IndiaNEWS

കറുത്ത പേരയ്ക്ക വികസിപ്പിച്ചെടുത്ത് ഭഗൽപൂർ യൂണിവേഴ്സിറ്റി  

ഇനി പ്രായം തോന്നുകയേയില്ല
പാറ്റ്ന: മൂന്നു വർഷത്തെ ഗവേഷണഫലമായി കറുത്ത പേരയ്ക്ക വികസിപ്പിച്ചെടുത്ത് ഭഗൽപൂർ യൂണിവേഴ്സിറ്റി.ബീഹാർ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി ഭഗൽപൂരാണ് അകം ചുവപ്പും പുറംതോട് കറുത്തതുമായ പേരയ്ക്ക വികസിപ്പിച്ചെടുത്തത്.
 ആന്റി ഓക്സിഡന്റുകളുടെ അളവ് കൂടുതലാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.അതായത് മനുഷ്യന് വയസ്സാകുന്നതിൽ നിന്നും ചെറുതായൊന്നു തടഞ്ഞു നിർത്താമെന്ന്.കായുടെ വലുപ്പം, ഗന്ധം, സൂക്ഷിപ്പ് സമയം എന്നിവ മെച്ചപ്പെടുത്താനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു.താമസിയാതെ ഇതിന്റെ വിത്തുകൾ ലഭ്യമായി തുടങ്ങും എന്നാണ് അറിയാൻ കഴിയുന്നത്.
 പ്രായത്തെ തടയുന്ന ആന്റി ഓക്സിഡന്റുകളുടെ അന്വേഷണം അല്ലെങ്കിൽ ഗവേഷണമാണ് ഇങ്ങിനെയൊരു കറുത്ത പേരക്കായക്ക് ജന്മം നൽകിയിരിക്കുന്നത്.

Back to top button
error: