KeralaNEWS

ഇനി എഴു രാവുകൾ പമ്പയുടെ തീരങ്ങൾക്ക് മേളപ്പദങ്ങളുടെ പുളകച്ചാർത്ത്…

ത്തനംതിട്ട: ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-ാമത് കഥകളി മേളക്ക് തിരിതെളിഞ്ഞു.അയിരൂർ ചെറുകോൽപ്പുഴ കഥകളി ഗ്രാമത്തിൽ ശ്രീ പ്രമോദ് നാരായൺ എംഎൽഎയാണ് ആട്ടവിളക്ക് തെളിച്ചത്.ആദ്യ ദിവസം കല്ലൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ബാലിവിജയം അരങ്ങേറി.
മദ്ദളത്തിൽ മുഖം കൊട്ടി തിരശീല പിടിച്ച് കേദാരഗൗളം രാഗത്തിൽ ചെമ്പട താളത്തിൽ ‘തിത്തിത്തൈ’ എന്ന് നാലു മാത്രയിൽ താളം പിടിച്ച് വന്ദനശ്ലോകം.
‘മാതംഗാനനമബ്ജവാസരമണീം ഗോവിന്ദമാദ്യം ഗൂരും
വ്യാസം പാണിനിഗർഗ നാരദ കണ്ട …’ എന്ന ശ്ലോകം കലാമണ്ഡലം യശ്വന്തും കലാമണ്ഡലം വിനീഷും കേമമാക്കി.
തിരക്കകത്തെ  ക്രിയകൾക്ക് ശേഷം രാജകീയ പ്രൗഡിയിൽ വീരശൃംഗാരൊചിതമായി മേലാപ്പിലാല വട്ടങ്ങളോടു കൂടി രാവണന്റെ തിരനോക്ക്. തൊട്ടുപിന്നാലെ മണ്ഡോദരിയും രംഗത്ത്.
ഇനി എഴു രാവുകൾ പമ്പയുടെ തീരങ്ങൾക്ക് മേളപ്പദങ്ങളുടെ പുളകച്ചാർത്ത്…

Back to top button
error: