Month: January 2022
-
Kerala
വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ് പരിശോധനയില്‍ 67000 രൂപ പിടിച്ചെടുത്തു
വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ 67000 രൂപ പിടിച്ചെടുത്തു വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്യുക.
Read More » -
NEWS
പോക്‌സോ കേസുകളിൽ ഇരകളായ നാലു പെണ്‍കുട്ടികളെ കാണാതായി, കാണാതായത് 13 മുതല്‍ 17 വയസ് വരെയുള്ള പെൺകുട്ടികള്‍
പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്ന് നാലു പെണ്‍കുട്ടികളെ കാണാതായത് ഇന്നലെ വൈകുന്നേരമാണ്. കോട്ടയം ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിളെ വിവിധ പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളാണ് ഈ നാലുപേരും കോ ട്ടയം: പോക്‌സോ കേസിൽ കുടുങ്ങിയ നാലു പെണ്‍കുട്ടികളെ കോട്ടയത്തിനടുത്ത് മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ഇന്നലെ കാണാതായി.13 വയസുള്ള രണ്ടു പെണ്‍കുട്ടിളും 14 വയസുള്ള ഒരു പെണ്‍കുട്ടിയും ഒരു പതിനേഴുകാരിയുമാണ് സംരക്ഷണ കേന്ദ്രത്തില്‍ നിന്നും അപ്രത്യക്ഷയായത്. പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്നതിനായി ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തിലാണ് കോട്ടയം മാങ്ങാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഇന്നലെ (തിങ്കൾ) വൈകുന്നേരത്തോടെയാണ് ഇവിടെ നിന്ന് നാലു പെണ്‍കുട്ടികളെ കാണാതായത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം, ഏറ്റുമാനൂര്‍, മണര്‍കാട്, ചിങ്ങവനം പൊലീസ് സ്റ്റേഷനുകളില്‍ വിവിധ പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളാണ് ഈ നാലുപേരും. ഇതില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കു 13 വയസു മാത്രമാണ് പ്രായം. പെൺകുട്ടികളെ കാണാതായതിനെക്കുറിച്ച് കോട്ടയം…
Read More » -
Kerala
രാഷ്ട്രീയ ബദൽ:കോൺഗ്രസ് അനിവാര്യമെന്നു സി പി ഐ മുഖപത്രം
ബിനോയ് വിശ്വം എംപിയുടെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനക്ക് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ പിന്തുണ.ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും രാഷ്ട്രീയ ബദല്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്നും എഡിറ്റോറിയൽ ലേഖനത്തിൽ പറയുന്നു. ‘കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അത്തരം ഒരു ബദല്‍ സംവിധാനത്തിന്റെ സാമ്പത്തിക നയപരിപാടികളെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമല്ല കോണ്‍ഗ്രസിലെതന്നെ ഗണ്യമായ ഒരു വിഭാഗത്തിനും വ്യത്യസ്ത അഭിപ്രായവും വിമര്‍ശനവുമുണ്ട്. എന്നാല്‍ ഇന്ന് രാജ്യം നേരിടുന്ന മുഖ്യവെല്ലുവിളി മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന എന്നിവയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിലനില്പും സംരക്ഷണവും തന്നെയാണ്. അവിടെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിലുള്ള പ്രസക്തി. ഇക്കാര്യത്തില്‍ രാജ്യത്തെ…
Read More » -
India
ഐഎസ് ബന്ധം: കർണാടക മുൻ എംഎൽഎയുടെ അടുത്തബന്ധു അറസ്റ്റിൽ
ബംഗളൂരു: ഐഎസ് ബന്ധം ആരോപിച്ച് കർണാടക കോൺഗ്രസ് മുൻ എംഎൽഎ ബി എം ഇഡിനബ്ബയുടെ ബന്ധുവിനെ എൻഐഎ അറസ്റ്റുചെയ്തു. ഇഡിനബ്ബയുടെ മകൻ ബി എം ബാഷയുടെ മരുമകൾ ദീപ്തി മർല എന്ന മറിയമാണ് അറസ്റ്റിലായത്. ബാഷയുടെ മകൻ അനസ് അബ്ദുൾ റഹ്മാന്റെ ഭാര്യയാണ് ഇവർ. ഐഎസിലേക്കു റിക്രൂട്ട് ചെയ്യുന്ന റാക്കറ്റിന്റെ ഭാഗമായും മറിയം പ്രവർത്തിച്ചു. കുടക് സ്വദേശിനിയായ ദീപ്തി മർല ദേരളക്കട്ടെയിൽ ബിഡിഎസിനു പഠിക്കവേ അനസുമായി പ്രണയത്തിലാവുകയായിരുന്നു.പിന്നീട് ഇസ്ലാം മതത്തിൽ ചേരുകയും മറിയം എന്നു പേരു സ്വീകരിക്കുകയും ചെയ്തു. ഉള്ളാൾ മണ്ഡലത്തിൽനിന്നു മൂന്നു തവണ കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ടയാളാണ്, അന്തരിച്ച ഇദിനാബ്ബ.
Read More » -
India
അബുദാബി ബിഗ് ടിക്കറ്റ് :അമ്പത് കോടിയിലേറെ രൂപയുടെ സമ്മാനങ്ങൾ വാരിക്കൂട്ടി മലയാളി; ഒന്നുമുതൽ അഞ്ചുവരെ സമ്മാനങ്ങൾ ഇന്ത്യാക്കാർക്ക്
അബുദാബി ബിഗ് ടിക്കറ്റിന്റെ 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി. ഇദ്ദേഹം ഡിസംബര്‍ 30ന് വാങ്ങിയ 232976 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയത് ഇന്ത്യക്കാരനായ അശ്വിന്‍ അരവിന്ദാക്ഷന്‍ ആണ്. 390843 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്.മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ദീപക് രാംചന്ദ് ഭാട്ടിയയാണ്. ഇദ്ദേഹം വാങ്ങിയ 096192 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഇന്ത്യയില്‍ നിന്നുള്ള തേജസ് ഹാല്‍ബേ വാങ്ങിയ 291978 എന്ന ടിക്കറ്റ് നമ്പരാണ് നാലാം സമ്മാനമായ 90,000 സ്വന്തമാക്കിയത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ദിനേഷ് ഹാര്‍ലേയാണ്. ഇദ്ദേഹം വാങ്ങിയ 029081 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 70,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള സുനില്‍കുമാര്‍…
Read More » -
India
കറുത്ത പേരയ്ക്ക വികസിപ്പിച്ചെടുത്ത് ഭഗൽപൂർ യൂണിവേഴ്സിറ്റി
ഇനി പ്രായം തോന്നുകയേയില്ല പാറ്റ്ന: മൂന്നു വർഷത്തെ ഗവേഷണഫലമായി കറുത്ത പേരയ്ക്ക വികസിപ്പിച്ചെടുത്ത് ഭഗൽപൂർ യൂണിവേഴ്സിറ്റി.ബീഹാർ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി ഭഗൽപൂരാണ് അകം ചുവപ്പും പുറംതോട് കറുത്തതുമായ പേരയ്ക്ക വികസിപ്പിച്ചെടുത്തത്. ആന്റി ഓക്സിഡന്റുകളുടെ അളവ് കൂടുതലാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.അതായത് മനുഷ്യന് വയസ്സാകുന്നതിൽ നിന്നും ചെറുതായൊന്നു തടഞ്ഞു നിർത്താമെന്ന്.കായുടെ വലുപ്പം, ഗന്ധം, സൂക്ഷിപ്പ് സമയം എന്നിവ മെച്ചപ്പെടുത്താനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു.താമസിയാതെ ഇതിന്റെ വിത്തുകൾ ലഭ്യമായി തുടങ്ങും എന്നാണ് അറിയാൻ കഴിയുന്നത്. പ്രായത്തെ തടയുന്ന ആന്റി ഓക്സിഡന്റുകളുടെ അന്വേഷണം അല്ലെങ്കിൽ ഗവേഷണമാണ് ഇങ്ങിനെയൊരു കറുത്ത പേരക്കായക്ക് ജന്മം നൽകിയിരിക്കുന്നത്.
Read More » -
Kerala
കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന്
കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്നു നടക്കും. രാവിലെ 10.30 ന് കെപിസിസി ഓഫീസിലാണ് യോഗം. താഴേ തട്ടിലുള്ള പുനഃസംഘടന ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. ഇക്കാര്യത്തിൽ രാഷ്ട്രീയ കാര്യസമിതിയുടെ അംഗീകാരം നേടിയശേഷം തുടർ നടപടികൾ കൈക്കൊള്ളാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിനിടെ സർക്കാർ -ഗവർണർ വിവാദത്തിൽ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചും ചർച്ചയുണ്ടാവും. നിലവിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഷ്ട്രീയ കാര്യസമിതിയിൽ ചർച്ചചെയ്ത് കൈക്കൊള്ളും.
Read More » -
India
മറാഠ അടക്കിവാണ ഛത്രപതി ശിവജിയുടെ ചിതയിൽ ചാടി മരിച്ച വാഗ്യ
വാഗ്യ എന്നത് ഭാഗ്യം ചെയ്ത ഒരു നായയുടെ പേരായിരുന്നു രാജാറാം മോഹൻ റോയ് എന്ന മഹാന്റെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾക്കൊടുവിൽ ഇന്ത്യയിൽനിന്നു തുടച്ചു നീക്കപ്പെട്ട ഒരു അനാചാരമാണ് സതി.ഭർത്താവ് മരിക്കുമ്പോൾ ആ ചിതയിൽ ചാടി ഭാര്യയും മരിക്കുന്ന രീതിയായിരുന്നു സതി.എന്നാൽ തന്റെ യജമാനൻ മരിച്ചപ്പോൾ ആ ചിതയിൽ ചാടി മരിച്ച ഒരു നായയെപ്പറ്റി കേട്ടിട്ടുണ്ടോ? വാഗ്യ എന്നായിരുന്നു അതിന്റെ പേര്. മാറാഠ അടക്കിവാണ ഛത്രപതി ശിവജിയുടെ വളർത്തുനായയായിരുന്ന വാഗ്യയാണ് അദ്ദേഹത്തിന്റെ ചിതയിൽ ചാടി മരിച്ചത്..ശിവജിയുടെയും വാഗ്യയുടെയും കഥയിങ്ങനെ… മരണശേഷം സ്മൃതിമണ്ഡപം നിർമിച്ച് ബഹുമാനിക്കുന്ന വാഗ്യയുടെ കഥ ആരംഭിക്കുന്നത് സഹ്യ പർവതത്തിന്റെ മടിത്തട്ടിൽ എവിടെയോ ആണ്. വേട്ടനായ ഇനത്തിൽപെട്ട, തനി ഇന്ത്യൻ ബ്രീഡായ നായയായിരുന്നു വാഗ്യ. ഒരിക്കൽ സഹ്യാദ്രിയുടെ സമീപത്ത് വേട്ടയ്ക്ക് പോയ ശിവജി മുലകുടി മാറാത്ത ഇവനെ അവിടെ നിന്നു കണ്ടെത്തി. വലുപ്പത്തിൽ കുഞ്ഞനായിരുന്നെങ്കിലും ഉശിര് അല്പം കൂടുതലുള്ള നായയായിരുന്നു വാഗ്യ. കടുവ ഗർജിക്കുന്നതു പോലെയുള്ള അവന്റെ കുര കണ്ടിട്ടാണ് ശിവജി…
Read More » -
Kerala
പച്ചക്കറി തൈകൾ ആരോഗ്യത്തോടെ വളരാൻ പത്ത് മാർഗ്ഗങ്ങൾ
മാര്‍ക്കറ്റില്‍ കിട്ടുന്ന ഒട്ടുമിക്ക പച്ചക്കറികളും രാസകീടനാശിനികള്‍ അടിച്ചെത്തുന്നതാണെന്ന് നമുക്കറിയാം.ഇതിനൊരു പ്രതിവിധിയെന്നു പറയുന്നത് വിഷരഹിതമായ(ജൈവ) പച്ചക്കറികൾ നമ്മുടെ വീടുകളില്‍ തന്നെ കൃഷി ചെയ്യുക എന്നതാണ്.എന്നാൽ ഉദ്ദേശിച്ച വിളവ് ലഭിക്കാത്തതും ചെടികൾ വേണ്ട രീതിയിൽ വളരാത്തതും മിക്ക ആളുകളെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുന്നു.ചെടികള്‍ക്കാവശ്യമായ പരിചരണം കൃത്യമായ രീതിയില്‍ നല്കുകയാണെങ്കില്‍ നമുക്കും നല്ലൊരു കൃഷിത്തോട്ടം ഒരുക്കി നല്ല രീതിയിൽ തന്നെ വിളവെടുപ്പ് നടത്താവുന്നതേയുള്ളൂ. അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്ക് എന്നും പേടി സ്വപ്നമാണ് പച്ചക്കറികളെ ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും.കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം.രോഗ- കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു മികച്ച വിളവു ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ: 1. മണ്ണിലെ അമ്ലത്വം കുറയ്ക്കാന്‍ കുമ്മായം ചേര്‍ത്തതിന് ശേഷം ഒരാഴ്ച്ച എങ്കിലും കഴിഞ്ഞതിന് ശേഷമേ തൈയോ വിത്തോ നടാവു. 2. വെണ്ട, പയര്‍, പാവല്‍, പടവലം തുടങ്ങിയ വിത്തുകള്‍ ഒരു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ ഇട്ട് വെച്ചതിന് ശേഷം നട്ടാല്‍…
Read More » -
NEWS
അജയ് ഗോപാൽ രചനയും സംഗീതവും പകർന്ന് ആലപിച്ച അയ്യപ്പഭക്തിഗാനം ദുബൈയിൽ റിലീസ് ചെയ്തു
മലയാളികൾക്ക് അജയ് ഗോപാൽ എന്ന ഗായകൻ സുപരിചിതനാണ്. കൈരളി ടി.വിയുടെ ‘പാട്ടുറുമാലി’ലൂടെയാണ് അരങ്ങേറ്റം. ആ ജനപ്രിയ റിയാലിറ്റി ഷോയിലെ ആദ്യ വിജയി. പിന്നീട് മമ്മുട്ടി ചിത്രമായ ‘മാമാങ്ക’ത്തിനടക്കം ധാരാളം ചിത്രങ്ങൾക്ക് അജയ് വരികളെഴുതുകയും പാടുകയും ചെയ്തു. സംഗീതനാടക അക്കാദമിയുടെ മികച്ചഗായകൻ ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ അജയ് ഗോപാൽ രചനയും സംഗീതസംവിധാനവും നിർവഹിച്ച ‘സ്വാമി ദർശനം’ ആലപിച്ച് അഭിനയിച്ചതും അജയ് തന്നെ ജാതിമതവർണ്ണഭേദമെന്യേ എല്ലാവരും ഒന്നാണെന്ന തത്ത്വമസി പൊരുൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ‘സ്വാമിദർശനം’ എന്ന അയ്യപ്പഭക്തിഗാനം ദുബായിൽ റിലീസ് ചെയ്തു. യു.എ.ഇ സ്വദേശിയും ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥനുമായ അബ്ദുള്ള ഫലഖ്നാസ്, സ്വാമി അജിന് നൽകിക്കൊണ്ടായിരുന്നു റിലീസ്. ഹെവൻലി മൂവിസ്ന്റെ സഹായത്തോടുകൂടി പാപ്പാ ഫിലിംസ് പ്രൊഡക്ഷൻസാണ് ഈ ഭക്തിഗാനം നിർമിച്ചിത്. 2009 ലെ കേരള സംഗീതനാടക അക്കാദമി മികച്ചഗായകനുള്ള പുരസ്‌കാരം നേടിയ അജയ് ഗോപാലാണ് ഈ ഗാനത്തിന് രചനയും സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത്. അജയ് തന്നെ പാടിയ ഈ ഗാനം ദൃശ്യസംവിധാനവും ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്…
Read More »