KeralaNEWS

പച്ചക്കറി തൈകൾ ആരോഗ്യത്തോടെ വളരാൻ പത്ത് മാർഗ്ഗങ്ങൾ

മാര്‍ക്കറ്റില്‍ കിട്ടുന്ന ഒട്ടുമിക്ക പച്ചക്കറികളും രാസകീടനാശിനികള്‍ അടിച്ചെത്തുന്നതാണെന്ന് നമുക്കറിയാം.ഇതിനൊരു പ്രതിവിധിയെന്നു പറയുന്നത് വിഷരഹിതമായ(ജൈവ) പച്ചക്കറികൾ  നമ്മുടെ വീടുകളില്‍ തന്നെ കൃഷി ചെയ്യുക എന്നതാണ്.എന്നാൽ ഉദ്ദേശിച്ച വിളവ് ലഭിക്കാത്തതും ചെടികൾ വേണ്ട രീതിയിൽ വളരാത്തതും മിക്ക ആളുകളെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുന്നു.ചെടികള്‍ക്കാവശ്യമായ പരിചരണം കൃത്യമായ രീതിയില്‍ നല്കുകയാണെങ്കില്‍ നമുക്കും നല്ലൊരു കൃഷിത്തോട്ടം ഒരുക്കി നല്ല രീതിയിൽ തന്നെ വിളവെടുപ്പ് നടത്താവുന്നതേയുള്ളൂ.

അടുക്കളത്തോട്ടമൊരുക്കുന്നവര്‍ക്ക് എന്നും പേടി സ്വപ്നമാണ് പച്ചക്കറികളെ ബാധിക്കുന്ന രോഗങ്ങളും കീടങ്ങളും.കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം.രോഗ- കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു മികച്ച വിളവു ലഭിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ:

1. മണ്ണിലെ അമ്ലത്വം കുറയ്ക്കാന്‍ കുമ്മായം ചേര്‍ത്തതിന് ശേഷം ഒരാഴ്ച്ച എങ്കിലും കഴിഞ്ഞതിന് ശേഷമേ തൈയോ വിത്തോ നടാവു.

Signature-ad

2. വെണ്ട, പയര്‍, പാവല്‍, പടവലം തുടങ്ങിയ വിത്തുകള്‍ ഒരു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ ഇട്ട് വെച്ചതിന് ശേഷം നട്ടാല്‍ പെട്ടന്ന് കിളിത്തുവരും.

3.തൈയാണ് നടുന്നതു എങ്കില്‍ മൂന്ന് നാല് ദിവസത്തെയ്ക്ക് ശക്തമായ മഴ/വെയില്‍ എന്നിവയില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ തണന്‍ നല്‍കണം.

4. പച്ചക്കറി തൈ/ വിത്ത് എന്നിവ നടുന്ന തടങ്ങള്‍ മഴക്കാലത്ത് അല്‍പ്പം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് തടങ്ങള്‍ താഴ്ത്തിയും വേണം ചെയ്യാന്‍.

5. നല്ല ആരോഗ്യമുള്ള രോഗം ബാധിക്കാത്ത ചെടികളില്‍ നിന്നു മാത്രം വിത്ത് ശേഖരിക്കുക.

6. വിത്തിനായി അദ്യത്തെ വിളവില്‍ നിന്ന് തന്നെ നല്ലതു നോക്കി എടുക്കണം.

7. വിത്ത് /തൈ നടുന്നതിന് മുന്നേ തന്നെ കമ്പോസ്റ്റ്, ജൈവ വളങ്ങള്‍ എന്നിവ കൂട്ടി തടങ്ങള്‍ തയ്യാറാക്കണം. ഇങ്ങനെ ചെയ്താല്‍ തടങ്ങള്‍ ജൈവ സമ്പുഷ്ടമാകും ചെടികള്‍ കരുത്തോട വളരുകയും ചെയ്യും.

8.ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ തന്നെ തുടര്‍ച്ചയായി ഒരേ മണ്ണില്‍ കൃഷി ചെയ്യാതിരിക്കുക

9.. തക്കാളി, വഴുതന, മുളക് എന്നി വിളകള്‍ വാട്ടരോഗം പെട്ടെന്നു ബാധിക്കുന്ന ഇനങ്ങളാണ്. ഇത് നിയന്ത്രിക്കാന്‍ മണ്ണിന്‍ ടോളോമെയ്റ്റ് ചേര്‍ക്കണം.

10.ജൈവ കീടനാശിനികള്‍ ഇലകളില്‍ തളിക്കുമ്പോള്‍ രണ്ട് വശവും തളിക്കുക.

Back to top button
error: