Month: January 2022
-
Kerala
കൊച്ചി വിമാനത്താവളം വഴി ഗൾഫിലേക്കു കടത്താൻ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി ഗൾഫിലേക്കു കടത്താൻ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. രഹസ്യവിവരത്തെ തുടർന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടികൂടിയത്. പുലർച്ചെ 3.30ന് എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിൽനിന്നു ദുബായിലേക്കു പോകാനെത്തിയ മൂന്നു യാത്രക്കാരിൽനിന്നാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറൻസിപിടികൂടിയത്. കൊച്ചി വഴി ദുബായിലേക്കു പോകുവാൻ കർണാടകയിൽനിന്ന് എത്തിയവരാണ് പിടിയിലായതെന്നാണ് വിവരം.
Read More » -
Kerala
കള്ളന്‍ കയറിയ ലോട്ടറി കടയില്‍ ഭാഗ്യാന്വേഷികളുടെ തിരക്ക്; കാരണം കേട്ടാൽ ഞെട്ടും
കള്ളന്‍ കയറിയ ലോട്ടറി കടയില്‍ ഭാഗ്യാന്വേഷികളുടെ വന്‍ തിരക്ക്.കള്ളന്‍ കയറിയതിന് പിന്നാലെ ഒന്നാം സമ്മാനം അടിയ്ക്കുകയും ചെയ്തതോടെയാണ് ഇവിടെ ഭാഗ്യാന്വേഷികളുടെ അത്യപൂർവമായ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയത്.മറ്റു ജില്ലകളിൽ നിന്നുപോലും ധാരാളം ആളുകളാണ് ലോട്ടറിയെടുക്കാനായി മാത്രം ഈ കട തേടി എത്തുന്നത്. മാഹി സ്വദേശിയായ സന്തോഷിന്റെ വടകര ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സൗഭാഗ്യ ലോട്ടറി ഏജന്‍സിയിലാണ് മോഷ്ടാവ് ഭാഗ്യവും കൊണ്ടെത്തിയത്. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. ഇതിനു മുന്‍പും കള്ളന്‍ കയറിയതിനു പിന്നാലെ ഈ ഏജന്‍സി ഉടമ വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ ലോട്ടറി അടിച്ചിരുന്നു. സന്തോഷിന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി മൊത്തം 32 ലോട്ടറി കടകളുണ്ട്.
Read More » -
Kerala
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാരെ രക്ഷപെടുത്തി
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്.ബസ് പൂർണമായും കത്തി നശിച്ചു. എൻജിനിൽനിന്ന് ശക്തമായ പുക ഉയര്‍ന്നതോടെ ബസ് ജീവനക്കാര്‍ യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല അഞ്ചുമിനിറ്റിനകം ബസ് പൂർണമായും കത്തി നശിച്ചു.അഗ്നിശമനസേന സ്ഥസ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Read More » -
Kerala
വാഹനങ്ങളിലെ പെട്രോൾ ഊറ്റുകാരനെ കണ്ടെത്തി; ഇത് പൈപ്പ് തുരപ്പൻ ജീവി
അടുപ്പിച്ച് നൂറിലധികം വാഹനങ്ങളുടെ പെട്രോൾ പമ്പുകൾ മാറ്റേണ്ടി വന്ന വർക്ക്ഷോപ്പ് ഉടമയാണ് ഇത് കണ്ടെത്തിയത് പത്തനംതിട്ട: വാഹനങ്ങളിലെ പെട്രോൾ മോഷ്ടാവിനെ കണ്ടത്തെി.സമാന പ്രശ്നവുമായി എത്തിയ നൂറിലധികം വാഹനങ്ങളുടെ പെട്രോൾ പൈപ്പ് മാറ്റേണ്ടി വന്നതിനെ തുടർന്ന് റാന്നി പുല്ലമ്പള്ളിൽ വർക്ക്ഷോപ്പ് ഉടമ നടത്തിയ തിരച്ചിലിലാണ് മൂട്ടയെപ്പോലിരിക്കുന്ന ഒരിനം ജീവിയെ കണ്ടെത്തിയത്.വർക്ക്ഷോപ്പിൽ തുടർച്ചയായി നടത്തിയ പരിശോധനയിൽ പെട്രോൾ പൈപ്പിൽ ഹോൾ ഉണ്ടാക്കുന്നത് ഈ ജീവിയാണെന്ന് കണ്ടുപിടിക്കുകയായിരുന്നു. ഈ ജീവികൾ പെട്രോൾ പൈപ്പിൽ പറ്റിയിരുന്ന് ദ്വാരം തീർക്കുകയും അത് വഴി പെട്രോൾ ലീക്കായി നഷ്ടപ്പെടുകയുമാണ് ഉണ്ടായിക്കൊണ്ടിരുന്നത്.
Read More » -
India
24 മണിക്കൂറിനിടെ 37,379 രോഗികൾ; കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു; മൂന്നാം തരംഗമെന്ന് സൂചന
ന്യൂഡൽഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് മരണസംഖ്യ 4,82,017 ആയി. നിലവില്‍ 1,71,830 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 3,43,06,414 ആയി ഉയര്‍ന്നു.
Read More » -
Kerala
അമിതവേഗത ചോദ്യംചെയ്തു; ബൈക്ക് യാത്രികനെയും മകനെയും ബസിടിച്ച് തെറിപ്പിച്ചു
കോഴിക്കോട്: അമിത വേഗത ചോദ്യംചെയ്ത ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയതായി പരാതി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ മാവൂർ റോഡിലാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്റഫിനെയാണ് ബസിടിച്ച് തെറിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ആദിലിനും പരിക്കുണ്ട്. കോഴിക്കോട് -കണ്ണൂർ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ -58 ജി 3069 നമ്പർ ‘ഫെറാരി’ ബസാണ് ഇടിച്ചുതെറിപ്പിച്ചതെന്ന് അഷ്റഫ് പറഞ്ഞു. അമിത വേഗതയിൽ വന്ന ബസിലെ ഡ്രൈവറോട് മെല്ലെ പോയാൽ പോരേയെന്ന് മാവൂർ റോഡിലെ ബസ് സ്റ്റോപ്പിനടുത്തുനിന്ന് അഷ്റഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡ്രൈവറുടെ തോന്ന്യാസം.ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ കിടന്ന അഷ്റഫിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.
Read More » -
Kerala
ഇനി എഴു രാവുകൾ പമ്പയുടെ തീരങ്ങൾക്ക് മേളപ്പദങ്ങളുടെ പുളകച്ചാർത്ത്…
പത്തനംതിട്ട: ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-ാമത് കഥകളി മേളക്ക് തിരിതെളിഞ്ഞു.അയിരൂർ ചെറുകോൽപ്പുഴ കഥകളി ഗ്രാമത്തിൽ ശ്രീ പ്രമോദ് നാരായൺ എംഎൽഎയാണ് ആട്ടവിളക്ക് തെളിച്ചത്.ആദ്യ ദിവസം കല്ലൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ബാലിവിജയം അരങ്ങേറി. മദ്ദളത്തിൽ മുഖം കൊട്ടി തിരശീല പിടിച്ച് കേദാരഗൗളം രാഗത്തിൽ ചെമ്പട താളത്തിൽ ‘തിത്തിത്തൈ’ എന്ന് നാലു മാത്രയിൽ താളം പിടിച്ച് വന്ദനശ്ലോകം. ‘മാതംഗാനനമബ്ജവാസരമണീം ഗോവിന്ദമാദ്യം ഗൂരും വ്യാസം പാണിനിഗർഗ നാരദ കണ്ട …’ എന്ന ശ്ലോകം കലാമണ്ഡലം യശ്വന്തും കലാമണ്ഡലം വിനീഷും കേമമാക്കി. തിരക്കകത്തെ ക്രിയകൾക്ക് ശേഷം രാജകീയ പ്രൗഡിയിൽ വീരശൃംഗാരൊചിതമായി മേലാപ്പിലാല വട്ടങ്ങളോടു കൂടി രാവണന്റെ തിരനോക്ക്. തൊട്ടുപിന്നാലെ മണ്ഡോദരിയും രംഗത്ത്. ഇനി എഴു രാവുകൾ പമ്പയുടെ തീരങ്ങൾക്ക് മേളപ്പദങ്ങളുടെ പുളകച്ചാർത്ത്…
Read More » -
Kerala
തോക്കുമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ.തങ്ങള്‍ അറസ്റ്റില്‍
തോക്കും തിരകളുമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ.തങ്ങള്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റിലായത്.ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. തോക്കുമായി വരാൻ ഉണ്ടായ സാഹചര്യം വെളിപ്പെടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അറസ്റ്റ്.
Read More » -
Kerala
ലാല്‍ ജോസിന്റെ പിതാവ് അന്തരിച്ചു
സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ എം ജോസ് അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനായിരുന്നു. 82 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു 3 മണിക്ക് ഒറ്റപ്പാലം സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടക്കും. ഒറ്റപ്പാലം എല്‍എസ്എന്‍ ഗേള്‍സ് സ്‌കൂള്‍ റിട്ട. അധ്യാപിക ലില്ലി ജോസാണ് ഭാര്യ. മറ്റു മക്കൾ: ലിജു, ലിന്റോ. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ ), ടി.ഐ. ഇഗ്നേഷ്യസ്, നിഷ.
Read More » -
Kerala
പ്രമുഖ ചരിത്രാധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ.എസ് കൊച്ചുകുഞ്ഞ് അന്തരിച്ചു
കൊല്ലം: പ്രമുഖ ചരിത്രാധ്യാപകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന കുന്നത്തുർ ഏഴാംമൈൽ ജ്യോതി ഭവനിൽ പ്രൊഫ.എസ് കൊച്ചുകുഞ്ഞ് അന്തരിച്ചു.76 വയസ്സായിരുന്നു. എ.പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഒരു ദലിത് ഡോക്ടറുടെ ജീവിത കഥ, ചരിത്രത്തിൽ ശൂരനാടിൻ്റെ വഴി, കണ്ഠൻ കുമാരൻ്റെ ജീവചരിത്രം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ പുരോഗമനവാദിയായിരുന്ന അദ്ദേഹം നിരവധി ആനുകാലികങ്ങളിൽ സ്വകാര്യ ,സ്വാശ്രയ മേഖലകളിൽ ദലിത് സംവരണത്തിന് വേണ്ടി നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു. പാലക്കാട് ബ്രണ്ണൻ കോളജ് , മഞ്ചേശ്വരം ഗവ: കോളജ്, തൃശൂർ ഗവ.കോളജ്, തിരുവനന്തപുരം വിമൻസ് കോളജ്, ചവറ ഗവ.കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ചരിത്ര വിഭാഗത്തിൽ നിന്നാണ് വിരമിച്ചത്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് വീട്ടുവളപ്പിൽ.
Read More »