരുവിലേക്ക് കാറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. യാത്രാമധ്യേ കാര്‍ നിര്‍ത്തി സുരേഷ് ഇറങ്ങിയപ്പോള്‍ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. കാറിന് മുകളിലേക്ക് മരച്ചില്ലകള്‍ വീണെങ്കിലും ഭാര്യ രശ്മിയും മക്കളും പരിക്കേല്‍ക്കാതെ രക്ഷപെട്ടു പുത്തൂര്‍: കര്‍ണാടക പുത്തൂര്‍ ഷിരാഡി ഘട്ടില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ മരം വീണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയും പാവഞ്ചെയില്‍ താമസക്കാരനുമായ സുരേഷ് നവാഡ (43)യാണ് മരിച്ചത്. സുരേഷ് നവാഡയുടെ ഭാര്യ രശ്മി(42)യും രണ്ട് കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പാവഞ്ചെയിലെ വീട്ടില്‍ നിന്ന് കുടുംബസമേതം ബംഗളൂരുവിലേക്ക് കാറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. ഷിരാഡി ഘട്ടിലെ അഡാഹോളിലെത്തിയപ്പോള്‍ ശബ്ദം കേട്ട് സുരേഷ് കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. കാറിന് മുകളിലേക്ക് മരച്ചില്ലകള്‍ വീണെങ്കിലും ഭാര്യ രശ്മിയും മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
Read More » -
NEWS
80ഓളം കവര്‍ച്ചക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് എസ്‌കേപ്പ് കാര്‍ത്തിക് അറസ്റ്റില്‍, 12 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തു
സ്വന്തം വീട്ടില്‍ നിന്ന് 16-ാം വയസ്സില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചാണ് കാര്‍ത്തിക് കവര്‍ച്ചക്ക് തുടക്കമിട്ടത്. ഇത് പതിനേഴാം തവണയാണ് കാര്‍ത്തിക് അറസ്റ്റിലാകുന്നത്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കാര്‍ത്തിക്കിനെതിരെ കവര്‍ച്ചാക്കേസുകള്‍ നിലവിലുണ്ട്. മുമ്പ് പലതവണ കാര്‍ത്തിക് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് എസ്‌കേപ്പ് കാര്‍ത്തിക് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത് ബംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി എണ്‍പതോളം കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് എസ്‌കേപ്പ് കാര്‍ത്തിക് എന്ന കാര്‍ത്തിക് കുമാര്‍ ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. കവര്‍ച്ചാക്കേസില്‍ ഇത് പതിനേഴാം തവണയാണ് കാര്‍ത്തിക് അറസ്റ്റിലാകുന്നത്. ഇതോടെ അഞ്ചിടങ്ങളില്‍ കവര്‍ച്ച നടത്താനുള്ള കാര്‍ത്തികിന്റെ പദ്ധതിയാണ് പൊലീസ് തകര്‍ത്തത്. ഇയാളില്‍ നിന്ന് 12 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. മുമ്പ് പല തവണ കാര്‍ത്തിക് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് എസ്‌കേപ്പ് കാര്‍ത്തിക് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കാര്‍ത്തിക്കിനെതിരെ കവര്‍ച്ചാക്കേസുകള്‍ നിലവിലുണ്ട്. വീട്ടില്‍ നിന്ന് 16-ാം വയസ്സില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചാണ് കവര്‍ച്ചക്ക്…
Read More » -
NEWS
മമ്മൂട്ടി, അഭിനയ മികവിൻ്റെ പര്യായം, ജിതേഷ് മംഗലത്ത്
സഹികെട്ടപ്പോൾ ഞാൻ മമ്മൂട്ടി എന്ന നടനെ അവഗണിക്കാൻ തുടങ്ങി. മമ്മുട്ടിയുടെ നല്ല സിനിമകളെ അംഗീകരിക്കുമ്പോഴും, അദ്ദേഹത്തെ ആഘോഷിക്കാൻ മിനക്കട്ടേയില്ല. പക്ഷേ താരമെന്ന നിലയിൽ ഒളിമങ്ങാൻ തുടങ്ങുമ്പോഴും, ഒരു പെർഫറോമറെന്ന നിലയിൽ മമ്മൂട്ടി തുടർന്നു കൊണ്ടിരിക്കുന്ന നൈരന്തര്യം അവിശ്വസനീയം തന്നെ. പഴയ മമ്മൂട്ടിയെന്ന നടനെ തിരഞ്ഞുപോകേണ്ട അവസ്ഥ ഒരിക്കലും പുതിയ മമ്മൂട്ടിയുണ്ടാക്കിയിട്ടില്ല. സ്വയം നവീകരിക്കപ്പെടാൻ പാകത്തിലുള്ള ഒരഭിനയശൈലി പുളളി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഒരുപക്ഷേ ഏറ്റവും ഫ്ലെക്സിബിളായ ആക്ടിങ് പാറ്റേൺ പോലും അദ്ദേഹത്തിൻ്റേതാണ് മമ്മൂട്ടിയോട് ചിലപ്പോഴൊക്കെ ഭയങ്കര അസൂയ തോന്നാറുണ്ട്. ‘പ്രായം തോന്നിക്കാത്ത ചർമ്മം’കൊണ്ടല്ല, സിനിമയോടുള്ള ഒരിക്കലും എരിഞ്ഞടങ്ങാത്ത ആ അദമ്യമായ തൃഷ്ണയോട്. താരമൂല്യത്തിന്റെ കാര്യത്തിൽ മോഹൻലാൽ മമ്മൂട്ടിയെ എന്നേ മറികടന്നുകഴിഞ്ഞിരിക്കുന്നു…! പക്ഷേ തനിക്കു സിനിമയെയാണ് ആവശ്യം എന്ന ചിന്ത തപിപ്പിക്കുന്ന കാലം വരെ മമ്മൂട്ടി ആർക്കും പ്രാപ്യനായിരിക്കും, ഏതു തലമുറയ്ക്കുമതെ. ‘പോത്തൻ വാവ’ കഴിഞ്ഞയുടൻ മമ്മൂട്ടി ‘കറുത്ത പക്ഷികൾ’ ചെയ്യും; ‘മായാവി’ക്കൊപ്പം ‘കയ്യൊപ്പും’. ‘ഒരേ കടലി’ന് ഡേറ്റ് കൊടുക്കുന്നതിന്റെയെന്ന് വൈകീട്ട് ‘രൗദ്ര’ത്തിന് ഡേറ്റ് കൊടുക്കാൻ…
Read More » -
Kerala
വീണ്ടും താരമായി വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ
നീണ്ടുനിന്ന മഴക്കാലം നാടൻ പ്ലാവുകളിലെ പൂക്കൾ എല്ലാം കൊഴിച്ചുകളഞ്ഞതോടെ വീണ്ടും താരമാവുകയാണ് വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ.നവമാധ്യമങ്ങൾ വഴി ഒരിക്കൽ ഹിറ്റായതും ഇടയിൽ വിസ്മൃതിയിൽ ആയിപ്പോയതുമായ കുള്ളൻ പ്ലാവിനമാണ് ഇത്.നട്ട് ഒരു വർഷത്തിനുള്ളിൽ കായ്ക്കുന്ന വിയറ്റ്നാം സൂപ്പർ ഏർലി (ഇത് പല പേരുകളിൽ ഇന്ന് വിപണനം നടക്കുന്നുണ്ട്.) പ്ലാവാണ് ഇപ്പോൾ വീണ്ടും കേരളത്തിലെ താരമായി മാറിയിരിക്കുന്നത്.കാരണം പഴഞ്ചൊല്ലിൽ ചക്ക വേരിലും കായ്ക്കുമെങ്കിലും ഈ സീസണിൽ ഒരു ചുള ചക്ക വേണമെങ്കിൽ വിയറ്റ്നാം ഏർലി തന്നെ കനിയണം.ഒരു മരത്തിൽ നിന്ന് നാലോ അഞ്ചോ ചക്കയേ കിട്ടുകയുള്ളൂവെങ്കിലും കിലോയ്ക്ക് അറുന്നൂറ് രൂപയ്ക്കാണ് വിൽപ്പന ! മറ്റു പ്ലാവുകളിൽ നിന്നു വ്യത്യസ്തമായി ഒരു വർഷത്തിൽ രണ്ടു സീസണുകളിൽ ചക്കവിരിയുന്നതും വിയറ്റ്നാം സൂപ്പർ ഏർലിയുടെ പ്രത്യേകതയാണ്.ഉയരവും ഇലപ്പടർപ്പും തീരെ കുറവായതിനാൽ ചെറിയ മുറ്റത്തും ടെറസിലും വരെ ഇത് വളർത്താൻ സാധിക്കും.പക്ഷെ ഒരു സീസണിൽ പരമാവധി നാലു ചക്ക അല്ലെങ്കിൽ അഞ്ച് എന്ന തോതിൽ ഒരു…
Read More » -
India
പൊതു പരിപാടിക്കിടയിൽ നേർക്കുനേർ ഏറ്റുമുട്ടി കർണാടകയിലെ കോൺഗ്രസ് എംപിയും ബിജെപി മന്ത്രിയും
ബംഗളൂരു: സർക്കാർ പൊതു പരിപാടിക്കിടയിൽ നേർക്കുനേർ ഏറ്റുമുട്ടി കർണാടകയിലെ കോൺഗ്രസ് എംപിയും ബിജെപി മന്ത്രിയും. ബെംഗളൂരു റൂറൽ മണ്ഡലത്തിലെ എംപിയും കോൺഗ്രസ് നേതാവുമായ ഡി.കെ. സുരേഷും കർണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.എൻ. അശ്വത് നാരായണയും തമ്മിലാണു രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിലായിരുന്നു വാക്കുതർക്കവും കയ്യേറ്റശ്രമവും. രാമനഗര ജില്ലയിൽ നടന്ന പരിപാടിയിൽ സർക്കാരിന്റെ വികസന പരിപാടികളെക്കുറിച്ചു പ്രസംഗിച്ച അശ്വത് നാരായണ, നാട്ടിൽ വികസനം കൊണ്ടു വന്നത് ബിജെപി സർക്കാർ ആണെന്നു പറഞ്ഞതോടെയാണ് വേദിയിൽ ഉണ്ടായിരുന്ന ഡി.കെ. സുരേഷ് എംപി മന്ത്രിക്ക് നേരെ പാഞ്ഞടുത്തത്. തുഈ ഇരുവരും തമ്മിൽ മൈക്ക് പോയിന്റിൽ നിന്നു കൊണ്ടു വാക്കു തർക്കമായി. ഡി.കെ. സുരേഷിന്റെ അനുയായികളും അശ്വത് നാരായണയ്ക്കെതിരെ തിരിഞ്ഞു. ഇതോടെ പരിപാടി അലങ്കോലമാകുകയായിരുന്നു. അശ്വത് നാരായണയ്ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ പരിപാടിയുടെ മുഴുവൻ പോസ്റ്ററുകളും പിന്നീട് വലിച്ചു കീറി.
Read More » -
Kerala
പ്രമേയം തന്റെ അറിവോടെയല്ലെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
കമ്യൂണിസമടക്കമുള്ള ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന സമസ്ത മലപ്പുറം ജില്ല സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം തന്റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രമേയത്തോടൊപ്പം തന്‍റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേപോലെ തനിക്ക് ആരിൽനിന്നും വധഭീഷണി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു പരിപാടിയിൽ പ്രസംഗിക്കവെ എന്തുതരം ഭീഷണി ഉണ്ടായാലും പിപിന്മാറരുതെന്ന് പ്രവർത്തകരെ ഉണർത്തുകയായിരുന്നു. അതാണ് വധഭീഷണിയെന്നൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുന്നത്.
Read More » -
Kerala
ബദൽ യാത്രാമാർഗങ്ങൾ തേടിയില്ലെങ്കിൽ കേരളവും ഡൽഹിക്ക് സമാനമായ അന്തരീക്ഷമലിനീകരണത്തിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ട്
ഗതാഗതക്കുരുക്കിനും അന്തരീക്ഷമലിനീകരണത്തിനും ഇടയാക്കുന്ന വിധത്തിൽ വാഹനപ്പെരുപ്പത്തിലേക്ക് കേരളം നീങ്ങുന്നതായി റിപ്പോർട്ട്. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിലെ നിരത്തുകളിൽ ഇപ്പോഴുള്ളത് 1.56 കോടി വാഹനങ്ങൾ.2021-ൽ മാത്രം 7.64 ലക്ഷം പുതിയ വാഹനങ്ങൾ ഇറങ്ങി. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് ഇടയിലും മുൻവർഷത്തെ അപേക്ഷിച്ച് 19.39 ശതമാനം വർധനയുണ്ട്. ഇതിൽ 5.14 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്.വാഹനങ്ങൾ വഴിയുള്ള അന്തരീക്ഷ മലിനീകരണത്തിലും കാര്യമായ വർധനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബദൽ യാത്രാമാർഗങ്ങൾ തേടിയില്ലെങ്കിൽ കേരളവും ഡൽഹിക്ക് സമാനമായ അന്തരീക്ഷമലിനീകരണത്തിലേക്ക് നീങ്ങുമെന്നും പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്റർനാഷണൽ റിസർച്ച് ജേണൽ ഓഫ് എൻജിനറിങ് ആൻഡ് ടെക്നോളജിയിയുടെയാണ് പഠനറിപ്പോർട്ട്
Read More » -
Kerala
ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍
ക്രിസ്തുമസ് , ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയ പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികൾ.കേരളത്തിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാർക്കാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്കുകൾ നൽകേണ്ടി വരുന്നത്.സ്വദേശി വിദേശി വിമാന കമ്പനികൾ എന്ന വിത്യാസമില്ലാതെ എല്ലാ വിമാന കമ്പനികളും അന്താരാഷ്ട്ര സര്‍വ്വീസുകൾക്ക് നിരക്ക് കൂട്ടിയിട്ടുണ്ട്. ശരാശരി മുപ്പതിനായിരം രൂപയാണ് ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇത് വലിയ തോതില്‍ വര്‍ധിച്ചു.ചില വിമാനക്കമ്പനികള്‍ സൗദി അറേബ്യയിലേക്ക് 77000 രൂപ വരെ ഇടാക്കുന്നുണ്ട്.ബഡ്ജറ്റ് എയർലൈൻസുകളായ എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍-ദുബായ് സര്‍വ്വീസിനായി ഈടാക്കുന്നത് 34500 രൂപയാണ്.എയർ അറേബ്യ -ഷാർജ സെക്ടറിലേക്കും കേരളത്തിൽ നിന്ന് ഇതേ നിരക്കാണ് ഈടാക്കുന്നത്.അതേസമയം മാർച്ച് മാസം മുതൽ ഇത് 16659 രൂപ മാത്രമാണ്. മറ്റു കമ്പനികൾ ഇരട്ടിയോളമാണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്.മസ്കറ്റിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള ചാർജ് 55000-60000 രൂപ വരെ വരും യൂറോപ്പ്,അമേരിക്ക തുടങ്ങി യാത്രക്കാര്‍ കൂടുതലുള്ള മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഈ നിരക്ക് വർധനയിൽ വെട്ടിലായിരിക്കുകയാണ് ക്രിസ്മസ്,…
Read More » -
India
തമിഴ്നാട്ടിൽ ഷൂട്ടിംഗ് പരിശീലനത്തിനിടയിൽ വെടിയേറ്റ കുട്ടി മരിച്ചു
ഡിസംബർ 30-നാണ് കുട്ടിക്ക് വെടിയേറ്റത് തമിഴ്നാട്ടിൽ പുതുക്കോട്ടയ്ക്കു സമീപം സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ വെടിയേറ്റ കുട്ടി മരിച്ചു. പുതുക്കോട്ടയിലെ കലൈസെൽവന്റെ മകൻ പുകഴേന്തി (11) ആണ് മരിച്ചത്. ഡിസംബർ 30നാണ് കുട്ടിക്ക് വെടിയേറ്റത്. പുതുക്കോട്ട നാർത്താമലയിലെ ഷൂട്ടിംഗ് റേഞ്ചിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടിയുടെ തലയിൽ സിഐഎസ്എഫിന്റ പരിശീലനത്തിനിടയിൽ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിസംബർ 30 മുതൽ ചികിത്സയിലായിരുന്നു.
Read More »