കള്ളന്‍ കയറിയ ലോട്ടറി കടയില്‍ ഭാഗ്യാന്വേഷികളുടെ വന്‍ തിരക്ക്.കള്ളന്‍ കയറിയതിന് പിന്നാലെ ഒന്നാം സമ്മാനം അടിയ്ക്കുകയും ചെയ്തതോടെയാണ് ഇവിടെ ഭാഗ്യാന്വേഷികളുടെ അത്യപൂർവമായ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയത്.മറ്റു ജില്ലകളിൽ നിന്നുപോലും ധാരാളം ആളുകളാണ് ലോട്ടറിയെടുക്കാനായി മാത്രം ഈ കട തേടി എത്തുന്നത്.
മാഹി സ്വദേശിയായ സന്തോഷിന്റെ വടകര ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സൗഭാഗ്യ ലോട്ടറി ഏജന്‍സിയിലാണ് മോഷ്ടാവ് ഭാഗ്യവും കൊണ്ടെത്തിയത്. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. ഇതിനു മുന്‍പും കള്ളന്‍ കയറിയതിനു പിന്നാലെ ഈ ഏജന്‍സി ഉടമ വിറ്റ ടിക്കറ്റിന് ഒരു കോടി രൂപ ലോട്ടറി അടിച്ചിരുന്നു. സന്തോഷിന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി മൊത്തം 32 ലോട്ടറി കടകളുണ്ട്.